എന്റെ ജീവിതത്തിലേക്ക് ഒരു മഴവില്ലിനെപ്പോലെ കടന്നുവന്നവൻ വിവാഹവാര്‍ഷികത്തിന് നാളുകള്‍ ശേഷിക്കവെ പ്രിയതമന്റെ വിയോഗം! താങ്ങാനാവാതെ മീന !
തെന്നിന്ത്യൻ സിനിമാ പ്രേക്ഷകരുടെ പ്രിയ നടി മീനയുടെ ഭർത്താവിൻ്റെ അപ്രീക്ഷിത വിയോഗത്തിൻ്റെ ഞെട്ടലിലാണ് സിനിമാ ലോകം. കഴിഞ്ഞ ദിവസമായിരുന്നു കൊവിഡ് വന്നു പോയ ശേഷമുള്ള ആരോഗ്യ പ്രശ്നങ്ങളെ തുടർന്ന്ചികിത്സയിലായിരുന്ന വിദ്യാസാഗറിൻ്റെ വിയോഗം. കുറച്ച് വർഷങ്ങളായി ശ്വാസകോശ രോഗവുമായി ബന്ധപ്പെട്ട് ചികിത്സയിലായിരുന്നു. കഴിഞ്ഞ ജനുവരിയിൽ കൊവിഡ് ബാധിച്ചതിനെ തുടർന്ന് രോഗം ഗുരുതരമായി. ശ്വാസകോശത്തിൽ അണുബാധയെ തുടർന്ന് ഏതാനും ദിവസങ്ങൾക്ക് മുൻപ് ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ശ്വാസകോശം മാറ്റി വെക്കണമെന്ന് ഡോക്ടർമാർ നിർദ്ദേശിച്ചിരുന്നുവെങ്കിലും അവയവദാതാവിനെ കിട്ടാത്തതു കൊണ്ട് ശസ്ത്രക്രിയ നീണ്ടു പോവുകയായിരുന്നു.ശ്വാസകോശത്തിൽ അണുബാധയെ തുടർന്ന് ഏതാനും ദിവസങ്ങൾക്ക് മുൻപ് ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ശ്വാസകോശം മാറ്റി വെക്കണമെന്ന് ഡോക്ടർമാർ നിർദ്ദേശിച്ചിരുന്നുവെങ്കിലും അവയവദാതാവിനെ കിട്ടാത്തതു കൊണ്ട് ശസ്ത്രക്രിയ നീണ്ടു പോവുകയായിരുന്നു.വെൻ്റിലേറ്റർ സഹായത്തോടെയായിരുന്നു ജീവൻ നിലനിർത്തിയിരുന്നത്. ഇന്നലെ വൈകിട്ടോടെ നില വഷളാകുകയായിരുന്നു
ശ്വാസകോശത്തിലെ അണുബാധ കാരണം ദിവസങ്ങളായി ആശുപത്രിയില്‍ കഴിഞ്ഞ് വരികയായിരുന്നു അദ്ദേഹം. അണുബാധ രൂക്ഷമായതോടെ ശ്വാസകോശം മാറ്റിവെക്കാന്‍ ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിരുന്നു. അവയവദാതാവിനെ കിട്ടാതെ വന്നതോടെയാണ് അത് നീണ്ടുപോയത്. 13ാം വിവാഹ വാര്‍ഷികത്തിന് ദിവസങ്ങള്‍ ശേഷിക്കവെയാണ് വിദ്യാസാഗറിന്റെ വിയോഗം.
