Connect with us

പെർഫെക്റ്റ് മാച്ച്, നല്ല ജോഡികളാണ്, ഇരുവരും ഒന്നിക്കുന്നത് കാണാൻ കാത്തിരിക്കുന്നു; സി.സി.എഫ് പ്രീമിയർ ലീഗിൽ ഉണ്ണി മുകുന്ദന്റെ ടീമായ സീ ഹോഴ്‌സ് സെയ്‌ലേഴ്‌സിന്റെ ബ്രാൻഡ് അംബാസിഡർ ആയി മഹിമ നമ്പ്യാർ

Malayalam

പെർഫെക്റ്റ് മാച്ച്, നല്ല ജോഡികളാണ്, ഇരുവരും ഒന്നിക്കുന്നത് കാണാൻ കാത്തിരിക്കുന്നു; സി.സി.എഫ് പ്രീമിയർ ലീഗിൽ ഉണ്ണി മുകുന്ദന്റെ ടീമായ സീ ഹോഴ്‌സ് സെയ്‌ലേഴ്‌സിന്റെ ബ്രാൻഡ് അംബാസിഡർ ആയി മഹിമ നമ്പ്യാർ

പെർഫെക്റ്റ് മാച്ച്, നല്ല ജോഡികളാണ്, ഇരുവരും ഒന്നിക്കുന്നത് കാണാൻ കാത്തിരിക്കുന്നു; സി.സി.എഫ് പ്രീമിയർ ലീഗിൽ ഉണ്ണി മുകുന്ദന്റെ ടീമായ സീ ഹോഴ്‌സ് സെയ്‌ലേഴ്‌സിന്റെ ബ്രാൻഡ് അംബാസിഡർ ആയി മഹിമ നമ്പ്യാർ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട നടനാണ് ഉണ്ണി മുകുന്ദൻ. നന്ദനത്തിന്റെ തമിഴ് റീമേക്ക് ചിത്രമായ സീടനിലൂടെയാണ് സിനിമയിലേയ്ക്കുള്ള ഉണ്ണിമുകുന്ദന്റെ അരങ്ങേറ്റമെങ്കിലും ഇപ്പോൾ മലയാളത്തിലാണ് ഉണ്ണി ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. മല്ലൂസിംഗ് എന്ന് വൈശാഖ് ചിത്രത്തിലൂടെയാണ് ഉണ്ണി മുകുന്ദന് ഒരു ബ്രേക്ക് കിട്ടിയത്. തന്റെ രാഷ്ട്രീയ നിലപാടുകൾ പലപ്പോഴും തുറന്ന് പറയന്നതിലൂടെ ഉണ്ണി മുകുന്ദനെതിരെ സൈബർ ആക്രമണങ്ങളും നടക്കാറുണ്ട്. ഇടയ്ക്കിടെ വിവാദങ്ങളിലും ഗോസിപ്പ് കോളങ്ങളിലും ചെന്ന് വീഴാറുണ്ട് ഉണ്ണി. ‌

ഉണ്ണി നിരന്തരം കേൾക്കുന്ന ചോദ്യമാണ് എന്നാണ് കല്യാണമെപ്പോഴാണ്, പ്രണയം ഉണ്ടോ എന്നെല്ലാം. പലപ്പോഴും പല നടിമാരുടെയും പേരുകൾ ഉണ്ണിയുടെ കാമുകി എന്ന രീതിയ്ക്ക് പുറത്ത് വന്നിട്ടുണ്ട്. എന്നാൽ ഇതിലൊന്നും വാസ്തവമില്ലെന്ന് ഉണ്ണി തന്നെ വ്യക്തമാക്കിയിട്ടുമുണ്ട്. ഒരുസമയത്ത് നടി അനുശ്രീ ആണ് ഉണ്ണി മുകന്ദന്റെ കാമുകി എന്ന ഗോസിപ്പ് വ്യാപകമായി പ്രചരിച്ചിരുന്നു. എന്നാൽ ഇപ്പോഴിതാ വീണ്ടും ഉണ്ണി മുകുന്ദന്റെ വിവാഹവും പ്രണയവും ചർച്ചയാകുകയാണ്.

