Connect with us

നടി മലൈക അറോറയുടെ അച്ഛൻ വീടിന്റെ ആറാം നിലയിൽ നിന്ന് താഴേയ്ക്ക് ചാടി ആ ത്മഹത്യ ചെയ്തു!

Bollywood

നടി മലൈക അറോറയുടെ അച്ഛൻ വീടിന്റെ ആറാം നിലയിൽ നിന്ന് താഴേയ്ക്ക് ചാടി ആ ത്മഹത്യ ചെയ്തു!

നടി മലൈക അറോറയുടെ അച്ഛൻ വീടിന്റെ ആറാം നിലയിൽ നിന്ന് താഴേയ്ക്ക് ചാടി ആ ത്മഹത്യ ചെയ്തു!

ബോളിവുഡ് നടി മലൈക അറോറയുടെ പിതാവ് അനിൽ അറോറ ആ ത്മഹത്യ ചെയ്തു. കെട്ടിടത്തിന്റെ ആറാം നിലയിൽ നിന്ന് താഴേയ്ക്ക് ചാടുകയായിരുന്നു. എന്നാൽ ആ ത്മഹത്യയുടെ കാരണം വ്യക്തമല്ല. ഇതുവരെ ആ ത്മഹത്യ കുറിപ്പൊന്നും കണ്ടെത്തിയിട്ടുമില്ല. ബാന്ദ്ര പോലീസും ക്രൈം ബ്രാഞ്ചും സ്ഥലത്തെത്തിയിട്ടുണ്ട്.

രാവിലെ പത്തരയോടെയാണ് സംഭവം. മുംബൈയിലെ ബാന്ദ്ര വെസ്റ്റിലുള്ള മലൈകയുടെ കുടുംബ വീടായ ആയിഷ മാനറിൽ വെച്ചാണ് അനിൽ അറോറ ആ ത്മഹത്യ ചെയ്തത്. അനിൽ അറോറ സ്ഥിരമായി ബാൽക്കണിയിൽ ഇരുന്ന് പത്രം വായിക്കാറുണ്ടായിരുന്നുവെന്ന് മലൈകയുടെ അമ്മ ജോയ്‌സ് പോലീസിനോട് പറഞ്ഞു.

എല്ലാ ദിവസവും രാവിലെ പത്രം വായിക്കാറുണ്ട്. എന്നാൽ ബുധനാഴ്ച്ച രാവിലെ അനിലിന്റെ ചെരിപ്പ് ലിവിങ് റൂമിൽ കണ്ടതോടെ അദ്ദേഹത്തെ അന്വേഷിച്ചിരുന്നു. തുടർന്ന് ബാൽക്കണിയിൽ നോക്കിയപ്പോഴും അദ്ദേഹം അവിടെ ഇല്ലായിരുന്നു. അപ്പോൾ തന്നെ ബിൽഡിംഗിന്റെ വാച്ച്മാൻ ആ സമയം സഹായിക്കണമെന്നഭ്യർത്ഥിച്ച് ഉച്ചത്തിൽ വിളിക്കുന്നുണ്ടായിരുന്നുവെന്നാണ് ജോയ്‌സ് പറഞ്ഞത്.

തുടർന്ന് ഉടൻ തന്നെ അനിലിനെ ബാബ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. പോസ്റ്റുമോർട്ടത്തിനായി അനിലിന്റെ മൃതദേഹം കൂപ്പർ ആശുപത്രിയിലേക്ക് അയച്ചിട്ടുണ്ട്. അതേസമയം അനിൽ അറോറ ​ദീർഘകാലമായി രോ​ഗബാധിതനായിരുന്നു. കഴിഞ്ഞ വർഷം അനിൽ അറോറയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.

എന്നാൽ അനിൽ അറോറയുടെ അസുഖം എന്താണെന്ന കാര്യത്തിൽ കൃത്യമായ വിവരങ്ങൾ ലഭിച്ചിട്ടില്ല. മെർച്ചന്റ് നാവി ഉദ്യോഗസ്ഥനായിരുന്നു അനിൽ അറോറ. അമ്മ ജോയ്‌സ് പോളികാർപ്പ് മലയാളിയാണ്. മലൈകയുടെ മാതാപിതാക്കൾ നടിയ്ക്ക് 11 വയസ്സുള്ളപ്പോഴുള്ളപ്പോഴേ വേർപിരിഞ്ഞിരുന്നു. നടി അമൃത അറോറ സഹോദരിയാണ്.

More in Bollywood

Trending

Recent

To Top