Connect with us

രണ്ടു വർഷങ്ങൾക്ക് ശേഷം താടിയെടുത്തു !പിന്നിൽ ഒരു പ്രത്യേക കാരണം !

Tamil

രണ്ടു വർഷങ്ങൾക്ക് ശേഷം താടിയെടുത്തു !പിന്നിൽ ഒരു പ്രത്യേക കാരണം !

രണ്ടു വർഷങ്ങൾക്ക് ശേഷം താടിയെടുത്തു !പിന്നിൽ ഒരു പ്രത്യേക കാരണം !

തമിഴകത്തിന്റെ പ്രിയ നടനാണ് മാധവൻ. ഒട്ടേറെ ആരാധകർ ഈ പ്രായത്തിലുമുള്ള മാധവൻ ഇപ്പോൾ നമ്പി നാരായണൻ ദി റോക്കറ്ററി എഫ്ഫക്റ്റ് എന്ന ചിത്രത്തിലാണ് അഭിനയിക്കുന്നത്. ഈ ചിത്രത്തിലൂടെ സംവിധായകനായി കൂടി അരങ്ങേറുകയാണ് മാധവൻ .

നമ്ബിയുടെ ചെറുപ്പകാലം ചിത്രീകരിക്കുന്നതിനായി രണ്ട് വര്‍ഷങ്ങള്‍ക്കു ശേഷം താന്‍ ക്ലീന്‍ ഷേവ് ചെയ്‌തെന്ന് അറിയിച്ചിരിക്കുകയാണ് മാധവന്‍. ഫ്രാന്‍സിലാണ് ഈ ഭാഗങ്ങളുടെ ഷൂട്ടിംഗ് നടക്കുന്നത്. ‘ റോക്കറ്ററി ദ നമ്ബി ഇഫക്റ്റ്’ എന്നു പേരിട്ടിരിക്കുന്ന ചിത്രം ആനന്ദ് മഹാദേവനാണ് സംവിധാനം ചെയ്യാനിരുന്നത്. എന്നാല്‍ ചില തിരക്കുകളെ തുടര്‍ന്ന് ആനന്ദ് പിന്‍മാറുകയായിരുന്നു. ചിത്രത്തിന്റെ തുടക്കത്തിലെ പ്രവര്‍ത്തനങ്ങളില്‍ സംവിധാന സഹായിയായി മാധവന്‍ ഉണ്ടായിരുന്നു.

ഐഎസ്‌ആര്‍ഒ ചാരക്കേസാണ് റോക്കറ്ററിയുടെ പ്രധാന ഫോക്കസ്. ചിത്രത്തില്‍ സൂര്യയും ഷാറൂഖ് ഖാനും അതിഥി വേഷത്തില്‍ എത്തുന്നുവെന്ന് സൂചനയുണ്ട്. തമിഴ് പതിപ്പില്‍ സൂര്യയും ഹിന്ദി പതിപ്പില്‍ ഷാറൂഖും സമാന വേഷങ്ങള്‍ കൈകാര്യം ചെയ്യുമെന്നാണ് റിപ്പോര്‍ട്ടുകളുള്ളത്. വ്യത്യസ്ത ലുക്കുകളില്‍ ചിത്രത്തില്‍ മാധവന്‍ എത്തുന്നുണ്ട്.

‘റെഡി ടു ഫയര്‍: ഹൗ ഇന്ത്യ ആന്‍ഡ് ഐ സര്‍വൈവ്ഡ് ദ ഐഎസ്‌ആര്‍ഒ സ്‌പൈ കേസ്’ എന്ന നമ്ബി നാരായണന്റെ പുസ്തകത്തെ ആസ്പദമാക്കിയാണ് തിരക്കഥ തയാറാക്കിയത്. സുപ്രീംകോടതി കുറ്റ വിമുക്തനാക്കിയ നമ്ബി നാരായണന് സര്‍ക്കാര്‍ നഷ്ടപരിഹാരം നല്‍കണമെന്നും വിധിയിലുണ്ടായിരുന്നു. ഇതനുസരിച്ച്‌ സംസ്ഥാന സര്‍ക്കാര്‍ പ്രത്യേക ചടങ്ങ് സംഘടിപ്പിച്ചാണ് നഷ്ടപരിഹാരം നല്‍കിയത്.

madhavan shaves off beard after 2 years

More in Tamil

Trending

Recent

To Top