Malayalam
തീവണ്ടിയുടെ വമ്പൻ വിജയം ;ജീവാംശമായ് എന്ന ഗാനത്തിന്റെ സംഗീത സംവിധായകന് പ്രതിഫലം കൂടാതെ അഞ്ചു ലക്ഷം രൂപ നൽകി !!!
തീവണ്ടിയുടെ വമ്പൻ വിജയം ;ജീവാംശമായ് എന്ന ഗാനത്തിന്റെ സംഗീത സംവിധായകന് പ്രതിഫലം കൂടാതെ അഞ്ചു ലക്ഷം രൂപ നൽകി !!!
പ്രേക്ഷകർ ഇരുകൈകളും നീട്ടി സ്വീകരിച്ച സിനിമയാണ് ടൊവിനോ നായകനായ തീവണ്ടി. ചിത്രത്തിന്റെ തെലുങ്ക് റീമേയ്ക്കായ പുകബണ്ടിയുടെ ഷൂട്ടിംഗ് തുടങ്ങിയിരിക്കുകയാണ്.നവാഗതനായ ഫെല്ലിനി സംവിധാനം ചെയ്ത ഈ ചിത്രം നിർമ്മിച്ചത് ഓഗസ്റ്റ് സിനിമാസ് ആണ്. പ്രേക്ഷകരും നിരൂപകരും ഒരുപോലെ ഏറ്റെടുത്ത ഈ ചിത്രത്തിന്റെ ഹൈലൈറ്റുകളിൽ ഒന്ന് ഇതിലെ മനോഹരമായ ഗാനങ്ങൾ ആയിരുന്നു. അതിൽ തന്നെ ജീവാംശമായ് എന്ന ഗാനം സൂപ്പർ ഹിറ്റായി മാറുകയും ചെയ്തു. കൈലാസ് മേനോൻ എന്ന സംഗീത സംവിധായകൻ ആ ഒറ്റ ഗാനം കൊണ്ട് തന്നെ കേരളത്തിൽ സ്റ്റാർ ആയി മാറി. ഇപ്പോഴിതാ ആ ചിത്രത്തിന് ലഭിച്ച പ്രതിഫലത്തിന് പുറമെ, ചിത്രത്തിന്റെ നിർമ്മാതാവ് ഷാജി നടേശൻ അഞ്ചു ലക്ഷം രൂപ കൂടി കൈലാസിന് പാരിതോഷികം ആയി നൽകിയിരിക്കുകയാണ്. തന്റെ ഫേസ്ബുക് പോസ്റ്റിലൂടെ കൈലാസ് തന്നെയാണ് ഈ വിവരം ഏവരെയും അറിയിച്ചത്.
കൈലാസ് മേനോന്റെ ഫേസ്ബുക് പോസ്റ്റ് ഇങ്ങനെ,
“സിനിമ വിജയിക്കുമ്പോൾ നിർമാതാവ് സംവിധായകന് സമ്മാനം കൊടുക്കുന്നതിനെ പറ്റി കേട്ടിട്ടുണ്ട്. ജന്റിൽമാൻ സൂപ്പർ ഹിറ്റ് ആയപ്പോൾ കെ.ടി കുഞ്ഞുമോൻ ശങ്കറിന് കാർ സമ്മാനമായി നൽകി എന്നതാവും ആദ്യമായി കേട്ട അത്തരം വാർത്ത. പക്ഷെ ഇതാദ്യമായി ആവും ഒരു നിർമാതാവ് സിനിമയുടെ വിജയത്തിന്റെ മധുരം സംഗീത സംവിധായകന് കൂടെ പകുത്ത് നൽകുന്നത്. അതെ..തീവണ്ടി എന്ന സിനിമ നിർമിച്ച ഓഗസ്റ്റ് സിനിമയുടെ അമരക്കാരൻ ഷാജിയേട്ടൻ ഇന്ന് എന്നെ നേരിൽ വിളിച്ചു നൽകിയത് 5 ലക്ഷം രൂപ. ഈ കിട്ടിയ അംഗീകാരം മുന്നോട്ടുള്ള യാത്രയ്ക്ക് നൽകുന്ന ഊർജം ചെറുതല്ല. തീവണ്ടിയുടെ നിർമാതാവ് ഷാജിയേട്ടനും എന്നിൽ അർപ്പിച്ച വിശ്വാസത്തിന് സംവിധായകൻ ഫെല്ലിനിക്കും തിരക്കഥാകൃത്ത് വിനി വിശ്വലാലിനും മറ്റ് എല്ലാ അണിയറ പ്രവർത്തകർക്കും ചിത്രത്തിന്റെ സംഗീതം ഏറ്റെടുത്ത എല്ലാവർക്കും എന്റെ ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുന്നു”.
kailas menon facebook post