Connect with us

ലോകത്തിലെ ഏറ്റവും നല്ല സഹോദരിയായതിൽ നന്ദി; മാളവികയ്ക്ക് പിറന്നാൾ ആശംസിച്ച് കാളിദാസ്

Uncategorized

ലോകത്തിലെ ഏറ്റവും നല്ല സഹോദരിയായതിൽ നന്ദി; മാളവികയ്ക്ക് പിറന്നാൾ ആശംസിച്ച് കാളിദാസ്

ലോകത്തിലെ ഏറ്റവും നല്ല സഹോദരിയായതിൽ നന്ദി; മാളവികയ്ക്ക് പിറന്നാൾ ആശംസിച്ച് കാളിദാസ്

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താര കുടുംബമാണ് ജയറാം-പാർവതി ദമ്പതികളുടേത്. മകൻ കാളിദാസ് സിനിമാ മേഖലയിൽ സജീവമാണ്. മകൾ മാളവിക സിനിമയിൽ തന്റെ സാന്നിധ്യം അറിയിക്കാൻ ഒരുങ്ങുകയാണ്. സോഷ്യൽ മീഡിയയിൽ വളരെയധികം സജീവമാണ് ഈ കുടുംബം. നാലു പേരുടെയും സന്തോഷ നിമിഷങ്ങളെല്ലാം ചിത്രങ്ങളിലൂടെയും വീഡിയോകളിലൂടെമൊക്കെ ആരാധകരെ അറിയിക്കാറുണ്ട്.

നടി പാർവതിയുമായുള്ള സാഹസിക പ്രണയം, വിവാഹം, കുടുംബ ജീവിതം എന്നിവയെ പറ്റി ജയറാം തന്നെ നിരവധി വേദികളിൽ സംസാരിച്ചിട്ടുണ്ട്. കാളിദാസ്, മാളവിക എന്നീ രണ്ട് മക്കളാണ് ജയറാമിനുള്ളത്.


രണ്ട് പേരും സിനിമാ രം​ഗത്ത് പ്രവർത്തിക്കുന്നു. കാളിദാസ് ജയറാം ചെറിയ പ്രായം തൊട്ടെ സിനിമകളിൽ അഭിനയിക്കുന്നയാളാണ്. എന്റെ വീട് അപ്പുവിന്റെയും കൊച്ചു കൊച്ചു സന്തോഷങ്ങൾ എന്നീ സിനിമകളിലൂടെ കാളിദാസ് ജയറാം ഏവരെയും അത്ഭുതപ്പെടുത്തിയ പ്രകടനം കാഴ്ച വെച്ചു.

രണ്ട് സിനിമകളിലും അച്ഛൻ ജയറാമിനൊപ്പമായിരുന്നു കാളിദാസ് അഭിനയിച്ചത്. ഈ സിനിമകളിലൂടെ കാളിദാസിനെ ഇഷ്ടപ്പെടുന്നവർ ഇന്നുമുണ്ട്. മുതിർന്നപ്പോൾ നടനെ സ്വീകരിച്ചത് തമിഴ് സിനിമാ ലോകമാണ്.പൂമരം, അർജന്റീന ഫാൻസ് കാട്ടൂർക്കടവ് തുടങ്ങിയ മലയാള സിനിമകളിൽ അഭിനയിച്ചെങ്കിലും നടനെ വേണ്ടത്ര സ്വീകാര്യത ലഭിച്ചില്ല.

എന്ത് കൊണ്ടാണ് കാളിദാസിന് അർഹമായ അവസരങ്ങൾ മലയാളത്തിൽ നിന്ന് ലഭിക്കാഞ്ഞതെന്ന് പലപ്പോഴും ചർച്ചകളുണ്ടാവാറുണ്ട്. ജയറാമിന്റെ ഇളയ മകൾ മാളവിക ജയറാമും സിനിമാ രം​ഗത്തേക്ക് പ്രവേശിക്കാൻ പോവുകയാണെന്നാണ് റിപ്പോർട്ടുകൾ.

ജയറാം കുടുംബത്തിലെ വിശേഷങ്ങൾ പ്രേക്ഷകർക്ക് എപ്പോഴും ഇഷ്ടമാണ്. ജയറാം കുടുംബത്തിൽ ഇന്ന് സന്തോഷത്തിന്റെ ദിവസമാണ്. മാളവിക ജയറാമിന്റെ പിറന്നാൾ ദിനമാണിന്ന്.

