Malayalam
എന്റെയും കുടുംബത്തിന്റെയും സ്വകാര്യത നശിപ്പിക്കുന്നു, പോലീസ് എന്നോട് ചെയ്യുന്നത് അൽപ്പം കൂടുതൽ ആണ്; അന്വേഷണ സംഘത്തിനെതിരെ മുകേഷിനും ജയസൂര്യയ്ക്കുമെതിരെ പരാതി നൽകിയ നടി
എന്റെയും കുടുംബത്തിന്റെയും സ്വകാര്യത നശിപ്പിക്കുന്നു, പോലീസ് എന്നോട് ചെയ്യുന്നത് അൽപ്പം കൂടുതൽ ആണ്; അന്വേഷണ സംഘത്തിനെതിരെ മുകേഷിനും ജയസൂര്യയ്ക്കുമെതിരെ പരാതി നൽകിയ നടി
ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വന്നതിന് പിന്നാലെ ചില നടിമാർ സിനിമയിൽ നിന്ന് തങ്ങൾക്കേറ്റ ദുരനുഭവങ്ങൾ പറഞ്ഞ് രംഗത്തെത്തിയിരുന്നു. ഇവരുടെ പരാതികൾ അന്വഷിക്കാൻ പ്രത്യേക അന്വേഷണ സംഘത്തെയും സർക്കാർ നിയോഗിച്ചിരുന്നു. ഇപ്പോഴിതാ ഈ അന്വേഷണ സംഘത്തിനെതിരെ ഗുരുതര ആരോപണവുമായി രംഗത്തെത്തയിരിക്കുകയാണ് പരാതിക്കാരിയായ നടി.
നടൻമാരായ മുകേഷ്, ജയസൂര്യ, മണിയൻപിള്ള രാജു എന്നിവർക്കെതിരെ പീ ഡന ആരോപണം ഉന്നയിച്ച നടിയാണ് പ്രത്യേക അന്വേഷണ സംഘത്തിനെതിരെ രംഗത്തെത്തിയിരിക്കുന്നത്. തന്റെയും കുടുംബത്തിന്റെയും സ്വകാര്യത നശിപ്പിക്കുന്നു എന്നാണ് പരാതിക്കാരി പറയുന്നത്. തന്റെ ഫേസ്‌ബുക്ക് അക്കൗണ്ട് ഉൾപ്പെടെ പോലീസ് സംഘം ലോക്ക് ചെയ്തെന്നും സ്വകാര്യത നശിപ്പിക്കുകയാണ് ചെയ്യുന്നതെന്നും പറയുന്നു.
പോലീസ് എന്നോട് ചെയ്യുന്നത് അൽപ്പം കൂടുതൽ ആണ്. ആലുവ സ്വദേശിനിയായ നടി എല്ലാ രീതിയിലും പ്രത്യേക അന്വേഷണ സംഘത്തോട് സഹകരിക്കുകയാണ്. പോലീസ് പൊതു ജനങ്ങളുമായി ഇടപെടാനുള്ള വഴി ഇല്ലാതാക്കി. അന്വേഷണസംഘം സ്ഥിരം വീട്ടിൽ വരുന്നതുകൊണ്ട് എന്റെ മകൻ റൂമിൽ കയറിയിരിക്കുകയാണ്. അവരുടെ ഉപദ്രവം ഇനിയും തുടരാൻ കഴിയില്ല. എന്നിരുന്നാലും പരാതിയിൽ ഉറച്ചു നിൽക്കുന്നതായും അവർ വ്യക്തമാക്കി.
അതേസമയം, കഴിഞ്ഞ ദിവസം ഹേമ കമ്മറ്റി റിപ്പോർട്ടിൽ സർക്കാരിനെ ഹൈക്കോടതി രൂക്ഷമായി വിമർശിച്ചിരുന്നു. രാജ്യത്തെ നിയമങ്ങൾ സർക്കാരിനും ബാധകമാണ്. ഈ വിഷയത്തിൽ എന്തുകൊണ്ട് സർക്കാർ അടിയന്തര നടപടി സ്വീകരിച്ചില്ലെന്ന് കോടതി ചോദിച്ചു. ഹേമ കമ്മറ്റി റിപ്പോർട്ടിന്റെ പൂർണരൂപണം അന്വേഷണ സംഘത്തിന് കൈമാറണമെന്നും നിർദേശിച്ചു.
ഓഡിയോ ക്ലിപ് അടക്കം ഹാജരാക്കണമെന്നാണ് കോടതി നിർദേശം. അതിന് ശേഷമേ മുദ്ര വച്ച കവർ ഞങ്ങൾ തുറക്കൂവെന്ന് ഹൈക്കോടതി പറഞ്ഞു. വിഷയത്തിൽ ആദ്യം നടപടിയെടുക്കേണ്ടത് സർക്കാരായിരുന്നു. എന്തുകൊണ്ട് ഒരു ചെറുവിരൽ പോലും അനക്കിയില്ലെന്നും കോടതി ചോദിച്ചു. പ്രധാന വിഷയത്തിൽ ഇടപെടേണ്ട ബാധ്യത സർക്കാരിനില്ലേ?
ഹേമ കമ്മറ്റിയെ നിയോഗിച്ചത് സിനിമ മേഖലയിലെ പ്രശ്നങ്ങൾ പരിഹരിക്കാനാണെന്നും കോടതി അറിയിച്ചു. തുടർ നടപടിയെടുത്തോയെന്നത് അടുത്ത സിറ്റിങിൽ പരിശോധിക്കുമെന്നും എസ്‍ഐടി തിരക്കിട്ട് നടപടികളിലേക്ക് കടക്കരുതെന്നും കോടതി നിർദേശിച്ചു. അതേസമയം അന്വേഷണ ഉദ്യോഗസ്ഥർ മാധ്യമങ്ങളോട് സംസാരിക്കരുതെന്നും നിർദേശമുണ്ട്. റിപ്പോർട്ടിന്റെ രഹസ്യാത്മകത സൂക്ഷിക്കണം. മാധ്യമ വിചാരണ പാടില്ലെന്നും ഹൈക്കോടതി നിർദേശിച്ചു.