Connect with us

വെറും ‘ശശി’യായിരുന്ന എന്നെ ‘മാഫിയ ശശി’ ആക്കിയത് മലയാളത്തിലെ ആ മെഗാ സ്റ്റാറായിരുന്നു!

Malayalam

വെറും ‘ശശി’യായിരുന്ന എന്നെ ‘മാഫിയ ശശി’ ആക്കിയത് മലയാളത്തിലെ ആ മെഗാ സ്റ്റാറായിരുന്നു!

വെറും ‘ശശി’യായിരുന്ന എന്നെ ‘മാഫിയ ശശി’ ആക്കിയത് മലയാളത്തിലെ ആ മെഗാ സ്റ്റാറായിരുന്നു!

തെന്നിന്ത്യയില്‍ ഒട്ടേറെ സിനിമകള്‍ക്ക് സംഘട്ടനം ഒരുക്കിയ സ്റ്റണ്ട് മാസ്റ്ററാണ് മാഫിയ ശശി. ആക്ഷന്‍ ചിത്രമാണെങ്കിൽ സംഘട്ടന രംഗം ഒരുക്കുന്നത് മറ്റാരുമായിരിക്കില്ല അത് മാഫിയ ശശിയായിരിക്കും. ഒരു കാലത്ത് നിര്‍മ്മാതാവിനും സംവിധായകനും ആക്ഷന്‍ രംഗങ്ങളില്‍ തൃപ്തി തോന്നണമെങ്കില്‍ മാഫിയ ശശി തന്നെ വേണം. അതുക്കൊണ്ട് തന്നെ പഴയകാലത്തെ ആക്ഷന്‍ ചിത്രങ്ങളില്‍ എല്ലാം സംഘട്ടനം മാഫിയ ശശിയായിരിക്കും.ഇപ്പോളിതാ ചില വെളിപ്പെടുത്തലുകൾ നടത്തുകയാണ് അദ്ദേഹം.സിനിമാ ജീവിതത്തിലെ സുപ്രധാന വഴിത്തിരിവ് കാട്ടി തന്നത് മലയാളത്തിന്റെ മെഗസ്റ്റാറായ മമ്മൂട്ടിയാണെന്നാണ് താരം പറയുന്നത്.

ഹരിഹരന്‍ സംവിധാനം ചെയ്ത പൂച്ച സന്യാസിയിലൂടെയാണ് മാഫിയ ശശി മലയാള സിനിമാ രംഗത്തേക്ക് എത്തുന്നത്.അന്ന് ആ ചിത്രത്തില്‍ ഒരു കോളേജ് വിദ്യാര്‍ത്ഥിയുടെ റോളില്‍ എത്തിയ ശേഷം തനിക്ക് ലഭിച്ചത്.മുഴുവൻ സ്റ്റഡ് ആര്‍ട്ടിസ്റ്റിന്റെ വേഷമായിരുന്നുവെന്ന് അദ്ദേഹം തുറന്ന് പറയുന്നു. പിന്നീടങ്ങോട്ട് സൂപ്പര്‍സ്റ്റാറുകളുടെയെല്ലാം തല്ലുകള്‍ മാഫിയ ശശി വാങ്ങിക്കൂട്ടിയിട്ടുണ്ട്.സിനിമയിലേക്ക് വന്ന കാലം മുതല്‍ തന്നെ സഹായിച്ചത് മമ്മൂട്ടിയാണെന്ന് അദ്ദേഹം പറയുന്നു.1980 കളിലാണ് ഇരുവരും ഒരുമിച്ച് സിനിമയില്‍ അഭിനയിക്കുന്നത്. പ്രതിഞ്ജ എന്ന ചിത്രത്തിലായിരുന്നു ഇരുവരും ഒരുമിച്ച് അഭിനയച്ചത്.പിന്നീട് വടക്കന്‍ വീരഗാഥ ഉള്‍പ്പെടെ നിരവധി സൂപ്പര്‍ഹിറ്റ് ചിത്രങ്ങളില്‍ ഇരുവരും ഒരുമിച്ചിട്ടുണ്ട്.

ആദ്യമായി ഫൈറ്റ് മാസ്റ്റര്‍ ആകുന്നതും മമ്മൂട്ടിയുടെ സഹായത്താലാണെന്ന് മാഫിയ ശശി പറയുന്നു.തമിഴ് സിനിമയിലേക്കുള്ള രംഗപ്രവേശനത്തിന്റെ കാരണവും അദ്ദേഹം തന്നെ. ആദ്യം ശശി എന്ന് തന്നെയായിരുന്നു സിനിമാമേഖലയില്‍ അറിയപ്പെട്ടത്.ശശി എന്ന പേരിന് മുന്നില്‍ മാഫിയ എന്ന് കൂട്ടിചേര്‍ക്കാന്‍ അവസരം ഒരുക്കിയതും മമ്മൂട്ടിയാണ്.തമിഴില്‍ മാത്രമല്ല ഹിന്ദിയിലേക്കുമുള്ള കാല്‍വെയ്പ്പും അദ്ദേഹത്തിന്റെ സഹായത്തോട് കൂടിയായിരുന്നു. അതുകൊണ്ടാണ് തന്റെ ജീവിതത്തിലെ പ്രധാന വഴിത്തിരിവിന് കാരണക്കാന്‍ മമ്മൂട്ടിയാണെന്ന് പറയാന്‍ കാരണമെന്ന് മാഫിയ ശശി മമ്മൂട്ടി ടൈംസിന്റെ അഭിമുഖത്തില്‍ പറഞ്ഞു.

ഒട്ടേറെ സിനിമകള്‍ക്ക് ആക്ഷന്‍ രംഗങ്ങള്‍ ഒരുക്കിയ ശശീധരന്‍ ബോളിവുഡിലെ മാഫിയ എന്ന ചിത്രത്തില്‍ അഭിനയിച്ചതിന് ശേഷമാണ് അദ്ദേഹം മാഫിയ ശശി എന്ന പേരില്‍ അറിയപ്പെടാന്‍ തുടങ്ങിയത്.സൗത്ത് ഇന്ത്യന്‍ സിനിമയിലെ 1000ത്തോളം സിനിമകള്‍ക്ക് വേണ്ടി സ്റ്റണ്ട് സംവിധാനം ചെയ്തിട്ടുള്ളയാളാണ് മാഫിയ ശശി. കൂടാതെ മലയാളത്തിലെയും തമിഴിലെയും സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. 2014ല്‍ പുറത്തിറങ്ങിയ ഗുണ്ട എന്ന ചിത്രത്തിന് വേണ്ടിയാണ് മാഫിയ ശശി ഒടുവില്‍ സ്റ്റണ്ട് രംഗം ഒരുക്കിയത്.

mafiya sasi talks about mammootty

Continue Reading
You may also like...

More in Malayalam

Trending

Recent

To Top