Connect with us

എന്റെ കരിയറിനായി ‘അമ്മ ഓരോ നിമിഷവും കൂടെനിന്നു, അനിയനെയും അച്ഛനെയും പോലും മറന്ന് എനിക്കുവേണ്ടി നിന്നു; ദേവയാനി

Movies

എന്റെ കരിയറിനായി ‘അമ്മ ഓരോ നിമിഷവും കൂടെനിന്നു, അനിയനെയും അച്ഛനെയും പോലും മറന്ന് എനിക്കുവേണ്ടി നിന്നു; ദേവയാനി

എന്റെ കരിയറിനായി ‘അമ്മ ഓരോ നിമിഷവും കൂടെനിന്നു, അനിയനെയും അച്ഛനെയും പോലും മറന്ന് എനിക്കുവേണ്ടി നിന്നു; ദേവയാനി

നീണ്ട നാളത്തെ ഇടവേളയ്ക്ക് ശേഷം മലയാള സിനിമയിലേക്ക് തിരിച്ചെത്തിയിരിയ്ക്കുകയാണ് നടി ദേവയാനി. അനുരാഗം എന്ന സിനിമയുടെ വിശേഷങ്ങളുമായി ദേവയാനി വര്‍ഷങ്ങള്‍ക്ക് ശേഷം പ്രമോഷന്‍ പരിപാടികളില്‍ എല്ലാം സജീവമായി.താരങ്ങൾക്കൊപ്പവും ദേവയാനി അഭിനയിച്ചിട്ടുണ്ട്. തമിഴിൽ സീരിയലുകളിലും സജീവമാണ് താരം. ഒരുകാലത്ത് മലയാള സിനിമകളിൽ സജീവമായിരുന്ന ദേവയാനി കുറച്ച് കാലങ്ങളായി അധികം മലയാള സിനിമകളിൽ ഒന്നും എത്തിയിരുന്നില്ല.

ഇപ്പോഴിതാ, പ്രമുഖ മാധ്യമത്തിന് നൽകിയ ദേവയാനിയുടെ ഒരു അഭിമുഖമാണ് ശ്രദ്ധനേടുന്നത്. കരിയറിൽ തനിക്ക് എന്നും പിന്തുണ ആയിട്ടുള്ള അമ്മയെയും തന്റെ ഭർത്താവിനെയും കുറിച്ചാണ് ദേവയാനി സംസാരിക്കുന്നത്. തന്റെ സിനിമയിലേക്കുള്ള വരവിന് തന്നെ കാരണമായത് അമ്മ ലക്ഷ്മിയാണെന്നാണ് ദേവയാനി പറയുന്നത്. അവരുടെ പിന്തുണയില്ലായിരുന്നെങ്കില്‍ ഞാനില്ല. അമ്മയായിരുന്നു എന്റെ ശക്തി. വളരെ ധൈര്യമുള്ള സ്ത്രീയായിരുന്നു. എന്നെ പ്രോത്സാഹിപ്പിക്കുന്നതിന്‍ മുന്നിലായിരുന്നു. അമ്മ എനിക്ക് പോസിറ്റീവ് ചിന്തകള്‍ പകര്‍ന്ന് നല്‍കി.

എന്നെക്കൊണ്ട് അഭിനയിക്കാന്‍ പറ്റുമെന്ന് അവര്‍ ഉറച്ച് വിശ്വസിച്ചു. എനിക്കുവേണ്ടി ഒരുപാട് ത്യാഗം സഹിച്ചു. എന്റെ കരിയറിനായി ഓരോ നിമിഷവും കൂടെനിന്നു. അനിയനെയും അച്ഛനെയും പോലും മറന്ന് എനിക്കുവേണ്ടി നിന്നു. എന്റെ കൂടെയായിരുന്നു യാത്ര മുഴുവന്‍. ഒരു നിഴല്‍ പോലെ കൂടെയുണ്ടായിരുന്നുവെന്ന് ദേവയാനി പറഞ്ഞു.

