Connect with us

കാവ്യക്ക് ചെയ്ത സഹായത്തിനുള്ള സമ്മാനം; വെളിപ്പെടുത്തലുമായി മാല പാർവതി!!

Malayalam

കാവ്യക്ക് ചെയ്ത സഹായത്തിനുള്ള സമ്മാനം; വെളിപ്പെടുത്തലുമായി മാല പാർവതി!!

കാവ്യക്ക് ചെയ്ത സഹായത്തിനുള്ള സമ്മാനം; വെളിപ്പെടുത്തലുമായി മാല പാർവതി!!

മലയാള സിനിമയിലെ ഏറ്റവും താരമൂല്യമുള്ള നടിയായിരുന്നു കാവ്യ മാധവന്‍. അന്നും ഇന്നും കാവ്യയ്ക്ക് വലിയ ജനപ്രീതിയാണ് ലഭിച്ചിട്ടുള്ളതും. ഇടയ്ക്ക് നടി പല ഗോസിപ്പുകളിലും നിറഞ്ഞ് നിന്നിട്ടുണ്ടെങ്കിലും അതൊന്നും സത്യമല്ലെന്ന് പിന്നീട് തെളിഞ്ഞു.

കാവ്യ മാധവന്റെ സോഷ്യല്‍ മീഡിയ പോസ്റ്റുകള്‍ കണ്ടാല്‍ ഒരു കാര്യം വ്യക്തമാണ്, ഇപ്പോള്‍ കാവ്യയ്ക്ക് ഒരൊറ്റ ലക്ഷ്യം മാത്രമേയുള്ളൂ, ലക്ഷ്യ! അഞ്ചാം വയസ്സ് മുതല്‍ തുടങ്ങിയതാണ് കാവ്യ മാധവന്‍ തന്റെ അഭിനയ ജീവിതം.

മൂന്ന് പതിറ്റാണ്ടിലേറെ അതില്‍ തന്നെയായിരുന്നു കാവ്യയുടെ ജീവിതം. സിനിമയ്ക്കും അഭിനയത്തിനും വേണ്ടി പഠനം പോലും മാറ്റി വച്ചു. പകരം വയ്ക്കാനില്ലാത്ത നടിയായി കാവ്യ വളര്‍ന്നതും അതുകൊണ്ടാണ്. അങ്ങനെ തുടങ്ങിയതാണ് ലക്ഷ്യ എന്ന ഓണ്‍ലൈന്‍ ബൊട്ടീക്. ഇപ്പോള്‍ അത് ഓഫ് ലൈനായും ഉണ്ട്. ബിസിനസ് രംഗത്തേക്ക് ഇറങ്ങിയതിന് ശേഷം മീനാക്ഷിയും ദിലീപും മഹാലക്ഷ്മിയും എല്ലാം ഈ വസ്ത്രങ്ങളാണ് ധരിക്കാറുള്ളത്.

അതേസമയം ഇപ്പോൾ ചർച്ചയാകുന്നത് കാവ്യാ ഒരു നടിയ്ക്ക് നൽകിയ സമ്മാനത്തെ കുറിച്ചാണ്. അത് നല്കിയതെ മലയാളത്തിൽ ഇപ്പോഴുള്ള മികച്ച സഹനടിമാരിൽ ഒരാളായ മാലാ പാർവതിയ്ക്കാണ്.

മലയാളത്തിൽ മാത്രമല്ല അന്യ ഭാഷകളിലും അമ്മ വേഷങ്ങളിൽ അടക്കം തിളങ്ങുന്ന പാർവതി സാമൂഹിക സാംസ്‌കാരിക വിഷയങ്ങളിൽ അടക്കം ഇടപെടുകയും തന്റെ അഭിപ്രായങ്ങൾ തുറന്ന് പറയുകയും ചെയ്യുന്ന വ്യക്തിത്വം കൂടിയാണ്. ഷാജി കൈലാസ് സംവിധാനം ചെയ്ത ടൈം എന്ന ചിത്രത്തിലൂടെ 2007 ലാണ് പാർവതി സിനിമയിൽ അരങ്ങേറ്റം കുറിച്ചത്.

ഇമ്മാനുവൽ, ഞാൻ, ഓം ശാന്തി ഓശാന, കൊന്തയും പൂണുലും, ആക്ഷൻ ഹീറോ ബിജു, മുന്നറിയിപ്പ്, ടേക്ക് ഓഫ്, ഗോദ, ലൂസിഫർ, ഇഷ്ക്, ആൻഡ് ദ ഓസ്കാർ ഗോസ്റ്റു, ബ്രദേഴ്സ് ഡേ, ആൻഡ്രോയിഡ് കുഞ്ഞപ്പൻ, മാമാങ്കം എന്ന് തുടങ്ങി ഒട്ടേറെ ചിത്രങ്ങളിൽ പീന്നിട് താരം ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചു.

ഇനി സമ്മാനത്തിലേക്ക് വരം. ഭൂരിഭാഗം സ്ത്രീകളേയും പോലെ നടി മാലാ പാർവതിയും ഒരു സാരി പ്രേമിയാണ്. പ്രീ ഡിഗ്രി കാലം മുതൽ സാരിയുടുത്ത് തുടങ്ങിയതുകൊണ്ട് വലിയൊരു സാരി ശേഖരം തന്നെ നടിക്കുണ്ട്.

