Connect with us

മര്യാദ വേണം; ദുരന്തമുഖത്ത് നിന്നും സെൽഫിയെടുത്ത മേജർ രവിയ്ക്ക് വിമർശനം

News

മര്യാദ വേണം; ദുരന്തമുഖത്ത് നിന്നും സെൽഫിയെടുത്ത മേജർ രവിയ്ക്ക് വിമർശനം

മര്യാദ വേണം; ദുരന്തമുഖത്ത് നിന്നും സെൽഫിയെടുത്ത മേജർ രവിയ്ക്ക് വിമർശനം

നടനായും നിർമാതാവായും സംവിധായകനായും എല്ലാത്തിനുപരി റിട്ടേർഡ് ഇന്ത്യൻ ആർമി ഓഫീസർ എന്ന നിലയിലും മലയാളി പ്രേക്ഷകർക്ക് പ്രിയങ്കരനാണ് എകെ രവീന്ദ്രൻ നായരെന്ന മേജർ രവി. സമകാലിക വിഷയങ്ങളിലും രാഷ്ട്രീയ നിലപാടുകളും ഉറക്കെ വിളിച്ച് പറയാറുള്ള മേജർ രവിയ്ക്കെതിരെ രം​ഗത്തെത്തിയിരിക്കുകയാണ് ചിലർ.

360 ഓളം പേരുടെ മരണത്തിനിടയാക്കിയ വയനാട്ടിലെ ​ഉരുൾപ്പൊട്ടൽ ദുരന്ത മുഖത്ത് നിന്നും സെൽഫി എടുത്തതിനാണ് മേജർ രവിയ്ക്കെതിരെ ലിമർശനം ഉയരുന്നത്. നടനും ടെറിട്ടോറിയൽ ആർമി ലെഫ്റ്റനന്റ് കേണലുമായ മോഹൻലാൽ ശനിയാഴ്ച ദുരന്തസ്ഥലം സന്ദർശിച്ചിരുന്നു. ഈ വേളയിലാണ് അദ്ദേഹത്തെ കൂടി ഉൾപ്പെടുത്തിയുള്ള മേജർ രവിയുടെ സെൽഫി.

പി.ആർ.ഒ ഡിഫൻസ് കൊച്ചി എന്ന എക്‌സ് പേജിലാണ് മേജർ രവി സെൽഫിക്ക് പോസ് ചെയ്യുന്ന തരത്തിലുള്ള ചിത്രങ്ങൾ പ്രത്യക്ഷപ്പെട്ടത്. ചവിട്ടി നിൽക്കുന്ന മണ്ണിനടിയിൽ എന്താണെന്ന് പോലും അറിയാത്ത അവസ്ഥയാണ് മുണ്ടക്കൈയിലും ചൂരൽമലയിലും. അങ്ങനെയുള്ള ദുരന്ത ഭൂമിയിലെത്തി സെൽഫിയെടുക്കാൻ എങ്ങനെ തോന്നി.

ഇങ്ങനെയുള്ള സ്ഥലങ്ങൾ സന്ദർശിക്കുമ്പോൾ പാലിക്കേണ്ട മര്യാദകളുണ്ട്. നിങ്ങളൊരു സൈനികനല്ലേ എന്നിങ്ങനെ പോകുന്നു കമന്റുകൾ. ഈ വിഷയത്തിൽ മേജർ രവി പ്രതികരിച്ചിട്ടില്ല. അതേസമയം, മോഹൻലാൽ അദ്ദേഹം പ്രവ‍ർത്തിക്കുന്ന മദ്രാസ് ഇൻഫെന്ററി ബറ്റാലിയനിലെ ഉദ്യോഗസ്ഥർക്കും മേജർ രവിയ്ക്കുമൊപ്പമാണ് ദുരന്തമുഖത്ത് എത്തിയത്.

ദുരിതാശ്വസ നിധിയിലേയ്ക്ക് 25 ലക്ഷം രൂപ സംഭാവന ചെയ്തത് കൂടാതെ മോഹൻലാലും ഭാ​ഗമായുള്ള വിശ്വശാന്തി ഫൗണ്ടേഷനിൽ നിന്ന് പുനരധിവാസത്തിന് മൂന്ന് കോടി രൂപ നൽകുമെന്നും സ്കൂളിന്റെ പുനർനിർമാണം വിശ്വശാന്തി ഫൗണ്ടേഷൻ ഏറ്റെടുക്കുമെന്നും അ​ദ്ദേഹം പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.

More in News

Trending