Malayalam Breaking News
സിനിമയിൽ നിന്ന് ഇടവേള എടുക്കുന്ന നടിമാരോട് തിരിച്ചു വരവിനെ കുറിച്ച് ചോദിക്കരുത്: മാധുരി ദീക്ഷിത്
സിനിമയിൽ നിന്ന് ഇടവേള എടുക്കുന്ന നടിമാരോട് തിരിച്ചു വരവിനെ കുറിച്ച് ചോദിക്കരുത്: മാധുരി ദീക്ഷിത്
മികച്ച നടിയായും നർത്തകിയായും ബോളിവുഡിൽ തിളങ്ങിയ താരമാണ് മാധുരി ദീക്ഷിത്. സിനിമയില്‍ നിന്ന് ഒരു ഇടവേള എടുക്കുന്ന നടിമാരോട് തിരിച്ചു വരവിനെ കുറിച്ച് ചോദിക്കരുതെന്ന് പറയുകയാണ് നടി മാധുരി ദീക്ഷിത്. ഇത്തരത്തിലുള്ള ചോദ്യങ്ങള്‍ നടന്മാരോട് ചോദിക്കുന്നില്ലല്ലോ എന്നും എന്തു കൊണ്ടാണ് നടിമാരോട് മാത്രം ചോദിക്കുന്നതെന്നും മാധുരി ചോദിച്ചു.
നടന്മാര് സിനിമയില്‍ നിന്ന് മാറി നിന്നാല്‍ എപ്പോഴാണ് തിരിച്ചു വരിക എന്ന് ആരും ചോദിക്കില്ല. എന്നാല്‍ നടിമാരാണെങ്കില്‍ ഈ ചോദ്യം നേരിട്ടുകൊണ്ടേയിരിക്കണം. വിവാഹത്തിന് ശേഷവും ഗർഭിണിയാവുമ്പോഴെല്ലാം ഇത് ചോദിച്ചുകൊണ്ടിരിക്കുമെന്നാണ് മാധുരി പറയുന്നത്.
ബോളിവുഡിന്റെ സ്വപ്ന നായികയാണ് മാധുരി ദീക്ഷിത്. അഭിനയമായാലും നൃത്തമായാലും ഒരുപോലെ വഴങ്ങുന്ന മാധുരി ഏറെ ബഹുമാനിക്കപ്പെടുന്ന നടിയാണ്. വിവാഹത്തിന് ശേഷം സിനിമയിലേക്ക് തിരിച്ചുവരുമോ എന്നത് നടിമാർ സ്ഥിരം കേൾക്കുന്ന ചോദ്യമാണ്.ഇത്തരത്തിലുള്ള ചോദ്യങ്ങൾക്ക് മറുപടിയെന്നോണമാണ് മാധുരി മാധ്യമങ്ങളോട് ഇങ്ങനെ പ്രതികരിച്ചത്.
maduri dixit tells that dont talk about acting after marriage actress
