Connect with us

അടി എന്ന് പറയുന്നത് കാശ് പോലെയാണ്, വാങ്ങിയാല്‍ തിരിച്ചുകൊടുക്കണം; തല്ലുമാല പോലെ ചെറിയ ചെറിയ കാര്യങ്ങള്‍ക്ക് ഞാനും അടിയുണ്ടാക്കിയിട്ടുണ്ട്; നാട്ടുകാരുടെ അടുത്ത് ചെന്നപ്പോള്‍ വയര്‍ നിറച്ചങ്ങ് കിട്ടി!; ലുക്മാന്‍ അവറാന്‍

Malayalam

വളരെ കുറച്ച് ചിത്രങ്ങലിലാടെ തന്നെ പ്രേക്ഷകരുടെ പ്രിയങ്കരനായി മാറിയ താരമാണ് ലുക്മാന്‍ അവറാന്‍. മുഹ്‌സിന്‍ പാരാരി തിരക്കഥയെഴുതി ഖാലിദ് റഹ്മാന്‍ സംവിധാനം ചെയ്ത ‘തല്ലുമാല’ എന്ന സിനിമ ലുക്മാന്റെ കരിയറിലെ ഏറ്റവും മികച്ച സിനിമകളില്‍ ഒന്നാണ്.

തല്ലുമാല എന്ന ചിത്രം പോലെ ചെറിയ ചെറിയ കാര്യങ്ങള്‍ക്ക് താനും അടിയുണ്ടാക്കിയിട്ടുണ്ടെന്നാണ് ലുക്മാന്‍ പറയുന്നത്. അടി എന്ന് പറയുന്നത് കാശ് പോലെയാണെന്നും വാങ്ങിയാല്‍ തിരിച്ചുകൊടുക്കണമെന്നും ലുക്മാന്‍ പറയുന്നു.

‘കോളേജില്‍ പഠിക്കുമ്പോള്‍ അടി ഉണ്ടാക്കിയിട്ടുണ്ട്. ആ സമയത്ത് ആരാണ് അടി ഉണ്ടാക്കാത്തത്. ഇലക്ഷന്റെ ഭാഗമായിട്ടും പിന്നെ ചില റാഗിങ് പ്രശ്‌നങ്ങളുടെ ഭാഗമായിട്ടുമെല്ലാം ജൂനിയര്‍ സീനിയര്‍ അടികള്‍ ഒരുപാട് ഉണ്ടായിട്ടുണ്ട് കോളേജില്‍.

ഇഷ്ടം പോലെ അടി കിട്ടിയിട്ടുമുണ്ട്. അന്നത്തോടെയാണ് ശരിക്കും അടി നിര്‍ത്തിയത്. അടി കിട്ടുമ്പോള്‍ അത്ര സുഖമില്ല. കൊടുക്കുന്നത് പോലെയല്ല എന്നെനിക്ക് മനസിലായി. അന്ന് കോളേജിന്റെ പുറത്ത് ഒരു അടി ഉണ്ടായി. കോളേജില്‍ അടിയുണ്ടാക്കുന്ന ആവേശത്തില്‍ നാട്ടുകാരുടെ അടുത്ത് ചെന്നപ്പോള്‍ വയര്‍ നിറച്ചങ്ങ് കിട്ടി. അതിന് ശേഷം ഞാന്‍ അതൊക്കെ മാറ്റി. അങ്ങോട്ടും ഇങ്ങോട്ടുമൊക്കെ കൊടുത്തു.

അടിയെന്ന് പറഞ്ഞാല്‍ അതാണല്ലോ, കാശിനെ കുറിച്ച് പറയുന്ന പോലെ തന്നെയാണ്. വാങ്ങാനുള്ളതും കൊടുക്കാന്‍ ഉള്ളതുമാണത്. അല്ലാതെ വാങ്ങാന്‍ മാത്രം ഉള്ളതല്ല അത്.’ എന്നാണ് ലുക്മാന്‍ പറഞ്ഞത്.

More in Malayalam

Trending

Recent

To Top