എന്റെ വിജയങ്ങളുടെയെല്ലാം പ്രധാന കാരണം അമ്മയാണ്. ഇന്നത്തെപ്പോലെയല്ലല്ലോ സിനിമ അന്ന്. എല്ലാ ലൊക്കേഷനിലും അമ്മ കൂടെ വരും. ഒരിക്കല്‍പ്പോലും ക്ഷീണിച്ചുവെന്നോ വയ്യെന്നോ പറ്റില്ലെന്നോ പറഞ്ഞിട്ടില്ല. എനിക്ക് മുന്‍പേ അവർ റെഡിയായി വരും. മനസ്സില്‍ വെച്ച് സംസാരിക്കുന്ന സ്വഭാവമില്ല, എല്ലാം തുറന്ന് സംസാരിക്കും. ലൊക്കേഷനിലെ എല്ലാവര്‍ക്കും അമ്മയെ ഇഷ്ടമായിരുന്നു. എന്റെ ജീവിതം അമ്മ കുറച്ചുകൂടി ലളിതമാക്കിയെന്ന് താരം പറയുന്നു.

അമ്മ മലയാളിയാണ്. ഞാന്‍ പഠിച്ചതും വളര്‍ന്നതും ഒക്കെ മുംബൈയിലാണ്. മറ്റ് ഭാഷകള്‍ കൈകാര്യം ചെയ്യാന്‍ സഹായിച്ചത് അമ്മയാണ്. എനിക്ക് മലയാളം അറിയില്ലായിരുന്നു. അമ്മയാണ് എല്ലാം പഠിപ്പിച്ചത്. ലൊക്കേഷനിലെ എല്ലാവര്‍ക്കും എന്നെ ഇഷ്ടമായിരുന്നു. മലയാളി രക്തമല്ലേ എന്ന് പറയും. കേരളത്തിലെ എല്ലാവരും എന്നെ അംഗീകരിച്ചു. മലയാളി പെണ്‍കുട്ടി എന്ന പോലെയാണ് എല്ലാവരും എന്നെ കണ്ടത്. ഇതിനെല്ലാം കാരണം അമ്മയാണെന്നും ദേവയാനി പറയുന്നു.

അച്ഛനും തനിക്ക് പിന്തുണയായി കൂടെയുണ്ടായിരുന്നു. പക്ഷേ തുടക്കത്തില്‍ അച്ഛന് താൻ സിനിമ ചെയ്യുന്നത് ഇഷ്ടമല്ലായിരുന്നുവെന്നും ദേവയാനി പറഞ്ഞു. അമ്മ കഴിഞ്ഞാല്‍ പിന്നെ എന്നെ ഏറ്റവുമധികം പിന്തുണച്ചിട്ടുള്ളത് ഭര്‍ത്താവാണ്. അദ്ദേഹത്തിന്റെ പിന്തുണയില്ലായിരുന്നെങ്കില്‍ ഒന്നും സാധ്യമാകുമായിരുന്നില്ല. അഭിനയിക്കാന്‍ മാത്രമല്ല, എല്ലാ കാര്യത്തിലും ഭര്‍ത്താവിന്റെ പിന്തുണയുണ്ടെന്നും നല്ലൊരു കുടുംബത്തെ ലഭിച്ചതില്‍ സന്തോഷമുണ്ടെന്നും ദേവയാനി പറഞ്ഞു.

അതേസമയം, പ്രകാശൻ പറക്കട്ടെ എന്ന ചിത്രത്തിന് ശേഷം ഷഹദ് നിലമ്പൂര്‍ സംവിധാനം ചെയ്ത ചിത്രമാണ് അനുരാഗം. അശ്വിന്‍ ജോസ്, ഗൗരി കിഷന്‍, ജോണി ആന്റണി, ഗൗതം മേനോന്‍, ഷീല, ലെന തുടങ്ങിയവര്‍ പ്രധാന വേഷത്തിൽ എത്തിയ ഈ പ്രണയചിത്രം തിയേറ്ററുകളില്‍ പ്രദര്‍ശനം തുടരുകയാണ്. ചിത്രത്തിൽ നടനും സംവിധായകനുമായ ജോണി ആന്റണിയാണ് ദേവയാനിയുടെ ജോഡിയായി അഭിനയിച്ചിരിക്കുന്നത്.

Continue Reading
You may also like...

More in Movies

Trending

Recent

To Top