സി.സി.എഫ് പ്രീമിയർ ലീഗിൽ ഉണ്ണി മുകുന്ദന്റെ ടീമായ സീ ഹോഴ്‌സ് സെയ്‌ലേഴ്‌സിന്റെ ബ്രാൻഡ് അംബാസിഡർ ആയി മഹിമയെ പരിചയപെടുത്തികൊണ്ടു ഉണ്ണി മുകുന്ദനും ടീമും പങ്കുവെച്ച വിഡിയോയാണ് ഏറെ ശ്രദ്ധ നേടുന്നത്. ഒരു പെർഫെക്റ്റ് മാച്ച്! മോളിവുഡിന്റെ സ്വ്നതം മഹിമ നമ്പ്യാരെ ഞങ്ങളുടെ ബ്രാൻഡ് അംബാസഡറായി അവതരിപ്പിക്കുന്നു, ഗ്ലാമർ സ്‌പോർട്‌സ്‌മാൻഷിപ്പുമായി ഒത്തുചേരുന്നിടത്ത്, സീഹോഴ്‌സ് സെയിലേഴ്‌സ് എക്കാലത്തെയും പോലെ തിളങ്ങി നിൽക്കുന്നു.. എന്നാണ് കുറിച്ചത്.

ഇതിന് പിന്നാലെ പോസ്റ്റിന് താഴെ വരുന്ന കമന്റുകൾ മുഴുവനും ഉണ്ണി മുകുന്ദനെയും മഹിമയെയും കുറിച്ച് തന്നെയാണ്. അതെ ഉണ്ണിക്ക് മഹിമ തന്നെയാണ് പെർഫെക്റ്റ് മാച്ച്, നല്ല ജോഡികളാണ്, ഇരുവരും ഒന്നിക്കുന്നത് കാണാൻ കാത്തിരിക്കുന്നു, ഒടുക്കം ഉണ്ണി തന്നെ പറയാതെ പറഞ്ഞു, പരസ്യപ്പെടുത്തിയോ, ഒടുക്കം സമ്മതിച്ചു അല്ലേ എന്നൊക്കെയാണ് വരുന്ന കമന്റുകൾ. അതേസമയം കഴിഞ്ഞ ദിവസം ഹോളിഡേ ഇൻ ഹോട്ടലിൽ നടന്ന ചടങ്ങിൽ സി.സി.എഫ് പ്രീമിയർ ലീഗിൽ മത്സരിക്കുന്ന 12 ടീമുകളുടെ അവതരണവും ലോഗോ പ്രകാശനവും നടന്നു.

ടീം ഉടമകളായ സുരാജ് വെഞ്ഞാറമ്മൂട് (സീബ്ര സീലോട്ട്‌സ്), ഉണ്ണി മുകുന്ദൻ (സീ ഹോഴ്‌സ് സെയ്‌ലേഴ്‌സ്), വിജയ് യേശുദാസ് (ടാർഗേറിയൻ ടെർൺസ്), ആന്റണി പെപ്പെ (റിനോ റേഞ്ചേഴ്‌സ്), അഖിൽ മാരാർ (ഫീനിക്‌സ് പാന്തേഴ്‌സ്), സണ്ണി വെയ്ൻ (ലയൺ ലെജന്റ്‌സ്), ജോണി ആന്റണി (കംഗാരു നോക്കേഴ്‌സ്), ലൂക്ക്മാൻ (ഹിപ്പോ ഹിറ്റേഴ്‌സ്), സാജു നവോദയ (ഗൊറില്ല ഗ്ലൈഡേഴ്‌സ്), നരേൻ (ഫോക്‌സ് ഫൈറ്റേഴ്‌സ്), സിജു വിൽസൻ (ഈഗിൾ എംപയേഴ്‌സ്), വിഷ്ണു ഉണ്ണികൃഷ്ണൻ (ചേതക് ചെയ്‌സേഴ്‌സ്) എന്നിവർ ടീമുകളെ പരിചയപ്പെടുത്തി.