ഇപ്പോഴിതാ തന്റെ സാരി ശേഖരത്തെ കുറിച്ചുള്ള വിശേഷങ്ങൾ പങ്കുവെയ്ക്കുകയാണ് നടി മാല പാർവതി. മൈൽ സ്റ്റോൺ മേക്കേഴ്സിന് നൽകിയ അഭിമുഖത്തിലായിരുന്നു താരം ഇതേ കുറിച്ച് പറഞ്ഞത്. വിലയ്ക്കല്ല ഉടുക്കുമ്പോഴുള്ള കംഫേർട്ടിന് പ്രാധാന്യം നൽകിയാണ് പാർവതി സാരികൾ വാങ്ങുന്നത്.

നടി കാവ്യ മാധവൻ അടക്കമുള്ളവർ സമ്മാനിച്ച സാരികളും മാലാ പാർവതിയുടെ പക്കലുണ്ട്. സാരിയിലാണ് പൊതു ചടങ്ങുകളിൽ മാലാ പാർവതി പ്രത്യക്ഷപ്പെടാറുള്ളത്. എന്റെ ഭൂരിഭാഗം സാരികളും തിരുവനന്തപുരത്തെ വീട്ടിലാണ് സൂക്ഷിച്ചിരിക്കുന്നത് എന്നാണ് നടി പറഞ്ഞത്.

കാവ്യ മാധവൻ പണ്ട് എനിക്ക് ഒരു സാരി തന്നിരുന്നു. ഒരുപാട് വർഷം മുമ്പാണ് കാവ്യ എനിക്ക് സാരി ഗിഫ്റ്റ് ചെയ്തത്. അത് ഞാൻ സൂക്ഷിച്ച് വെച്ചിട്ടുണ്ട്. സാരികൾ ഒന്നും ഞാൻ ചീത്തയാക്കാറില്ല. സൂക്ഷിച്ചുവെയ്ക്കാറാണ് പതിവ്.

ഇങ്ങനൊരു സാരി തന്ന കാര്യം കാവ്യയ്ക്ക് ഓർമ കാണുമോയെന്ന് എനിക്ക് അറിയില്ല. വർഷങ്ങൾക്ക് മുമ്പ് കാവ്യയുടെ പാട്ടിന്റെ ഒരു റിലീസ് പ്രോഗ്രാം ഉണ്ടായിരുന്നു. അതുമായി ബന്ധപ്പെട്ടുള്ള ചെറിയ കാര്യങ്ങളിൽ ഞാൻ കാവ്യയെ ഹെൽപ്പ് ചെയ്തിരുന്നു.

ഹെൽപ്പ് എന്നൊന്നും അതിനെ പറയാൻ പറ്റില്ല. കാവ്യ പ്രസംഗിക്കാൻ പോകുമ്പോൾ എന്തെങ്കിലുമൊക്കെ വിളിച്ച് ചോദിക്കും. പിന്നെ ഞങ്ങൾ ഒരുപാട് സംസാരിക്കുമായിരുന്നു. പാട്ടിന്റെ റിലീസ് പ്രോഗ്രാം സമയത്ത് ആ ഫങ്ഷന് വേണ്ടി കാവ്യ എനിക്ക് തന്നതാണ് ഈ യെല്ലോ സാരി. കാവ്യ ചെന്നൈയിലല്ലേ താമസം. അതുകൊണ്ട് ഇപ്പോൾ കാവ്യയെ കാണാൻ സാധിക്കാറില്ല.

ഞാൻ സാധരണയായി ഉടുക്കുന്ന തരത്തിലുള്ള സാരികൾ തന്നെയാണ് പലരും എനിക്ക് ഗിഫ്റ്റ് ചെയ്യാറുള്ളത്. കംഫർട്ട് നോക്കി മാത്രമാണ് ഞാൻ സാരി സെലക്ട് ചെയ്യുന്നത്. ഫാൻസി സാരി ധരിക്കാറില്ല. യാത്രകൾക്ക് പോലും സാരിയാണ് ഞാൻ ഉപയോഗിക്കാറ്. ടെസർ സിൽക്ക് സാരിയാണ് എന്റെ ശേഖരത്തിൽ കൂടുതലും ഉള്ളത്. ഏത് സാരി കിട്ടിയാലും രണ്ട് മിനിറ്റ് കൊണ്ട് ഉടുക്കും.

ബ്രൈറ്റ് കളർ സാരികൾ ഞാൻ ഉടുക്കാറില്ല. പിന്നെ കല്യാണ സാരി ഞാൻ വീട്ടിലാണ് സൂക്ഷിച്ചിരിക്കുന്നത്. ഭയങ്കര കല്യാണ സാരിയൊന്നും ആയിരുന്നില്ല. കാരണം ഞാൻ രജിസ്റ്റർ മാര്യേജ് ചെയ്യുകയായിരുന്നു.

പിന്നെ കല്യാണത്തിന് എന്നും പറഞ്ഞ് ഒരു സാരി വാങ്ങിക്കുകയായിരുന്നു ചെയ്തത്. വീട്ടിൽ ഞാൻ മുണ്ടും നേരിയതുമാണ് ഉപയോഗിക്കുന്നത്. കാഞ്ചിപുരം സാരികൾ അമ്മയാണ് എനിക്ക് വാങ്ങി തന്നിട്ടുള്ളത്. ഞാൻ റിപ്പീറ്റ് ചെയ്ത് സാരി ഉടുക്കാറുണ്ട്. പ്രീ ഡിഗ്രി കാലം മുതൽ ഞാൻ സാരി ഉടുക്കുന്നുണ്ട്. അതെല്ലാം സൂക്ഷിച്ച് വെച്ചിട്ടുമുണ്ടെന്നും മാലാ പാർവതി പറഞ്ഞു.

More in Malayalam

Trending