Malayalam
മാഞ്ചസ്റ്ററില്‍ അടിച്ചു പൊളിച്ച് മാളവികയും നവനീതും; വൈറലായി ചിത്രങ്ങള്‍
മാഞ്ചസ്റ്ററില്‍ അടിച്ചു പൊളിച്ച് മാളവികയും നവനീതും; വൈറലായി ചിത്രങ്ങള്‍
ഈ മാസം മെയ് മൂന്നിനായിരുന്നു ജയറാമിന്റെയും പാര്‍വതിയുടെയും മകള്‍ മാളവിക ജയറാമെന്ന ചക്കിയുടെ വിവാഹം. സുരേഷ് ഗോപിയുടെ മകള്‍ ഭാഗ്യ സുരേഷിന്റെ വിവാഹശേഷം പ്രേക്ഷകരും സിനിമ പ്രേമികളും, മാധ്യമങ്ങളും ഒന്നടങ്കം ആഘോഷിച്ച വിവാഹം ആയിരുന്നു മാളവികയുടേത്. ഒരാഴ്ചയോളം നീണ്ടു നിന്ന ആഘോഷങ്ങളായിരുന്നു മാളവികയുടേത്. മലയാള സിനിമയിലെ സൂപ്പര്‍സ്റ്റാറുകള്‍, മന്ത്രിമാര്‍, ഗവര്‍ണര്‍, സാംസ്‌കാരിക സാമൂഹിക രംഗത്തെ പ്രമുഖര്‍ എന്നിവരെല്ലാം ചടങ്ങിനെത്തിയിരുന്നു.
ഗുരുവായൂരില്‍ വെച്ച് വളരെ ലളിതമായിട്ടാണ് വിവാഹ ചടങ്ങുകള്‍ നടന്നത്. എന്നാല്‍ ആര്‍ഭാടം നിറഞ്ഞതായിരുന്നു വിവാഹ സല്‍ക്കാരങ്ങളെല്ലാം. പാലക്കാട് സ്വദേശിയായ നവനീത് ഗിരീഷ് ആണ് മാളവികയുടെ ഭര്‍ത്താവ്. ദിവസങ്ങളോളം ഇവരുടെ വിവാഹാഘോഷങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞുനിന്നത്. മൂന്നിടങ്ങളിലായി ആണ് റിസപ്ഷന്‍ നടന്നിരുന്നത്, ഓരോ പരിപാടിയിലും വ്യത്യസ്ത ലുക്കിലാണ് മാളവിക എത്തിയത്. മാളവികയുടെ ലുക്കും ചര്‍ച്ചയായിരുന്നു.
പാലക്കാട് സ്വദേശി ആണെങ്കിലും നവനീത് യു കെയിലാണ്. യു കെയില്‍ ചാര്‍ട്ടേഡ് അക്കൗണ്ടന്റാണ് നവനീത്. നവനീതിനൊപ്പം മാളവികയും യുകെയിലേക്ക് പോകും എന്ന് നേരത്തെ തന്നെ പറഞ്ഞിരുന്നു. മാളവിക സ്‌പോര്‍ട്‌സ് മാനേജ്‌മെന്റില്‍ മാസ്റ്റര്‍ ഡിഗ്രി പൂര്‍ത്തിയാക്കിയതാണ്. വിവാഹ ആഘോഷങ്ങള്‍ അവസാനിച്ചതായി അറിയിച്ച് കൊണ്ട് മാളവിക ഒരു പോസ്റ്റ് പങ്കുവെച്ചിരുന്നു. ഇതിന് ശേഷം ഇരുവരുടേയും കാര്യമായ വിശേഷങ്ങളൊന്നും പങ്കുവെച്ചിരുന്നില്ല. ഇതോടെ മാളവികയും ഭര്‍ത്താവും എവിടെയാണ്. രണ്ടാളും യുകെയില്‍ എത്തിയോ എന്നിങ്ങനെയുള്ള ചോദ്യങ്ങള്‍ ആരാധകര്‍ ഉയര്‍ത്തി.
മാളവിക യു കെയിലേക്ക് പോകുമെന്ന് നേരത്തെ തന്നെ പറഞ്ഞതിനാല്‍ അവിടേക്ക് പോയിക്കാണുമെന്നാണ് ആരാധകര്‍ പറയുന്നത്. ആരാധകരുടെ ഊഹം തെറ്റിയിട്ടില്ല. നവനീത് ജോലിയെടുക്ക നാട്ടിലാണ് മാളവിക ഇപ്പോള്‍. നവനീത് ഗരീഷ് ഇംഗ്ലണ്ടിലെ മാഞ്ചസ്റ്ററിലാണ് ജോലി. മാളവികയും ഭര്‍ത്താവും മാഞ്ചസ്റ്ററിലെ മികച്ച ബേക്കറിയില്‍ നിന്നും ഭക്ഷണം വാങ്ങിക്കഴിക്കുന്ന ഫോട്ടോ പുറത്തുവന്നിരുന്നു.
