Malayalam
എന്റമ്മോ! ദി പ്രീസ്റ്റ് നേടിയെടുത്തത്… ഞെട്ടൽ മാറുന്നില്ല! കളക്ഷന്‍ റിപ്പോർട്ട് പുറത്ത്
എന്റമ്മോ! ദി പ്രീസ്റ്റ് നേടിയെടുത്തത്… ഞെട്ടൽ മാറുന്നില്ല! കളക്ഷന്‍ റിപ്പോർട്ട് പുറത്ത്
മമ്മൂട്ടിയും മഞ്ജു വാര്യരും ആദ്യമായി ഒന്നിച്ച ദി പ്രീസ്റ്റ് തിയേറ്ററുകളിൽ നിറഞ്ഞോടുകയാണ്. ക്രൈം തില്ലർ, ഹൊറർ ത്രില്ലർ, മിസ്റ്ററി ത്രില്ലർ ഇതിലേത് ഗണത്തിൽ പെടുത്തണമെന്ന് ചോദിച്ചാൽ ഇതെല്ലാം കൂടി കൂടിച്ചേർന്ന വെറൈറ്റി ത്രില്ലർ എന്ന വിശേഷണമാകും ദി പ്രീസ്റ്റ് എന്ന സിനിമക്ക് ചേർന്നത്. നവാഗതനായ ജോഫിന്‍ ടി ചാക്കോ സംവിധാനം ചെയ്ത ചിത്രത്തിൽ മഞ്ജു വാര്യര്‍, നിഖില വിമല്‍, ബേബി മോണിക്ക, വെങ്കിടേഷ് ഉള്‍പ്പെടെയുളള താരങ്ങളും ചിത്രത്തില്‍ ശ്രദ്ധേയ പ്രകടനമാണ് കാഴ്ചവെച്ചത്.
ഇപ്പോൾ ഇതാ ദി പ്രീസ്റ്റിന്റെ ഗള്‍ഫ് രാജ്യങ്ങളിലെ കളക്ഷന്‍ റിപ്പോര്‍ട്ട് പുറത്തുവിട്ട് വിതരണകമ്പനി ട്രൂത്ത് ഗ്ലോബല്‍ ഫിലിംസ്. ഫെയ്‌സ്ബുക്കിലൂടെയാണ് ചിത്രത്തിന്റെ ജിസിസി കളക്ഷന്‍ പുറത്തു വിട്ടിരിക്കുന്നത്. ചിത്രം നാല് കോടി 91 ലക്ഷങ്ങള്‍ നേടിയെന്നാണ് വിതരണക്കാര്‍ പറയുന്നത്.
ഫേസ്ബുക്കിൽ കുറിച്ചത് ഇങ്ങനെയാണ്
ഈ കോവിഡ് കാലത്തെ നിരവധി പരിമിതികള്‍ക്കിടയിലും ട്രൂത്ത് ഗ്ലോബല്‍ ഫിലിംസിനെയും പ്രീസ്റ്റിനെയും ഇരുകൈയും നീട്ടി സ്വീകരിച്ചതിന് പ്രിയപ്പെട്ട പ്രേക്ഷകലക്ഷങ്ങള്‍ക്ക് ഹൃദയം നിറഞ്ഞ നന്ദി. ട്രൂത്ത് ഗ്ലോബല്‍ ഫിലിംസ് വിതരണം ചെയ്യുന്ന ആദ്യ സിനിമ. ജിസിസിയില്‍ നാല് ദിവസം 2000 ല്‍ അധികം ഷോകള്‍. 4.91 കോടി കളക്ഷന്‍. ഇനിയും കാണാത്തവര്‍ പ്രീസ്റ്റിനെ മികച്ച ശബ്ദസൗകര്യങ്ങളുള്ള തിയേറ്ററുകളില്‍ തന്നെ ചെന്നു കാണുക.. ഞെട്ടാന്‍ തയ്യാറായിക്കോ.. കിടിലന്‍ ഒരു മിസ്റ്ററി ത്രില്ലര്‍ നിങ്ങളെ കാത്തിരിക്കുന്നു.
കുറ്റാന്വേഷണ സിനിമകള്‍ ഇതിന് മുമ്പും മമ്മൂട്ടി ചെയ്തിട്ടുണ്ടെങ്കിലും അതില്‍ നിന്നെല്ലാം വ്യത്യസ്തമായ കഥാപാത്രമാണ് ദി പ്രീസ്റ്റിലേത്. ഇതുവരെ കാണാത്ത പുത്തന്‍ ലുക്കിലാണ് മമ്മൂട്ടി ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്നത്. പാരാസൈക്കോളജിയിലും എക്സോര്‍സിസത്തിലും കേമനായ ഫാദര്‍ കാര്‍മെന്‍ ബെനഡിക്ട് എന്ന പുരോഹിതനായാണ് മമ്മൂട്ടി ചിത്രത്തിലെത്തുന്നത്. വസ്ത്രധാരണത്തില്‍ മാത്രമല്ല സ്വഭാവത്തിലും വ്യത്യസ്തയുള്ള നായക കഥാപാത്രമാണ് മമ്മൂട്ടിയുടെ ഫാ. കാര്‍മെന്‍ ബെനഡിക്ട.ഒരു കുടുംബത്തില്‍ നടന്ന ദുരൂഹ മരണങ്ങളുടെ ചുരുളഴിക്കാനായി ഒരു പെണ്‍കുട്ടി ഫാദറിനെ തേടി വരുന്നിടത്തു നിന്നാണ് കഥ ആരംഭിക്കുന്നത്.
ക്രൈം എന്ന് സംശയം തോന്നിപ്പിക്കുന്ന ഒരു സംഭവത്തിലെ ഇന്‍വെസ്റ്റിഗേഷനില്‍ ആരംഭിച്ച് പിന്നീട് മിസ്റ്ററിയിലൂടെയും ഹൊററിലൂടെയുമൊക്കെ കടന്നുപോകുന്ന രീതിയിലാണ് ചിത്രത്തിന്റെ ഘടന. വേണ്ടിടത്ത് ആകാംക്ഷയുളവാക്കുന്ന ട്വിസ്റ്റുകളും സസ്പെന്‍സുകളും നിറച്ചാണ് ‘ദി പ്രീസ്റ്റ്’ കാണികളെ പിടിച്ചിരുത്തുന്നത്.
ജനുവരിയിലാണ് ചിത്രത്തിന്റെ ആദ്യ ടീസര്‍ പുറത്തിറങ്ങിയത്. ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ ടീസര്‍ യൂട്യൂബില്‍ ട്രെന്‍ഡിംഗാവുകയും ചെയ്തിരുന്നു. സംവിധായകന്‍റെ കഥയ്ക്ക് ശ്യാം മേനോനും ദീപു പ്രദീപും ചേര്‍ന്നാണ് തിരക്കഥയൊരുക്കിയിരിക്കുന്നത്. രാഹുല്‍ രാജാണ് സംഗീത സംവിധാനം. ആന്റോ ജോസഫ് കമ്പനിയും, ജോസഫ് ഫിലീം കമ്പനിയും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചത്.
