Connect with us

വിജയ് ഹിറ്റ് ചിത്രം വാരിസ് ടെലിവിഷനിലേക്ക്, റിലീസ് തിയ്യതി ഇതാ

Movies

വിജയ് ഹിറ്റ് ചിത്രം വാരിസ് ടെലിവിഷനിലേക്ക്, റിലീസ് തിയ്യതി ഇതാ

വിജയ് ഹിറ്റ് ചിത്രം വാരിസ് ടെലിവിഷനിലേക്ക്, റിലീസ് തിയ്യതി ഇതാ

വിജയ് നായകനായ ഹിറ്റ് ചിത്രം വാരിസ് ടിവിയില്‍ റിലീസ് ആവാൻ പോകുന്നു. സണ്‍ടിവിയാണ് ചിത്രം സംപ്രേഷണം ചെയ്യുന്നത്. തമിഴ്‌നാട് പുതുവത്സരമായ ഏപ്രില്‍ 14നാണ് സണ്‍ടിവി വാരിസ് വൈകീട്ട് 6.30ന് സംപ്രേഷണം ചെയ്യുന്നത്.

വംശി പൈഡിപ്പള്ളിയുടെ സംവിധാനത്തില്‍ വിജയ് നായകനായെത്തിയ സിനിമയാണ് വാരിസ്. തീയറ്റര്‍ റണ്ണിന് ശേഷം ചിത്രം ഒടിടി റിലീസ് ആയിരുന്നു. ഒടിടിയില്‍ ആമസോണ്‍ പ്രൈം വീഡിയോയില്‍ വിജയ് ചിത്രം ഫെബ്രുവരി 22ന് സ്ട്രീമിംഗ് തുടങ്ങിയത്. വിജയ്‌യുടെ നായികയായി രശ്മിക മന്ദാനയാണ് ചിത്രത്തില്‍ എത്തിയിരിക്കുന്നത്. ചിത്രത്തില്‍ പ്രകാശ് രാജ്, പ്രഭു, ജയസുധ, ശരത്കുമാര്‍ ശ്രീകാന്ത്, ഷാം, സംഗീത കൃഷ്, സംയുക്ത തുടങ്ങി വന്‍ താരനിരയും പ്രധാന കഥാപാത്രങ്ങളായി എത്തിയിരിക്കുന്നു.

കാര്‍ത്തിക് പളനിയാണ് ചിത്രത്തിന്റെ ഛായാഗ്രഹണം. വിജയ്യും എസ് ജെ സൂര്യയും ഒന്നിക്കുന്ന നാലാമത്തെ ചിത്രം എന്ന പ്രത്യേകതയുണ്ട് ‘വാരിസി’ന്. ശ്രീ വെങ്കടേശ്വര ക്രിയേഷന്‍സിന്റെ ബാനറില്‍ ദില്‍ രാജുവും ശിരീഷും ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മ്മാണം. എസ് തമന്റെ സംഗീത സംവിധാനത്തിലുള്ള ചിത്രത്തിലെ ‘രഞ്ജിതമേ’, ‘തീ ദളപതി’, ‘സോള്‍ ഓഫ് വാരിസ്’, ‘ജിമിക്കി പൊണ്ണ്’, ‘വാ തലൈവാ’ എന്നീ ഗാനങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുള്ള ജൂക്ക്‌ബോക്‌സ് റിലീസിന് മുന്നേ വന്‍ ഹിറ്റായിരുന്നു. പൊങ്കല്‍ റിലീസായി തമിഴിലും തെലുങ്കിലുമായി ഹരിപിക്‌ചേഴ്‌സ് ഇ ഫോര്‍ എന്റര്‍ടെയ്ന്‍മെന്റ്, എയ്‌സ് എന്നിവര്‍ ചേര്‍ന്നാണ് കേരളത്തില്‍ വിജയ്‌യുടെ ചിത്രം പ്രദര്‍ശനത്തിന് എത്തിച്ചിരിക്കുന്നത്.

More in Movies

Trending

Recent

To Top