ചിത്രം പകര്‍ത്തുന്ന തന്റെയും നവനീതിന്റെയും ഫോട്ടോയാണ് മാളവിക ഇന്‍സ്റ്റഗ്രാം സ്‌റ്റോറിയായി പോസ്റ്റ് ചെയ്തിരുന്നത്. എന്തായാലും മാളവികയുടെ പുതിയ വിശേഷം അറിഞ്ഞതിലുള്ള സന്തോഷത്തിലാണ് ആരാധകര്‍. വിവാഹത്തിരക്കുകളൊക്കെ കഴിഞ്ഞ് നവനീതും മാളവികയും ജയറാമിന്റെയും പാര്‍വതിയുടെയും വീട്ടിലേയ്ക്ക് വിരുന്ന് എത്തുകയും ചെയ്തിരുന്നു. ഒരു രാജകുമാരനെ പോലെയാണ് മരുമകനെ ജയറാമും പാര്‍വതിയും ചേര്‍ന്ന് സ്വീകരിച്ചത്.
അതേസമയം മാളവികയുടെ വിവാഹം കഴിഞ്ഞതിന് പിന്നാലെ കാളിദാസന്റെ വിവാഹത്തിനെക്കുറിച്ചും ആരാധകര്‍ ചോദിച്ച് തുടങ്ങി. കാളിദാസന്റെ വിവാഹ നിശ്ചയമായിരുന്നു ആദ്യം കഴിഞ്ഞത്. ഇതിന് പിന്നാലെയാണ് മാളവികയുടെ നിശ്ചയം കഴിഞ്ഞത്. കാളിദാസിന്റെ പ്രതിശ്രുത വധു തരിണിയാണ്. കാളിദാസും തരിണിയും പ്രണയത്തിലായിരുന്നു.
കാളിദാസ് തന്നെയാണ് പ്രണയം വെളിപ്പെടുത്തിയത്. ഓണക്കാലത്ത് കാളിദാസിനും ജയറാമിനും പാര്‍വതിക്കും മാളവികയ്ക്കും ഒപ്പം തരിണിയും ഉള്ള ഫോട്ടോ പങ്കുവെച്ചിരുന്നു. ഇതിന് പിന്നാലെ കാളിദാസും തരിണിയും പ്രണയത്തിലാണോ എന്ന ചോദ്യം ഉയര്‍ന്നു. വാലന്റൈന്‍സ് ദിനത്തില്‍ ആയിരുന്നു കാളിദാസ് താന്‍ പ്രണയത്തിലാണെന്ന് വ്യക്തമാക്കിയത്. ചക്കിയുടെ വിവാഹം കഴിഞ്ഞതിന് പിന്നാലെ കാളിദാസിന്റെ വിവാഹം എന്നാണെന്നാണ് ആരാധകര്‍ ചോദിച്ച് തുടങ്ങിയിരിക്കുന്നത്.
അതേസമയം കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് തരിണിയെ കുറിച്ചുള്ള ചില കാര്യങ്ങളും സോഷ്യല്‍ മീഡിയിയല്‍ വൈറലായിരുന്നു. കോയമ്പത്തൂര്‍ ഊത്തുക്കുളിയിലെ വലിയ കുടുംബത്തിലാണ് തരിണി ജനിച്ചതെന്നാണ് ചില റിപ്പോര്‍ട്ടുകളില്‍ നിന്ന് വ്യക്തമാകുന്നത്. അത് മാത്രമല്ല, ഒരുകാലത്ത് നാട് ഭരിച്ചിരുന്ന കുടംബത്തിലെ ഇളമുറക്കാരിയാണ് കാളിദാസിന്റെ ഭാവി വധു.
അതുകൊണ്ടു തന്നെ കാളിദാസ് കണ്ടു പിടിച്ചയാള്‍ ചില്ലറക്കാരിയല്ലെന്നാണ് സോഷ്യല്‍ മീഡിയയിലെ സംസാരം. ഇരുപത്തിരണ്ടുകാരിയായ തരിണി ചെന്നൈ സ്വദേശിനിയാണ്. 2021ലായിരുന്നു തരിണിയുമായി കാളിദാസ് പ്രണയത്തിലായത്. വിഷ്വല്‍ കമ്മ്യൂണിക്കേഷന്‍ ബിരുദധാരിയാണ് തരിണി കലിംഗരായര്‍.
