Malayalam
നെയ്യാറ്റിന്‍കരയില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായി എസ്.രാജശേഖരന് നായർ; നടി രാധയും ഭര്‍ത്താവും സജീവ രാഷ്ട്രീയത്തില്‍
നെയ്യാറ്റിന്‍കരയില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായി എസ്.രാജശേഖരന് നായർ; നടി രാധയും ഭര്‍ത്താവും സജീവ രാഷ്ട്രീയത്തില്‍

ഹോട്ടല്‍ ടൂറിസം മേഖലയില്‍ വലിയ നേട്ടം കൈവരിച്ച വ്യവസായി എസ്.രാജശേഖരന് നായർ തിരഞ്ഞെടുപ്പിൽ മത്സരിക്കുകയാണ്. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്റെ വിജയയാത്രയുടെ സമാപനവേദിയില്‍ അമിത് ഷായില്‍ നിന്നാണ് രാജശേഖരന് നായരും ഭാര്യയും നടിയുമായ രാധയും ബിജെപി അംഗത്വം സ്വീകരിച്ചത്
ജനിച്ച നാടിന്റെ നന്മക്കും, പുരോഗതിക്കും വേണ്ടിയാണ് നെയ്യാറ്റിന്‍കരയില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി. പദവി ലക്ഷ്യമിട്ടല്ല, ബിജെപിയില്‍ ചേര്‍ന്നതെന്ന് രാജശേഖരന് നായരുടെ ഭാര്യയും നടിയുമായ രാധ പറഞ്ഞു.
80 കളില്‍ തെന്നിന്ത്യന്‍ സിനിമകളില്‍ നായികയായി തിളങ്ങിയ രാധ, ഭര്‍ത്താവിന്റെ തെരഞ്ഞെടുപ്പ് പ്രചരണത്തിന് സജീവമായി രംഗത്തുണ്ട്. ഉപാധികളൊന്നുമില്ലാതെയാണ് ബിജെപിയിലെത്തിയത്. വോട്ടര്‍മാരെ നേരില്‍ കണ്ട് ഭര്‍ത്താവിന് വോട്ട് തേടും. മോദി സര്‍ക്കാരിന്റെ ജനക്ഷേമ പദ്ധതികള്‍ ജനങ്ങളിലെത്തിക്കുമെന്നും രാധ പറഞ്ഞു.
നെയ്യാറ്റിന്‍കര ചെങ്കല്‍ സ്വദേശിയായ എസ്. രാജശേഖരന്‍നായര്‍, 17ാം വയസ്സില്‍ ജോലി തേടി മുംബൈക്ക് പോയി, ഹോട്ടല്‍ ജീവനക്കാരനായി തുടങ്ങി, ഹോട്ടല്‍ ശൃംഖലയുടെ ഉടമയായി. കാല് നൂറ്റാണ്ടായി കേരളത്തിലും ഹോട്ടല്‍ ടൂറിസം മേഖലയില്‍ വിജയകരമായി ബിസിനസ്സ് ചെയ്യുകയാണ് രാജശേഖരൻ.
കുറച്ച് നാളുകൾക്ക് മുമ്പായിരുന്നു സാമൂഹികമാധ്യമങ്ങളിൽ ദേശവിരുദ്ധ പരാമർശം നടത്തിയെന്നാരോപിച്ച് അഖിൽമാരാർക്കെതിരേ പോലീസ് കേസെടുത്തത്. ഈ കേസിൽ സംവിധായകൻ അഖിൽ മാരാരെ 28...
സത്യൻ അന്തിക്കാട് – മോഹൻലാൽ ചിത്രം ഹൃദയപൂർവ്വം ഫുൾ പായംക്കപ്പ്. ആശിർവ്വാദ് സിനിമാസിൻ്റെ ബാനറിൽ ആൻ്റണി പെരുമ്പാവൂരാണ് ഈ ചിത്രം നിർമ്മിക്കുന്നത്....
മലയാളികളുടെ പ്രിയങ്കരനാണ് നടനവിസ്മയം മോഹൻലാൽ. തന്റെ 65ാം പിറന്നാൾ ആഘോഷത്തിന്റെ തിളക്കത്തിലാണ് അദ്ദേഹം. ഇന്ന് കൊച്ചുകുട്ടികൾ വരെ സ്നേഹത്തോടെ വിളിക്കുന്ന ‘ലാലേട്ട’ന്റെ...
മലയാളികളുടെ പ്രിയങ്കരനാണ് ദിലീപ്. ഒരു കാലത്ത് കുടുംബ പ്രേക്ഷകർക്ക് പ്രിയങ്കരൻ ആയിരുന്നു ദിലീപ്. എന്നാൽ ഇക്കഴിഞ്ഞ വർഷങ്ങളിൽ നടന് കാര്യമായ ഹിറ്റുകളൊന്നും...
തന്റേതായ അവതരണ ശൈലിയിലൂടെ ടെലിവിഷൻ പ്രേക്ഷകർക്ക് സുപരിചിതയായ അവതാരികയാണ് രഞ്ജിനി ഹരിദാസ്. ഇംഗ്ലീഷ് കലർന്ന മലയാളത്തിലൂടെ രഞ്ജിനിയുടെ അവതരണ ശൈലി എല്ലാവരെയും...