വളരെ ആവേശത്തോടെയാണ് താരങ്ങൾ എല്ലാം ഒത്തുകൂടിയത്, സൗത്താഫ്രിക്ക നാഷണൽ ടീം മുൻ ക്യാപ്റ്റൻ എ ബി ഡി വില്ലേഴ്‌സ് ബ്രാൻഡ് അംബാസിഡറായുള്ള ലോകത്തെ ഏറ്റവും വലിയ അമേച്വർ ക്രിക്കറ്റ് ലീഗ് ആയ ലാസ്റ്റ് മാൻ സ്റ്റാന്റ്‌സുമായി സഹകരിച്ച് സി.സി.എഫ് സംഘടിപ്പിക്കുന്ന സി.സി.എഫ് പ്രീമിയർ ലീഗ് ഏപ്രിൽ 19 മുതൽ 25 വരെ കളമശേരി സെന്റ് പോൾസ് കോളേജ് ഗ്രൗണ്ടിലാണ് നടക്കുന്നത്. സിനിമ, ടെലിവിഷൻ, മീഡിയ, പരസ്യ മേഖലകളിൽ നിന്നുള്ള സെലിബ്രിറ്റികളും കലാകാരന്മാരും സാങ്കേതിക പ്രവർത്തകരുമാണ് ടീം അംഗങ്ങളായുള്ളത്.

അതേസമയം, ഇന്ന് മലയാളത്തിൽ ഏറ്റവുമധികം ആരാധകരുള്ള താര ജോഡികളാണ് ഉണ്ണി മുകുന്ദനും മഹിമ നമ്പ്യാരും. ഇരുവരും ജയ് ഗണേശ് എന്ന സിനിമയിൽ ഒന്നിച്ച് അഭിനയിച്ചിരുന്നു. ഇവരുടെ ഓരോ വിഡിയോയകളും ചിത്രങ്ങളും വളരെ പെട്ടെന്ന് തന്നെ സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധ നേടാറുമുണ്ട്. ഇതിനിടെയിലാണ് ഉണ്ണി മുകുന്ദന്റെ പോസ്റ്റും ഇപ്പോൾ ചർച്ചയായിരിക്കുന്നത്.

ആർ.ഡി.എക്‌സ് എന്ന സിനിമയിലൂടെ മലയാളികളുടെ പ്രിയപ്പെട്ട നടിയായി മാറിയ താരമാണ് മഹിമ നമ്പ്യാർ. കാര്യസ്ഥൻ എന്ന സിനിമയിലൂടയായിരുന്നു മലയാളത്തിൽ അരങ്ങേറ്റം കുറിച്ചതെങ്കിലും തമഴിലും തെലുങ്കിലുമാണ് കൂടുതലും അവസരങ്ങൾ ലഭിച്ചത്. മലയാളത്തിലേക്ക് മാസ്റ്റർ പീസ്, മധുരരാജ തുടങ്ങിയ ചിത്രങ്ങളിൽ അഭിനയിച്ചെങ്കിലും കരിയറിൽ മലയാളത്തിൽ ബ്രേക്ക് നൽകിയത് ആർഡിഎക്‌സ് ആണ്.

മഹിമ നമ്പ്യാർ മലയാളിയാണെന്ന് തന്നെ പലരും തിരിച്ചറിഞ്ഞത് ആർഡിഎക്‌സിൽ അഭിനിക്കുമ്പോഴാണ്. ആർഡിഎക്‌സിന് ശേഷം മലയാളത്തിൽ അഭിനയിച്ച സിനിമയാണ് ഉണ്ണി മുകുന്ദൻ നായകനായി എത്തിയ ജയ് ഗണേഷ്. ജയ് ഗണേഷിലെ കഥാപാത്രവും ഏറെ ശ്രദ്ധിക്കപ്പെടുന്നതായിരുന്നു.

അടുത്തിടെ നൽകിയൊരു അഭിമുഖത്തിൽ മഹിമ പറഞ്ഞ വാക്കുകളും ഏറെ വൈറലായിരുന്നു. ഉണ്ണി മുകുന്ദനുമായുള്ള വിവാഹം എന്നാണ് എന്ന ചോദ്യത്തോട് ആയിരുന്നു നടിയുടെ പ്രതികരണം. അത് അങ്ങനെ ആൾക്കാര് പറഞ്ഞ് ഉണ്ടാക്കുന്നതാണ്. ഞാൻ എവിടെയും അങ്ങനെ പറഞ്ഞിട്ടില്ല. അത് പലരും പറഞ്ഞ് ഉണ്ടാക്കുന്നതാണ്. ഞാൻ അത് നിഷേധിക്കണ്ടയോ സ്വീകരിക്കേണ്ടയോ കാര്യമില്ല. എന്റെ സ്വഭാവം അങ്ങനെയായതു കൊണ്ടാണ് ഉണ്ണി മുകുന്ദൻ എന്നെ കുറേ വാഴ്ത്തി പറഞ്ഞത്’ എന്നാണ് മഹിമ പറയുന്നത്.

