Malayalam
സൂപ്പർ ഹിറ്റ് ചിത്രം ടേക്ക് ഓഫ് ന് ശേഷം മഹേഷ് നാരാണന്റെ അടുത്ത ചിത്രം ;പ്രധാന വേഷത്തിലെത്തുന്നത് മലയാളത്തിന്റെ യുവ സൂപ്പർ താരങ്ങൾ !!!
സൂപ്പർ ഹിറ്റ് ചിത്രം ടേക്ക് ഓഫ് ന് ശേഷം മഹേഷ് നാരാണന്റെ അടുത്ത ചിത്രം ;പ്രധാന വേഷത്തിലെത്തുന്നത് മലയാളത്തിന്റെ യുവ സൂപ്പർ താരങ്ങൾ !!!
പ്രേക്ഷകർ ഇരുകൈയും നീട്ടി സ്വീകരിച്ച സിനിമയാണ് മഹേഷ് നാരായണൻ ആദ്യമായി സംവിധായ കുപ്പായമണിഞ്ഞ ടേക്ക് ഓഫ് എന്ന ചിത്രം. പാർവതി,കുഞ്ചാക്കോ ബോബൻ, ആസിഫ് അലി എന്നിവരായിരുന്നു ചിത്രത്തിൽ പ്രധാന വേഷത്തിലെത്തിയത് മലയാള സിനിമയിലെ ഏറ്റവും മികച്ച എഡിറ്റർമാരിൽ ഒരാളാണ് മഹേഷ് നാരായൺ. ‘ടേക്ക് ഓഫ്’ എന്ന വിജയ ചിത്രത്തിനു ശേഷം ഇത് രണ്ടാം തവണയാണ് മഹേഷ് നാരായണൻ സംവിധായകനായി എത്തുന്നത്. ഫഹദ് ഫാസിലും പർവതിയുമാണ് ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നത്.
അൻവർ റഷീദ് സംവിധാനം ചെയ്യുന്ന ‘ട്രാൻസ്’ എന്ന ചിത്രത്തിൽ അഭിനയിച്ചു വരുന്ന ഫഹദ് അത് പൂർത്തിയാക്കിയാലുടൻ മഹേഷിൻ്റെ ചിത്രത്തിലേക്കാവും ജോയിൻ ചെയ്യുക. അമൽ നീരദ് ക്യാമറ കൈകാര്യം ചെയ്യുന്ന ‘ട്രാൻസ്’ അതിൻ്റെ അവസാന ഘട്ട ചിത്രീകരണത്തിലാണ്.
സിദ്ധാർഥ് ശിവ സംവിധാനം ചെയ്യുന്ന ‘വർത്തമാനം’ എന്ന ചിത്രത്തിലാണ് പാർവതി ഇപ്പോൾ അഭിനയിക്കുന്നത്. ‘ടേക്ക് ഓഫി’ലും ഫഹദും പാർവതിയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നു. ഇരുവരെയും കൂടാതെ കുഞ്ചാക്കോ ബോബൻ, ആസിഫ് അലി എന്നിവരും ‘ടേക്ക് ഓഫി’ൽ പ്രധാന വേഷങ്ങളിൽ എത്തിയിരുന്നു.
ആന്റോ ജോസഫ് ഫിലിം കമ്പനിയുടെ ബാനറിൽ ആന്റോ ജോസഫ് ആയിരിക്കും ഇത് വരെ പേരിടാത്ത ഈ ചിത്രം നിർമ്മിക്കുക. രാജേഷ് പിള്ള ഫിലിംസിനും ഷെബിൻ ബെക്കറിനും ഒപ്പം ആന്റോ ജോസഫ് കൂടി ചേർന്നാണ് ‘ടേക്ക് ഓഫ്’ നിർമ്മിച്ചത്.
mahesh narayanan new filim
