Malayalam
ഫഹദ് ഫാസിലിന് വട്ടാണെന്ന് പണ്ടേ അറിയാം ;ഷെയിൻ നിഗം !!!
ഫഹദ് ഫാസിലിന് വട്ടാണെന്ന് പണ്ടേ അറിയാം ;ഷെയിൻ നിഗം !!!
സിനിമയിലെത്തി തല കാണിച്ചപ്പോൾ തന്നെ ശ്രദ്ധേയനായ നടനാണ് ഷെയിൻ നിഗം. സിനിമയിൽ നടനാകണമെന്ന അഭിയുടെ ആഗ്രഹം സഫലമായത് മകനായ ഷെയിൻ നിഗത്തിലൂടെയാണ്. ഇപ്പോൾ മലയാള സിനിമയിലെ ശ്രദ്ധേയനായ നടനായി മാറി ഷെയിൻ നിഗം. അന്താരാഷ്ട്ര ചില്‍ഡ്രന്‍സ് ഫിലിംഫെസ്റ്റിവലില്‍ മീറ്റ് ദ ആര്‍ട്ടിസ്റ്റ് പരിപാടിയില്‍ കുട്ടികളെ രസിപ്പിച്ച് ഷെയിന്‍നിഗം. കുമ്പളങ്ങി നൈറ്റ്‌സില്‍ ഫഹദ് ഫാസിലിന് വട്ടാണെന്ന് അറിഞ്ഞപ്പോള്‍ എന്ത് തോന്നിയെന്ന് ഒരു കുട്ടി ചോദിച്ചപ്പോള്‍ അതെനിക്ക് നേരത്തെ അറിയാമായിരുന്നെന്ന് പറഞ്ഞ് താരം പറഞ്ഞു തുടങ്ങി.
വെറുതെ സിനിമകളില്‍ അഭിനയിക്കാന്‍ താല്‍പര്യമില്ലെന്നും എന്തെങ്കിലും നിലപാടുകളുള്ള ചിത്രങ്ങളില്‍ അഭിനയിക്കാനാണ് ഇഷ്ടമെന്നും താരം പറഞ്ഞു. ‘സിനമകളില്‍ അഭിനയിക്കാന്‍ കഴിഞ്ഞപ്പോള്‍ അവസരങ്ങള്‍ കിട്ടിത്തുടങ്ങി. ഇപ്പോള്‍ അതിജീവനം വലിയ വെല്ലുവിളിയായി മാറി. നാളെ എന്താണെന്ന് ചോദിച്ചാല്‍ അറിയില്ല. എന്തും സംഭവിക്കാം. ക്യാമറയ്ക്ക് പിന്നില്‍ നില്‍ക്കാനായിരുന്നു ഇഷ്ടം. അതിനായി സുഹൃത്തുക്കളെ വെച്ച് ഷോര്‍ട്ട് ഫിലിംസ് ചെയ്തിരുന്നു. ക്യാമറാമാനോ, സംവിധായകനോ ആകണമെന്നായിരുന്നു ആഗ്രഹം.
എന്നാല്‍ റിയാലിറ്റിഷോകളിലൂടെയും സീരിയലുകളിലൂടെയും സിനിമയിലെത്തി. പൃഥ്വിരാജിന്റെ കുട്ടിക്കാലം അഭിനയിച്ച താന്തോന്നിയായിരുന്നു ആദ്യ സിനിമ. പിന്നീട് അദ്ദേഹത്തിന്റെ അന്‍വറില്‍ ചെറിയ വേഷം ചെയ്തു. ആ സിനിമയിലെ അസിസ്റ്റന്റ് ഡയറക്ടറായിരുന്ന സൗബിന്‍ സാഹിര്‍ അന്നയും റസൂലിലേക്ക് വിളിച്ചു. അതോടെയാണ് അഭിനയത്തില്‍ സജ്ജീവമായത്. സിനിമയില്‍ വന്നതോടെ ഉത്തരവാദിത്തം കൂടി’. അതിന് മുമ്പ് സപ്ലിമെന്‍ററി പരീക്ഷകളൊക്കെ എഴുതി അടിച്ച് പൊളിച്ച് കഴിയുകയായിരുന്നെന്നും താരം കുട്ടികളോട് മനസ്സുതുറന്നു.
‘സിനിമ പുറത്ത് നിന്ന് കാണുന്നത് ഗ്യാലറിയില്‍ ഇരുന്ന് കളി കാണുന്നത് പോലെയാണ്. ക്യാമറയ്ക്ക് മുന്നിലെത്തുമ്പോഴാണ് യാഥാര്‍ത്ഥ്യം മനസ്സിലാകുന്നത്. പുതിയ പല അനുഭവങ്ങളും നമുക്ക് കിട്ടും’. അച്ഛന്‍ അബിയെ പോലെ എന്ത് കൊണ്ട് മിമിക്രി തിരഞ്ഞെടുത്തില്ല എന്ന് ചോദ്യത്തിന് നിങ്ങളെ പോലെ മിമിക്രി കാണാനും ആസ്വദിക്കാനുമാണ് ഇഷ്ടമെന്ന് പറഞ്ഞു. ഷാജി എന്‍ കരുണിന്റെ ഓളില്‍ അഭിനയിച്ചത് വലിയ കാര്യമായി കാണുന്നു. ഒരുപാട് ഫാന്റസികളുള്ള സിനിമയാണതെന്നും താരം പറഞ്ഞു.
shane nigam about fahad fassil