അതേസമയം, മഹിമയെ ഏഴ് വർഷത്തോളം താൻ വാട്‌സ്ആപ്പിൽ ബ്ലോക്ക് ചെയ്തിരുന്നതായി ഉണ്ണി മുകുന്ദൻ ജയ് ഗണേഷിന്റെ പ്രമോഷൻ പരിപാടിക്കിടെ തുറന്നു പറഞ്ഞിരുന്നു. മമ്മൂട്ടി നായകമായ ‘മാസ്റ്റർ പീസി’ലാണ് ആദ്യമായി ഇരുവരും ഒന്നിച്ചെത്തുന്നത്. സിനിമയുടെ ചിത്രീകരണത്തിന് ശേഷം ഒരു ഫോൺ ചാറ്റിന് തൊട്ടുപിന്നാലെ ഉണ്ണി മുകുന്ദൻ തന്നെ ബ്ലോക്ക് ചെയ്തുവെന്നും പിന്നീട് ഏഴ് കൊല്ലത്തിന് ശേഷമാണ് അൺബ്ലോക്ക് ചെയ്തതെന്നും മഹിമ ഒരു അഭിമുഖത്തിൽ പറഞ്ഞു.

തിരക്കഥ കൃത്ത് ഉദയ്കൃഷ്ണയുമായി അടുത്ത സൗഹൃദമുള്ള മഹിമ, ‘ഉദയൻ’ എന്നാണ് അദ്ദേഹത്തെ വിളിക്കുന്നത്. വളർത്തു നായകളുടെ ഒരു കാര്യവുമായി ബന്ധപ്പെട്ട സംശയം ചോദിക്കാൻ ഉദയ്കൃഷ്ണയുടെ പക്കൽ നിന്ന് മഹിമ ഉണ്ണി മുകുന്ദന്റെ നമ്പർ വാങ്ങി സന്ദേശം അയക്കുകയും ചെയ്തു.

വോയ്‌സ് മെസേജിൽ ഒന്ന് രണ്ടു തവണ ഉദയ്കൃഷ്ണയെ ‘ഉദയൻ’ എന്ന് മഹിമ വിശേഷിച്ചപ്പോഴാണ് പ്രകോപിതനായ ഉണ്ണി മുകുന്ദൻ ബ്ലോക്ക് ചെയ്യുന്നത്. ഉദയ്കൃഷ്ണയെ ഉദയൻ എന്ന് വിളിച്ച മഹിമ അഹങ്കാരിയാണ് എന്ന് കരുതിയാണ് ബ്ലോക്ക് ചെയ്തത്. ആ ബ്ലോക്ക് അൺബ്ലോക്ക് ആകുന്നത് ജയ് ഗണേഷിൽ ഒന്നിച്ച് അഭിനയിക്കാൻ എത്തിയതോടെയാണെന്ന് മഹിമ പറയുന്നു.

മലയാളത്തിൽ തനിക്ക് അധികം അവസരങ്ങൾ ലഭിച്ചിട്ടില്ല. അടുത്താണ് ഹീറോയിൻ ആയിട്ടുള്ള കഥാപാത്രങ്ങൾ ചെയ്യാൻ പറ്റുന്നത്. പക്ഷെ തമിഴിലാണെങ്കിൽ വ്യത്യസ്തമായ കഥാപാത്രങ്ങൾ ചെയ്തിട്ടുണ്ട്. തമിഴിൽ അമ്മയായിട്ടും, സെക്കൻഡ് ഹീറോയിൻ ആയിട്ടും വില്ലത്തി ആയിട്ടുമൊക്കെ അഭിനയിച്ചിട്ടുണ്ടെന്നും മഹിമ പറയുന്നു. കണ്ടാൽ പാവം തോന്നിക്കുന്ന ക്രൂരയായ കൊ ലപാതകിയുടെ വേഷം ചെയ്തിട്ടുണ്ട്. സാധാരണ ഹീറോയിൻ കഥാപാത്രങ്ങളും ചെയ്തിട്ടുണ്ട്. അതായത് തമിഴിൽ അങ്ങനെ ഒരു വ്യത്യസ്തതയ്ക്ക് ശ്രമിക്കാൻ സാധിച്ചിട്ടുണ്ട്.

