Malayalam Breaking News
മാമാങ്കത്തിൽ അഭിനയിക്കുന്നു എന്ന് ഉണ്ണിമുകുന്ദൻ … അറിയില്ല എന്ന് സംവിധായകൻ !! ധ്രുവിനെ ഒഴിവാക്കിയതിന് കാരണം സംവിധായകൻ വെളിപ്പെടുത്തുന്നു
മാമാങ്കത്തിൽ അഭിനയിക്കുന്നു എന്ന് ഉണ്ണിമുകുന്ദൻ … അറിയില്ല എന്ന് സംവിധായകൻ !! ധ്രുവിനെ ഒഴിവാക്കിയതിന് കാരണം സംവിധായകൻ വെളിപ്പെടുത്തുന്നു
മാമാങ്കത്തിൽ അഭിനയിക്കുന്നു എന്ന് ഉണ്ണിമുകുന്ദൻ … അറിയില്ല എന്ന് സംവിധായകൻ !! ധ്രുവിനെ ഒഴിവാക്കിയതിന് കാരണം സംവിധായകൻ വെളിപ്പെടുത്തുന്നു
നവാഗതനായ സജീവ് പിളള മമ്മൂട്ടിയെ നായകനാക്കി സംവിധാനം ചെയ്യുന്ന ചരിത്ര സിനിമ മാമാങ്കത്തിന്റെ വിവാദങ്ങള്‍ ഒന്നിന് പുറകെ ഒന്നായി സിനിമയ്ക്ക് പിന്നാലെ .. എന്നാൽ ഇതെല്ലം ഒരു പബ്ലിസിറ്റി സ്റ്റണ്ട് ആണേ എന്ന് ആരാധകരും പ്രേക്ഷകരും .സിനിമയിൽ നിന്നും യുവ നടന് ധ്രുവിനെ ഒഴിവാക്കിയത് വലിയ ചര്‍ച്ചയായിരുന്നു. ധ്രുവിന് പകരമായി ചിത്രത്തില്‍ ഉണ്ണി മുകുന്ദന് അഭിനയിക്കുമെന്ന് വിവരം ഉണ്ടായിരുന്നു. ഇപ്പോള്‍ താന്‍ മാമാങ്കത്തില്‍ അഭിനയിക്കുന്നുവെന്ന് ഉണ്ണി മുകുന്ദന് തന്നെ വ്യക്തമാക്കിയിരിക്കുകയാണ്.
എന്നാല്‍ 2019ല്‍ മാമാങ്കത്തിന്റെ ഭാഗമാകുന്നതില്‍ അതിയായ സന്തോഷമുണ്ടെന്ന് ഉണ്ണി മുകുന്ദന് ഫേസ്ബുക്കില്‍ കുറിച്ചു. തന്റെ ഈ വര്‍ഷത്തെ രണ്ടു പ്രധാന ചിത്രങ്ങളില്‍ ഒന്ന് ചോക്ലേറ്റും മറ്റേതു മാമാങ്കവും എന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് ഉണ്ണി. ഉടന്‍ തന്നെ ചിത്രീകരണം ആരംഭിക്കും. എന്നാല്‍ ഉണ്ണി മുകുന്ദന് മാമാങ്കത്തില്‍ എത്തുന്നുവെന്ന വാര്‍ത്ത മാധ്യമങ്ങളിലൂടെയാണ് അറിഞ്ഞതെന്നും ഈ വിഷയത്തില്‍ കൂടുതല്‍ പ്രതികരണത്തിനില്ലെന്ന് നടന് ധ്രുവന് പറഞ്ഞു.
എന്നാല്‍ സംവിധായകന്റെ അറിവോടെയല്ല ഉണ്ണി എത്തിയത്എന്നാണ് മറ്റൊരു വാർത്ത . ഉണ്ണി മുകുന്ദനുമായി താന്‍ ചര്‍ച്ചകള്‍ ഒന്നും നടത്തിയിട്ടില്ലെന്നും ഉണ്ണിയുടെ വരവ് തന്റെ അറിവോടെയല്ലെന്നും സംവിധായകന് സജീവ് പിള്ള പറയുന്നു
ഡല്‍ഹിയില്‍ ടെലിവിഷന്‍ ഇന്റര്‍നാഷണലില്‍ പ്രവര്‍ത്തിച്ചിരുന്ന സജീവ് പിള്ള തന്റെ ആദ്യ ചിത്രത്തിന്റെ ഗവേഷണങ്ങള്‍ക്കു വേണ്ടിയാണ് നാട്ടില്‍ എത്തിയത്. 1999 മുതലാണ് വിഷയം പഠിച്ചു തുടങ്ങിയത്. താപ്പാനയുടെ സെറ്റില്‍ വച്ചാണ് ആദ്യമായി മമ്മൂട്ടിയോട് കഥ പറയുന്നത് ബാവൂട്ടിയുടെ നാമത്തില്‍ ചിത്രീകരിക്കുമ്പോള്‍ പുര്‍ണമായ സ്ക്രിപ്റ്റ് കേള്‍പ്പിച്ചു. 2010 ലാണ് സ്ക്രിപ്റ്റ് രജിസ്റ്റര്‍ ചെയ്തത്.
സജീവ് പിളള എന്ന സംവിധായകന്റെ വര്‍ഷങ്ങള്‍ നീണ്ട സ്വപ്നമാണ് മാമാങ്കം. ധ്രുവനെ ചിത്രത്തില്‍ ഒഴിവാക്കിയതിനെ കുറിച്ച് അറിയില്ലെന്നും ഒഴിവാക്കിയെങ്കില്‍ ഈഗോ പ്രശ്നങ്ങള്‍ മൂലമാകാനേ സാധ്യതയുളളുവെന്നുമായിരുന്നു സംവിധായകന് സജീവ് പിളളയുടെ പ്രതികരണം.
