”ബന്ധങ്ങള്‍ ഒരു രാത്രി കൊണ്ടല്ല, സമയമെടുത്ത് ഉണ്ടാകുന്നതാണ്; മകന്റെ അച്ഛനാണ് അദ്ദേഹം, ഒരിക്കലും ഒഴിവാക്കാനാകില്ല;വെളിപ്പെടുത്തലുമായി ബോളിവുഡ് നടി
മുന്‍ ഭര്‍ത്താവ് അര്‍ബാസ് ഖാന് ഇപ്പോഴും കുടുംബത്തിലെ അംഗമാണെന്ന് വെളിപ്പെടുത്തി ബോളിവുഡ് നടി മലൈക അറോറ.അര്‍ബാസ് ഖാന് ഇപ്പോഴും കുടുംബത്തിലെ അംഗമാണെന്നും തന്റെ മകന്റെ അച്ഛനായതിനാല്‍ ഒഴിവാക്കാനാകില്ലെന്നുമാണ് മലൈകയുടെ നിലപാട്.
”ബന്ധങ്ങള്‍ ഒരു രാത്രി കൊണ്ടല്ല, സമയമെടുത്ത് ഉണ്ടാകുന്നതാണ്. അതെല്ലാം വളരെ പ്രത്യേകതയും പ്രാധാന്യവും ഉള്ളതാണ്. പെട്ടെന്നൊരു ദിവസം മുറിച്ചു മാറ്റാനാകില്ല” അര്ബാസിനെക്കുറിച്ചുള്ള ചോദ്യത്തിന് മലൈക പറഞ്ഞു. ”അദ്ദേഹം ഇപ്പോഴും കുടുംബത്തിലെ ഒരു അംഗമാണ്. എല്ലാത്തിനും ഉപരി എന്റെ മകന്റെ അച്ഛനാണ്” താരം വ്യക്തമാക്കി.
ബോളിവുഡ് താരമായ അര്ജുന് കപൂറുമായി പ്രണയത്തിലാണ് മലൈക അറോറ. ഈ സാഹചര്യത്തിലാണ് നടി ഇത്തരത്തിലൊരു വെളിപ്പെടുത്തൽ നടത്തിയിരിക്കുന്നത്.
ഒരു പ്രമുഖ ഫാഷന്‍ മാസികയ്ക്ക് നല്കിയ അഭിമുഖത്തിലാണ് താരം അര്‍ബാസുമായുള്ള ബന്ധത്തെ കുറിച്ച് പറഞ്ഞത്. 18 വര്‍ഷത്തെ ദാമ്പത്യത്തിനൊടുവില്‍ 2016ല്‍ ആണ് അര്‍ബാസ് ഖാനും മലൈകയും വിവാഹമോചിതരാകുന്നത്. ഇവര്‍ക്ക് 14 വയസ്സുള്ള ഒരു മകനുണ്ട്. ഇറ്റാലിയന്‍ മോഡല്‍ ജോര്‍ജിയ അഡ്രിയാനിയുമായി പ്രണയത്തിലാണ് അര്‍ബാസ് ഇപ്പോള്‍.
malaika arora- arbhas khan-
