Connect with us

പ്രിയ വാര്യർ സത്യങ്ങൾ പറഞ്ഞു തുടങ്ങി !ഇനി ചിലർ വെള്ളം കുടിക്കും !നൂറിനുമായുള്ള പ്രശ്നം വെളിപ്പെടുത്തി പ്രിയ വാര്യർ !

Malayalam Breaking News

പ്രിയ വാര്യർ സത്യങ്ങൾ പറഞ്ഞു തുടങ്ങി !ഇനി ചിലർ വെള്ളം കുടിക്കും !നൂറിനുമായുള്ള പ്രശ്നം വെളിപ്പെടുത്തി പ്രിയ വാര്യർ !

പ്രിയ വാര്യർ സത്യങ്ങൾ പറഞ്ഞു തുടങ്ങി !ഇനി ചിലർ വെള്ളം കുടിക്കും !നൂറിനുമായുള്ള പ്രശ്നം വെളിപ്പെടുത്തി പ്രിയ വാര്യർ !

അഡാർ ലൗ റീലീസ് ചെയ്തു ഒരുമാസം പിന്നിടുമ്പോളും ചിത്രത്തെ സംബന്ധിച്ചുള്ള വിവാദങ്ങൾ അവസാനിക്കുന്നില്ല. അപ്രതീക്ഷിതമായി പ്രസിദ്ധിയുടെ കൊടുമുടിയിൽ എത്തിയ ചിത്രം ആദ്യം സംവിധായകൻ ഒമർ ലുലുവും നിർമാതാവും തമ്മിലുള്ള പ്രശ്നങ്ങളുടെ പേരിലാണ് വിവാദത്തിൽ ആയത്.

ഇപ്പോൾ അഡാറ് ലൗവ് നായികമാരായ പ്രിയ വാര്യര്‍- നൂറിന്‍ ഷെരീഫ് അഭിപ്രായഭിന്നതയും പിണക്കങ്ങളുമാണ് സമൂഹമാധ്യമങ്ങളിലെ പുതിയ ചർച്ച. ടിവി പരിപാടിക്കിടെ പ്രിയയുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ക്ക് ഉത്തരം പറയാന്‍ താല്പര്യമില്ലെന്ന് നൂറിന്‍ പറഞ്ഞതോടെയാണ് ഇരുവരും തമ്മിലുള്ള തര്‍ക്കങ്ങള്‍ പുറത്തായത്.

ഇതിനു പിന്നാലെയുള്ള പ്രിയ വാരിയരുടെ ‘ഇൻസ്റ്റഗ്രാം മറുപടിയും’ വലിയ വാർത്തയായി. ‘സത്യങ്ങള്‍ തുറന്നു പറഞ്ഞാൽ പലരും വെള്ളം കുടിക്കുമെന്നായിരുന്നു പ്രിയയുടെ കമന്റ്.‘മാണിക്യ മലരായ പൂവി എന്ന പാട്ടിറങ്ങിയ ശേഷമാണ് എനിക്ക് സിനിമയിൽ അമിത പ്രാധാന്യം നൽകിയതെന്ന ആരോപണങ്ങളിൽ അൽപം പോലും യാഥാർത്ഥ്യമില്ല. പാട്ട് റിലീസാകുന്നതിന് ഒരാഴ്ച മുൻപ് തന്നെ സിനിമയിൽ എന്റെ റോൾ എന്തെന്നത് സംബന്ധിച്ച് കൃത്യമായ ധാരണയുണ്ടായിരുന്നു.

എല്ലാ ആർട്ടിസ്റ്റുകളേയും പോലെ എന്റെ പെർഫോമൻസ് കണ്ടിട്ടാണ് എനിക്ക് ഡയറക്ടർ സ്ക്രീൻ പ്രസൻസ് നൽകിയത്. അല്ലാതെ പാട്ടിറങ്ങിയ ശേഷം എനിക്ക് വേണ്ടി തിരക്കഥ പൊളിച്ചെഴുതിയിട്ടൊന്നുമില്ല. എനിക്കു വേണ്ടി നൂറിനെ തരം താഴ്ത്തിയിട്ടുമില്ല’.– പ്രിയ പറയുന്നു.‘നൂറിനും ഞാനും തമ്മിൽ വലിയ പിണക്കത്തിലാണ് പ്രശ്നത്തിലാണ് എന്നൊക്കെയാണ് ജനസംസാരം. അതിൽ സത്യമൊന്നുമില്ല. പിന്നെ നൂറിൻ ഈ സിനിമയെ ഒരുപാട് ആഗ്രഹിച്ചിരുന്നു, പ്രതീക്ഷ വച്ചിരുന്നു. എനിക്കൊപ്പം സ്ക്രീൻ ഷെയർ ചെയ്യേണ്ടി വരും എന്ന് തിരിച്ചറിഞ്ഞത് ഒരു പക്ഷേ അവരെ ചൊടിപ്പിച്ചിട്ടുണ്ടാകും. ഇനി എന്നോട് അഭിപ്രായ വ്യത്യാസമുണ്ടെങ്കിൽ തന്നെ അതായിരിക്കും കാരണം. ഞാനായിട്ട് ആരുടേയും അവസരങ്ങൾ തട്ടിയെടുത്തിട്ടില്ല.പിന്നെ സംവിധായകനുമായി എനിക്കൊരു പ്രശ്നവുമില്ല.

അത്തരം വാർത്തകളും അടിസ്ഥാനരഹിതമാണ്.’–പ്രിയ വ്യക്തമാക്കി.ചാനൽ ചർച്ചയിൽ പ്രിയ വാരിയരെക്കുറിച്ച് രണ്ടുവാക്കുകൾ ചോദിച്ചപ്പോൾ ആ ചോദ്യത്തില്‍ നിന്നും ഒഴിഞ്ഞുമാറുകയായിരുന്നു നൂറിന്‍. തനിക്ക് അത്ര അടുപ്പമില്ലെന്നും കാര്യങ്ങള്‍ അറിയില്ലെന്നുമായിരുന്നു നൂറിന്‍ പറഞ്ഞത്. പ്രിയ ആളാകെ മാറിപ്പോയെന്നും പല കാര്യങ്ങളുംഅറംപറ്റിയെന്നുമൊക്കെയായിരുന്നു ഒമര്‍ ലുലുവും അഭിപ്രായപ്പെട്ടത്.

എന്തായാലും യഥാർത്ഥ പ്രശ്നം എന്താണെന്നു മാത്രം പ്രേക്ഷകർക്ക് ഇതുവരെയും മനസിലായില്ല. ഒമർ ലുലു പ്രിയയും റോഷനുമായി തനിക്ക് ഇപ്പോൾ ബന്ധമില്ലെന്നും അർഹിക്കാത്ത അംഗീകാരങ്ങൾ ലഭിച്ചതിന്റെ കുഴപ്പമാണ് അവർക്ക് എന്നും ഒമർ ലുലു പറഞ്ഞിരുന്നു.

Priya varrier about noorin sherif

More in Malayalam Breaking News

Trending

Recent

To Top