Malayalam Breaking News
ഉളളിലെ പേടി മറച്ച് വെച്ച്,പുറമേയുളള ഈ അഭിനയമുണ്ടല്ലോ അതാണ് ഹൈലൈറ്റ്; എം എ നിഷാദ്!
ഉളളിലെ പേടി മറച്ച് വെച്ച്,പുറമേയുളള ഈ അഭിനയമുണ്ടല്ലോ അതാണ് ഹൈലൈറ്റ്; എം എ നിഷാദ്!
ദേശീയ പൗരത്വ ഭേദഗതി നിയമത്തിനെതിരെ പലയിടത്തും വീണ്ടും പ്രതിഷേധം ഉയരുകയാണ് . ഇന്റര്‍നെറ്റ് സംവിധാനത്തിന് വിലക്കേര്‍പ്പെടുത്തിയതിനെ പരിഹസിച്ചുകൊണ്ട് സംവിധായകന് എംഎ നിഷാദ് കഴിഞ്ഞ ദിവസം എത്തിയിരുന്നു. എന്നാൽ ഇതിന് പിന്നാലെ വീണ്ടും ഫേസ്ബുക്ക് കുറിപ്പുമായി എത്തിയിരിക്കുകയാണ് നിഷാദ്.
കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്രമോദി ദേശീയ പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധം ഉയരുന്ന സാഹചര്യത്തിൽ പ്രതികരണവുമായി
മോദി എത്തിയിരുന്നു. മോദിയുടെ പ്രതികരണത്തെ കുറിച്ചാണ് നിഷാദിന്റെ ഫേസ്ബുക്ക് പോസ്റ്റ്
കുറിപ്പിന്റെ പൂര്‍ണരൂപം
ദിതാണ്…ദാറ്റ് മൊമെന്റ്റ്…
ലേറ്റസ്റ്റ് തളള്…
ഇങ്ങനെയൊക്കെ പറയാമോ…മിത്രോംസിന് ധൈര്യം കൊടുക്കാനുളള നേരത്ത്..ഇത്തരം ചീപ്പ് സെന്റ്റിമെന്‍സ് അടിച്ച് അവരുടെ മനോബലം നശിപ്പിക്കാതെ…ഉളളിലെ പേടി മറച്ച് വെച്ച്,പുറമേയുളള ഈ അഭിനയമുണ്ടല്ലോ അതാണ് ഹൈലൈറ്റ്…
മുസ്ളീംങ്ങളാരാണെന്നാ പറഞ്ഞത്..രാജ്യത്തിന്റ്റെ മക്കളാണെന്നോ ? ശ്ശോാാാ…അറിഞ്ഞില്ല…ആരും പറഞ്ഞില്ല.. അങ്ങനെയല്ലല്ലോ കുറച്ച് ദിവസം മുമ്പ് മൊഴിഞ്ഞത്..വസ്ത്രം കണ്ട് തിരിച്ചറിയാമെന്നോ..അങ്ങനെയെന്തോ…ആ പോട്ടേ..അതൊക്കെ പഴം കഥയായീ…
സത്യം പറ..നമ്മുടെ ചന്ദ്രശേഖര്‍ ആസാദിനെ ലേശം പേടിയുണ്ടല്ലേ..അല്ല പ്രസംഗത്തിലെ ഭയങ്കര ദളിത് സ്നേഹം കൊണ്ട് ചോദിച്ചതാണേ…
പിന്നെ വെറുപ്പിന്റ്റെ കാര്യം…ഞങ്ങളുടെ രാജ്യം -ഇന്ത്യ ഹിന്ദുവും,മുസല്‍മാനും,സിഖും,ക്രിസ്ത്യാനിയും,പാഴ്സീയുമൊക്കെ,ഒത്തൊരുമിച്ച് കഴിയുന്ന ഇന്ത്യ…ഈ രാജ്യം ഞങ്ങളുടെ വികാരമാണ്…ഞങ്ങള്‍ക്ക്,ഇന്ത്യ എന്ന മഹാരാജ്യത്തെ വെറുക്കാന്‍ കഴിയില്ല… ഞങ്ങള്‍ വെറുക്കും,ഈ രാജ്യത്തിന്റ്റെ മതേതര,ജനാധിപത്യ മൂല്യങ്ങളെ തകര്‍ക്കുന്നവരെ,ഈ രാജ്യത്തിന്റ്റെ സമ്പത്ത് വ്യവസ്ഥകളേ തകര്‍ക്കുന്നവരെ,ഈ രാജ്യത്തെ മതത്തിന്റ്റെ പേരില്‍ വെട്ടി മുറിക്കാന്‍ ശ്രമിക്കുന്ന ചിദ്ര ശക്തികളെ..
ആ കൂട്ടത്തില്‍ നിങ്ങള്‍ പെട്ടിട്ടുണ്ടെങ്കില്‍,നിങ്ങളെ ആരും വെറുത്തുപോകും..Soo simple…സത്യം പറ,ചന്ദ്രശേഖര ആസാദിനെ ലേശം ഭയമുണ്ടല്ലേ…ചുമ്മാ ചോദിച്ചതാ…
MA NISHAD FACEBOOK POST
