Movies
‘മഹേഷും മാരുതിയും’ ഒടിടിയിൽ; കൂടുതൽ വിവരങ്ങൾ ഇങ്ങനെ
‘മഹേഷും മാരുതിയും’ ഒടിടിയിൽ; കൂടുതൽ വിവരങ്ങൾ ഇങ്ങനെ
ആസിഫ് അലിയും മംമ്ത മോഹൻദാസും പ്രധാന കഥാപാത്രങ്ങളായി എത്തിയ ‘മഹേഷും മാരുതിയും’ ഒടിടിയിൽ. ആമസോണ്‍ പ്രൈം വീഡിയോ ആണ് ചിത്രത്തിന്റെ ഒടിടി അവകാശം സ്വന്തമാക്കിയിരിക്കുന്നത്. ചിത്രത്തിന്റെ സ്ട്രീമിംഗ് ആരംഭിച്ചിരിക്കുകയാണ്. ആസിഫ് അലി തന്നെയാണ് ഇക്കാര്യം സമൂഹമാധ്യമങ്ങളിലൂടെ പ്രേക്ഷകരെ അറിയിച്ചിരിക്കുന്നത്.
1983 മുതൽ ഇപ്പോഴുള്ള കാലം വരെയുള്ള മഹേഷിന്റെയും അയാളുടെ പ്രിയപ്പെട്ട മാരുതി കാറിന്റെയും യാത്രയാണ് ‘മഹേഷും മാരുതിയും.’ പേര് നേരിട്ട് സൂചിപ്പിക്കും പോലെ തന്നെ ‘മഹേഷും മാരുതിയും’ തമ്മിലുള്ള ആത്മബന്ധമാണ് ഈ സിനിമയുടെ കാതൽ. വളരെ പ്രിയപ്പെട്ട, ഏറെ സ്നേഹത്തോടെ കൊണ്ട് നടന്ന വസ്തുക്കളോട് നമുക്ക് തോന്നുന്ന വിട്ട് പിരിയാൻ പറ്റാത്ത ഇഴയടുപ്പമാണ് സിനിമയുടെ പ്രധാന പ്രമേയം. വളരെ ലളിതമായ എന്നാൽ വിശദീകരിക്കാൻ ബുദ്ധിമുട്ടുള്ള ഈ അവസ്ഥയേ ചുറ്റിപ്പറ്റിയാണ് ‘മഹേഷും മാരുതിയും’ വികസിക്കുന്നത്.
മണിയൻ പിള്ള രാജു, വിജയ് ബാബു, ശിവ, ഹരിഹരൻ, വിജയ് നെല്ലീസ്, വരുൺ ധാരാ, ഡോ.റോണി രാജ്, പ്രേംകുമാർ വിജയകുമാർ, സാദിഖ്, ഇടവേള ബാബു, പ്രശാന്ത് അലക്സാണ്ടർ, കുഞ്ചൻ, കൃഷ്‍ണപ്രസാദ്, മനു രാജ്, ദിവ്യ എന്നിവരും ചിത്രത്തിലുണ്ട്. മണിയൻ പിള്ള രാജു പ്രൊഡക്ഷൻസ് ഇൻ അസ്സോസ്സിയേഷൻ വിത്ത് വി എസ് എൽ ഫിലിംസാണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്. സേതുവാണ് ചിത്രത്തിന്റെ തിരക്കഥയും സംവിധാനവും.