Connect with us

ഞാന്‍ അവളെ മതില്‍ ചാടിയ്ക്കും, ദിലീപ് അങ്കിള്‍ എന്നെ വിളിച്ച് വഴക്കു പറയും. അവളെ തിരിച്ച് ഹോസ്റ്റലില്‍ കൊണ്ടു ചെന്നാക്കും; മീനാക്ഷി തനിക്ക് ബേബി സിസ്റ്റര്‍ ആണെന്ന് മാളവിക

Malayalam

ഞാന്‍ അവളെ മതില്‍ ചാടിയ്ക്കും, ദിലീപ് അങ്കിള്‍ എന്നെ വിളിച്ച് വഴക്കു പറയും. അവളെ തിരിച്ച് ഹോസ്റ്റലില്‍ കൊണ്ടു ചെന്നാക്കും; മീനാക്ഷി തനിക്ക് ബേബി സിസ്റ്റര്‍ ആണെന്ന് മാളവിക

ഞാന്‍ അവളെ മതില്‍ ചാടിയ്ക്കും, ദിലീപ് അങ്കിള്‍ എന്നെ വിളിച്ച് വഴക്കു പറയും. അവളെ തിരിച്ച് ഹോസ്റ്റലില്‍ കൊണ്ടു ചെന്നാക്കും; മീനാക്ഷി തനിക്ക് ബേബി സിസ്റ്റര്‍ ആണെന്ന് മാളവിക

സിനിമ ഇന്‍ഡസ്ട്രിയില്‍ ഉള്ളവര്‍ തമ്മിലുളള പരസ്പരസൗഹൃദം സ്വഭാവികമാണ്. അവരുടെ കുടുംബങ്ങള്‍ തമ്മിലും അത്രത്തോളം ബന്ധമുണ്ടാകും. അത്തരത്തില്‍ ഉള്ള ഒരു ബന്ധമാണ് ദിലീപിനും ജയറാമിനും ഇടയില്‍ ഉള്ളത്. പണ്ട് സ്‌റ്റേജുകളില്‍ മിമിക്രി അവതരിപ്പിച്ചുകൊണ്ടിരുന്നപ്പോള്‍ തുടങ്ങിയ ബന്ധമാണ് ജയറാം- ദിലീപ് താരങ്ങള്‍ക്ക് ഇടയില്‍ ഉള്ളത്.

അന്നും ഇന്നും ഇരുവരുടെയും കുടുംബം തമ്മിലുള്ള ബന്ധത്തിന്റെ തീവ്രതയ്ക്ക് കുറവൊന്നുമില്ല. അടുത്തിടെ ആയിരുന്നു മാളവിക ജയറാമിന്റെ വിവാഹം. ഗുരുവായൂരും, കൊച്ചിയിലും പാലക്കാടും ഒക്കെയായി നടന്ന വിവാഹ ചടങ്ങിന്റെ ദൃശ്യങ്ങള്‍ ഇന്നും സമൂഹ മാധ്യമങ്ങളില്‍ നിറയുന്നുണ്ട്. അന്ന് മാളവികയുടെ വിവാഹം കൂടാന്‍ എത്തിയ മീനാക്ഷി ദിലീപിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.

ഒരു ചടങ്ങ് പോലും വിടാതെ അച്ഛനൊപ്പം മീനാക്ഷിയും വിവാഹവേദയില്‍ നിറഞ്ഞുനിന്നിരുന്നു. മാളവികയ്ക്ക് ഒപ്പം മീനാക്ഷി ചേര്‍ന്നുനിന്ന് കാണുമ്പോള്‍ ഇവര്‍ തമ്മിലള്ള സൗഹൃദം എത്രത്തോളം ആണെന്ന് മനസിലാകുമെന്നാണ് അന്ന് ആരാധകര്‍ പറഞ്ഞിരുന്നത്. ഇരു കുടുംബക്കാര്‍ തമ്മിലുള്ള ആ ബന്ധം അത്രത്തോളം തങ്ങളുടെ അടുത്ത തലമുറയിലേക്ക് കൂടി വ്യാപിച്ചിട്ടുണ്ട് എന്ന് ഇവരുടെ കെമിസ്ട്രി കാണുമ്പൊള്‍ മനസിലാകുമെന്നും ആരാധകര്‍ ചൂണ്ടിക്കാട്ടിയിരുന്നു.

അതേസമയം, കുറച്ച് നാളുകള്‍ക്ക് മുമ്പ് ഇരുവരും തമ്മില്‍ എത്രത്തോളം അടുപ്പത്തില്‍ ആണെന്ന് ഒരിക്കല്‍ മാളവിക തന്നെ തുറന്നു പറഞ്ഞിട്ടുണ്ട്. ചെറുപ്പം മുതലേ മീനൂട്ടിയെ താന്‍ കാണുന്നതാണ്. വീട്ടില്‍ ചെറുപ്പം തൊട്ടേ വരുമായിരുന്നു. അന്ന് മുതല്‍ തനിയ്ക്ക് ബേബി സിസ്റ്റര്‍ ആണ് അവള്‍. ചെന്നൈയില്‍ ആണ് മെഡിസിന് അവള്‍ പഠിക്കുന്നത്. അങ്ങനെ ഇടയ്ക്കിടെ തമ്മില്‍ കാണും. പിന്നെ ഹോസ്റ്റലില്‍ നിന്നും ഇടയ്ക്കിടെ താന്‍ അവളെ ചാടിക്കും എന്നും മാളവിക ഒരിക്കല്‍തുറന്നുപറഞ്ഞിരുന്നു.