27 വയസ് പൂർ‌ത്തിയായിരിക്കുകയാണ് മാളവികയ്ക്ക്. പിറന്നാൾ‌ ദിനത്തിൽ കാളിദാസ് ജയറാം മാളവികയെക്കുറിച്ച് സോഷ്യൽ മീഡിയയിൽ എഴുതിയ വാക്കുകളാണ് ശ്രദ്ധ നേടുന്നത്.

കുട്ടിയായ മാളവികയുടെ വീഡിയോയും കാളിദാസ് പങ്കുവെച്ചിട്ടുണ്ട്. ‘ഇന്ന് നിന്റെ പിറന്നാളാണ്. ഈ വീഡിയോ സോഷ്യൽ മീഡിയയിൽ ഇട്ടതിന് നിനക്കെന്നെ കൊല്ലാൻ തോന്നുണ്ടാവും എന്നറിയാം’

‘പക്ഷെ നിന്റെ സ്വആഭാവികമായ സ്വാ​ഗും ത​ഗും ഈ വീഡിയോയിൽ വ്യക്തമായി കാണാം. എല്ലാത്തിൽ നിന്നും ഉയരാനും ലോകം കീഴടക്കാനും നിനക്കിഷ്ടമുള്ളത് ചെയ്യാനും ഞാൻ ആത്മാർത്ഥമായി ആ​ഗ്രഹിക്കുകയും പ്രാർത്ഥിക്കുകയും ചെയ്യുന്നു’

ലോകത്തിലെ ഏറ്റവും നല്ല സഹോദരിയായതിൽ നന്ദി. ഈ വീഡിയോ നമ്മുടെ ജീവിതത്തിന്റെ ചുരുക്കമാണ്. ഞാൻ ചിലപ്പോൾ വിഡ്ഢിയായിട്ടുണ്ടെങ്കിൽ നീ ക്ഷമിക്കുക. അത് ഞാൻ തിരുത്തുമെന്ന് ഉറപ്പു നൽകുന്നു,’ കാളിദാസ് കുറിച്ചതിങ്ങനെ. വീഡിയോയ്ക്ക് താഴെ കമന്റുമായി കാളിദാസിന്റെ കാമുകി തരിണിയുമെത്തി.

തനിക്ക് ലോകത്തിലെ ഏറ്റവും പ്രിയപ്പെട്ട വീഡിയോയെന്നാണ് തരിണി കമന്റ് ചെയ്തിരിക്കുന്നത്. കാളിദാസും തരിണിയും ഒരുമിച്ചുള്ള ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ വൈറലാവാറുണ്ട്. ജയറാം കുടുംബത്തിലെ ഏറ്റവും നല്ല തമാശക്കാരിയായാണ് മാളവിക അറിയപ്പെടുന്നത്.സിനിമകളെയും പെർഫോമൻസിനെയും കൃത്യമായി വിലയിരുത്താൻ മാളവികയ്ക്കാണ് മിടുക്കെന്നും ജയറാം മുമ്പൊരിക്കൽ പറഞ്ഞിരുന്നു. മലയാളത്തിലേക്ക് ജയറാമിന്റെ ശക്തമായ തിരിച്ചു വരവിനായി കാത്തിരിക്കുകയാണ് പ്രേക്ഷകർ.
അന്നും ഇന്നും ജയറാമിന്റെ നല്ല സിനിമകൾക്ക് പ്രേക്ഷകരുണ്ട്. പക്ഷെ ജയറാമിന് മലയാളത്തിലൊരു ഹിറ്റ് സിനിമ ലഭിച്ചിട്ട് നാളുകളായി.

നിരവധി പേർ ഇതിനോടകം ഇക്കാര്യം ചൂണ്ടിക്കാണിച്ചിട്ടുണ്ട്. അതേസമയം തമിഴിൽ നല്ല സിനിമകളുടെ ഭാ​ഗമാവാൻ ജയറാമിന് കഴിയുന്നു.

പൊന്നിയിൻ സെൽവനാണ് അടുത്തിടെ ജയറാം അഭിനയിച്ച തമിഴ് സിനിമ. ചെറിയ വേഷമായിരുന്നെങ്കിലും സിനിമ വൻ വിജയമായി. മണിരത്നമായിരുന്നു സിനിമ ഒരുക്കിയത്.

Continue Reading
You may also like...

More in Uncategorized

Trending

Recent

To Top