തന്റെ ജീവിതത്തിലെ എല്ലാമെല്ലാമായ പ്രിയപ്പെട്ടവനെക്കുറിച്ച് പറഞ്ഞുള്ള മീനയുടെ പോസ്റ്റുകളും അഭിമുഖങ്ങളുമെല്ലാം വീണ്ടും ചര്‍ച്ചയായിക്കൊണ്ടിരിക്കുകയാണിപ്പോള്‍. എന്റെ ജീവിതത്തിലേക്ക് ഒരു മഴവില്ലിനെപ്പോലെയായി കടന്നുവന്നയാളാണ് നിങ്ങള്‍. നിങ്ങളുടെ വരവോട് ജീവിതം കൂടുതല്‍ മനോഹരമായി. രണ്ടാളും ഒന്നിച്ചുള്ള ജീവിതം വളരെ മികച്ചതും എനിക്കേറെ പ്രിയപ്പെട്ടതുമാണ്. എന്റെ മുഖത്തെ പുഞ്ചിരിക്ക് കാരണം നിങ്ങളാണ്, എന്നും അതങ്ങനെ തന്നെയായിരിക്കുമെന്നായിരുന്നു മുന്‍പ് മീന കുറിച്ചത്. 12ാമത്തെ വെഡ്ഡിങ് ആനിവേഴ്സറിയില്‍ പോസ്റ്റ് ചെയ്ത കുറിപ്പും ചിത്രവും ഇപ്പോള്‍ വീണ്ടും വൈറലായിക്കൊണ്ടിരിക്കുകയാണ്.
2009 ജൂലൈ 12നായിരുന്നു മീന വിദ്യാസാഗറിന്റെ ജീവിതസഖിയായത്. ജൂലൈ 12ാം തീയതി വിവാഹവാര്‍ഷികം ആഘോഷിക്കാനിരിക്കെയാണ് അപ്രതീക്ഷിത വിയോഗം. തെന്നിന്ത്യന്‍ ഭാഷകളിലെല്ലാമായി തിളങ്ങി നില്‍ക്കവെയായിരുന്നു മീന വിവാഹജീവിതത്തിലേക്ക് കടന്നത്. അടുത്ത സുഹൃത്തുക്കളും കുടുംബാംഗങ്ങളുമൊക്കെ ഇവരുടെ വിവാഹത്തില്‍ പങ്കെടുത്തിരുന്നു. സിനിമാരംഗത്തെ സുഹൃത്തുക്കള്‍ക്കായി ചെന്നൈയിലും ബാംഗ്ലൂരിലും പ്രത്യേകം വിരുന്നുകള്‍ സംഘടിപ്പിച്ചിരുന്നു.
വല്ലാത്ത ഷോക്കായിപ്പോയി, വിദ്യാസാഗര്‍ ഇനിയില്ലെന്ന് വിശ്വസിക്കാനാവുന്നില്ല. മീനയ്ക്കും മകള്‍ക്കും ഇത് താങ്ങാനാവട്ടെ, സിനിമാലോകവും ആരാധകരും പറഞ്ഞത് ഇങ്ങനെയായിരുന്നു. കൊവിഡ് ബാധിച്ചല്ല വിദ്യാസാഗര്‍ മരിച്ചതെന്നും തെറ്റായ പ്രചാരണങ്ങള്‍ നടത്തി ആളുകളെ പരിഭ്രാന്തരാക്കരുതെന്നും ഖുശ്ബു വ്യക്തമാക്കിയിരുന്നു.
ജീവിതത്തിലെ ഏറ്റവും മോശം ഘട്ടത്തിലൂടെയാണ് നടി മീന ഇപ്പോള്‍ കടന്ന് പോകുന്നത്. പെട്ടന്നുള്ള ഭര്‍ത്താവ് വിദ്യസാഗറിന്റെ വേര്‍പാടിന്റെ വേദനയില്‍ നിന്ന് കരയകറാന്‍ മീനയ്ക്ക് ധൈര്യം നല്‍കണം എന്നാണ് സുഹൃത്തുക്കളും ആരാധകരും ഇപ്പോള്‍ പ്രാര്‍ത്ഥിയ്ക്കുന്നത്. വിദ്യസാഗറും മീനയും തമ്മിലുള്ള ബന്ധം അത്തരത്തിലുള്ളതായിരുന്നു. സാഗറിന്റെ പിന്തുണ ഒന്ന് കൊണ്ട് മാത്രമാണ് താന്‍ ഇപ്പോഴും സിനിമയില്‍ സജീവമായി നില്‍ക്കുന്നത് എന്ന് അടുത്തിടെ നല്കിയ അഭിമുഖത്തിലും മീന പറഞ്ഞിരുന്നു.