ഞാന്‍ അവളെ മതില്‍ ചാടിയ്ക്കും, ദിലീപ് അങ്കിള്‍ എന്നെ വിളിച്ച് വഴക്കു പറയും. അവളെ തിരിച്ച് ഹോസ്റ്റലില്‍ കൊണ്ടു ചെന്നാക്കും അങ്ങിനെ കുറച്ച് കലാപരിപാടികള്‍ ഞങ്ങള്‍ക്കിടയില്‍ ഉണ്ട് എന്നാണ് മാളവിക പറയുന്നത്. മീനാക്ഷിയെ തന്റെയൊക്കെ റൂട്ടിലേയ്ക്ക് കൊണ്ടു വന്നു എന്നാണ് തമാശയായി മാളവിക പറഞ്ഞത്. മോഹന്‍ലാലിന്റെ മകന്‍ പ്രണവിനെ ചെറുപ്പത്തില്‍ കണ്ടതാണ്, സിനമയില്‍ വന്നതിന് ശേഷം ഞങ്ങള്‍ കണ്ടുമുട്ടിയിട്ടില്ല എന്നും മാളവിക പറഞ്ഞു.

ഫില്‍ട്ടര്‍ ഇല്ലാത്ത മനുഷ്യന്‍ എന്നാണ് പ്രണവിനെ കുറിച്ച് മാളവികയുടെ അഭിപ്രായം. കല്യാണി പ്രിയദര്‍ശന്‍ എന്റെ മച്ചാനാണ്. ഞങ്ങളൊക്കെ ചെന്നൈ ബഡ്ഡീസ് ആണ്.
ഫഹദ് ഫാസില്‍ ഇന്റര്‍വ്യുസില്‍ ഒന്നും കാണുന്നതുപോലെയല്ല, ആള് ശരിക്കും ഒരു അത്ഭുതമാണെന്നാണ് മാളവികയുടെ അഭിപ്രായം. ദുല്‍ഖര്‍ സല്‍മാനെ പണ്ട് പരിചയപ്പെട്ടതാണ്, അത്ര അടുത്ത ബന്ധമൊന്നും ഇല്ല. പക്ഷെ എനിക്ക് ഡിക്യു എന്നാല്‍ വളരെ ക്യൂട്ട് ആയിട്ടുള്ള ആളാണ്. എനിക്ക് അദ്ദേഹത്തിനൊപ്പം ഒരു മുഴുനീള റൊമാന്റിക് ഫിലിം ചെയ്യാന്‍ ആഗ്രഹമുണ്ട് മാളവിക പറഞ്ഞിരുന്നു.

മാളവികയുടെ വിവാഹത്തിനെത്തിയ മീനാക്ഷിയുടെ ചിത്രങ്ങളും വീഡിയോകളും സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ഗോള്‍ഡന്‍ നിറത്തിലുള്ള സാരിയില്‍ അതിസുന്ദരിയായാണ് മീനാക്ഷി മാളവികയുടെ വിവാഹ വിരുന്നിനെത്തിയത്. ഫ്‌ളോറല്‍ പ്രിന്റുകളുള്ള ഈ സാരിയുടെ ബോര്‍ഡറില്‍ മുത്തുകള്‍ കൊണ്ടുള്ള ഫ്‌ളവര്‍ ഡിസൈന്‍ തുന്നിപ്പിടിപ്പിച്ചിട്ടുണ്ട്.

സാരിയുടെ അതേ നിറത്തിലുള്ള സ്ലീവ്‌ലെസ് ബ്ലൗസാണ് ഇതിനൊപ്പം പെയര്‍ ചെയ്തത്. ബ്ലൗസിന്റെ ബോര്‍ഡറുകളിലും നിറയെ വര്‍ക്ക് നല്‍കിയിട്ടുണ്ട്. ഇതിനൊപ്പം ഗോള്‍ഡന്‍ നിറത്തിലുള്ള ചോക്കറും കമ്മലും മോതിരവും വളയുമാണ് ആഭരണങ്ങളായി അണിഞ്ഞത്. പിന്നിലേക്ക് പിന്നിയിട്ട മുടിയില്‍ നിറയെ മുല്ലപ്പൂ വെച്ചിരുന്നു. ഈ ലുക്കില്‍ മീനാക്ഷി കൂടുതല്‍ സുന്ദരിയായിട്ടുണ്ടെന്നാണ് ആരാധകരുടെ കണ്ടെത്തല്‍.

അത്യാഢംബരങ്ങള്‍ ഒന്നുമില്ലെങ്കിലും താരങ്ങളാലും സുഹൃത്തുക്കളാലും നിറഞ്ഞതായിരുന്നു മാളവികയുടെ വിവാഹം. തമിഴ് സ്‌റ്റൈലില്‍ ചുവന്ന പട്ടുസാരി ചുറ്റിയാണ് മാളവിക താലികെട്ടിന് എത്തിയത്. കസവ് മുണ്ടും മേല്‍മുണ്ടുമായിരുന്നു നവനീതിന്റെ വേഷം. നെറ്റിച്ചുട്ടിയും മൂക്കുത്തിയുമണിഞ്ഞ്, മുല്ലപ്പൂവും ചൂടി അതീവസുന്ദരിയായിട്ടാണ് വധു മണ്ഡപത്തിലെത്തിയത്.

More in Malayalam

Trending

Recent

To Top