Malayalam Breaking News
22 മണിക്കൂറിനുള്ളിൽ ഒരു ലക്ഷത്തിലേറെ ട്വീറ്റുകളുമായി മധുര രാജയുടെ റെക്കോർഡ് !
22 മണിക്കൂറിനുള്ളിൽ ഒരു ലക്ഷത്തിലേറെ ട്വീറ്റുകളുമായി മധുര രാജയുടെ റെക്കോർഡ് !
By
മമ്മൂട്ടിയുടെ മധുര രാജക്കായുള്ള കാത്തിരിപ്പിലാണ് ആളുകൾ . വൻ പ്രതീക്ഷയാണ് ചിത്രം നൽകുന്നത്. എട്ടു വര്ഷങ്ങളുടെ നീണ്ട ഇടവേളയ്ക്കു ശേഷമാണ് മമ്മൂട്ടിയും സംവിധായകൻ വൈശാഖും ഒന്നിക്കുന്നത് . പോക്കിരി രാജയുടെ ഗംഭീര വിജയമാണ് സംവിധായകനെ രണ്ടാം ഭാഗത്തേക്ക് നയിച്ചത്. ഒന്നാം ഭാഗത്തിൽ പ്രിത്വിരാജ് അന്യനായി വേഷമിട്ടെങ്കിൽ ഇത്തവണ തമിഴ് നടൻ ജയ് ആണ് മമ്മൂട്ടിക്കൊപ്പം.
ഇപ്പോളിതാ ട്വിറ്ററില്‍ റെക്കോര്‍ഡുമായി സിനിമയുടെ മാസ്സ് വരവ് ആഘോഷമാക്കിയിരിക്കുകയാണ് ആരാധകര്‍. #1MonthForMadhuraRaja എന്ന ഹാഷ് ടാഗാണ് ആരംഭിച്ച് 22 മണിക്കൂര്‍ കഴിഞ്ഞതും ഒരു ലക്ഷത്തിലേറെ ട്വീറ്റുകളുമായി റെക്കോര്‍ഡ് സ്ഥാപിച്ചത്. മലയാള സിനിമയില്‍ ആദ്യമായിട്ടായിരിക്കും ഒരു ചിത്രത്തിന് ഇത്തരത്തിലൊരു വമ്ബന്‍ പ്രതികരണം ഓണ്‍ലൈനില്‍ ലഭിക്കുന്നത്. എട്ട് വര്‍ഷങ്ങള്‍ക്ക് ശേഷം മമ്മൂട്ടിയും സംവിധായകന്‍ വൈശാഖും ഒന്നിക്കുന്ന ചിത്രത്തില്‍ ബോളിവുഡ് നായിക സണ്ണി ലിയോണ്‍ മലയാളത്തില്‍ വരുന്നുവെന്ന പ്രത്യേകതയുമുണ്ട്.
രാജയെന്ന മാസ് കഥാപാത്രത്തെ മമ്മൂട്ടി വീണ്ടും അവതരിപ്പിക്കുമ്ബോള്‍ ആവേശത്തിലാണ് ആരാധകര്‍.തമിഴ് നടന്‍ ജയ് ഒരു മുഴുനീള കഥാപാത്രം കൈകാര്യം ചെയ്യുന്നതിനോടൊപ്പം ജഗപതി ബാബു വില്ലന്‍ വേഷത്തില്‍ ചിത്രത്തിലെത്തുന്നു. മലയാളം, തമിഴ്, തെലുങ്ക് ഭാഷകളിലെ വമ്ബന്‍ താരനിര അണിനിരക്കുന്ന ചിത്രം ഈ മൂന്ന് ഭാഷകളില്‍ ഒരേസമയം റിലീസ് ചെയ്യും. ആര്‍ കെ സുരേഷ്, നെടുമുടി വേണു, വിജയരാഘവന്‍, സലിം കുമാര്‍, അജു വര്‍ഗീസ്, ധര്‍മജന്‍ ബോള്‍ഗാട്ടി, ബിജുക്കുട്ടന്‍, സിദ്ധിഖ്, എം ആര്‍ ഗോപകുമാര്‍, കൈലാഷ്, ബാല, മണിക്കുട്ടന്‍, നോബി, ബാലചന്ദ്രന്‍ ചുള്ളിക്കാട്, ചേര്‍ത്തല ജയന്‍, ബൈജു എഴുപുന്ന, സന്തോഷ് കീഴാറ്റൂര്‍, കരാട്ടെ രാജ്, അനുശ്രീ, മഹിമ നമ്ബ്യാര്‍, ഷംന കാസിം തുടങ്ങിയവരും ചിത്രത്തില്‍ അണിനിരക്കുന്നു.
madhura raja record tweets