എന്നാൽ മലയാളത്തിൽ അങ്ങനെയൊരു അവസരം വന്നിട്ടില്ല. മേക്ക് അപ്പ് എന്ന് പറയുന്ന ഡിപാർട്‌മെന്റ് ഉള്ളത് തന്നെ അതിനാണല്ലോ. നമ്മളെ ഏത് രീതിയിൽ കാണിക്കണം എന്ന് ആഗ്രഹിക്കുന്നോ അതിന് വേണ്ടിയാണല്ലോ ഈ വിഭാഗങ്ങൾ ഒക്കെ പ്രവർത്തിക്കുന്നത്. ഒരു കാരക്ടർ ഡസ്‌കി സ്‌കിന്നിലാണെങ്കിൽ അത് അങ്ങനെ തന്നെ കാണിക്കണം. ഞാൻ ഉറച്ചു വിശ്വസിക്കുന്നത് ആർ.ഡി.എക്‌സിനെ ആ കാരക്ടറിനെ ഇരുനിറത്തിൽ കാണിച്ചില്ലായിരുന്നെങ്കിൽ ഇത്രയും പ്രേക്ഷകർക്ക് ഇഷ്ടപ്പെടണം എന്നില്ല എന്നും മഹിമ പറഞ്ഞിരുന്നു.

കുറച്ച് നാളുകൾക്ക് മുമ്പ് തന്റെ പ്രണയത്തെ കുറിച്ച് ഉണ്ണി പറഞ്ഞ വാക്കുകളും ശ്രദ്ധിക്കപ്പെട്ടിരുന്നു. എത്ര പ്രണയം ഉണ്ടായിരുന്നെന്ന് എണ്ണാൻ പറ്റില്ല. ഓരോ പ്രായത്തിലും ഉണ്ടായിട്ടുണ്ട്. ഒരുപാട് നല്ല ഓർമ്മകൾ ഉണ്ടായ സംഭവങ്ങളുണ്ട്. എനിക്ക് ഇഷ്ടം തോന്നിയവർ ഓരോരുത്തരായി കല്യാണം കഴിച്ച് പോയി കൊണ്ടേയിരുന്നു. വീട്ടിൽ അച്ഛനും അമ്മയ്ക്കുമൊക്കെ ആഗ്രഹമുണ്ട്. അറേഞ്ച്‌ഡോ അല്ലാതെയോ വിവാഹം നടന്നാൽ മതിയെന്നേയുള്ളു.

എന്നാൽ ഞാനത്രയും സീരിയസായിട്ട് ചിന്തിച്ചിട്ടില്ല. അമ്മയിങ്ങനെ പറഞ്ഞോണ്ട് ഇരിക്കുമ്പോൾ നോക്കിക്കോ, ഏതെങ്കിലും റെഡിയാവുകയാണെങ്കിൽ നോക്കാമെന്നേ ഞാൻ പറഞ്ഞിട്ടുള്ളു. അല്ലാതെ അയ്യോ, സമയം പോയി. ഇനിയും കല്യാണം കഴിച്ചില്ലെങ്കിൽ കുഴപ്പമാവും എന്നൊന്നും ചിന്തിക്കുകയോ പേടിയോ ഇല്ല. നടക്കേണ്ട സമയത്ത് നടക്കും എന്നേ വിചാരിക്കുന്നുള്ളു.

ഒരു അഭിനേത്രിയെ വിവാഹം ചെയ്യാൻ എനിക്ക് ഇഷ്ടമാണ്, ആഗ്രഹമുണ്ട് പക്ഷെ അതു നടക്കുമോ എന്നറിയില്ല. തന്റെ കല്യാണത്തിനായ് അമ്മ കാത്തിരിക്കുകയാണ്. നാളെ എന്റെ കല്യാണമാണെന്നു പറഞ്ഞാൽ ഇന്നു ഉച്ചയ്ക്ക് തന്നെ അമ്മ എല്ലാം റെഡിയാക്കും, അത്രക്കും ആഗ്രഹത്തോടെ അമ്മ എന്റെ വിവാഹത്തിന് വേണ്ടി കാത്തിരിക്കുകയാണ്. ലവ് മാരേജ് നല്ലതാണ്. കല്യാണം കഴിഞ്ഞിട്ടും ലവ് ആവാമല്ലോ. എന്തെങ്കിലും ഒക്കെ നടന്നാൽ മതിയായിരുന്നു എന്നുമാണ് ഉണ്ണി മുകുന്ദൻ പറഞ്ഞിരുന്നത്.

Continue Reading
You may also like...

More in Malayalam

Trending

Recent

To Top