Connect with us

മാർച്ച് 20 നിർണായക ദിനം – ലൂസിഫർ ട്രെയ്‌ലറും മധുര രാജ ടീസറും ഒന്നിച്ച് !

Malayalam Breaking News

മാർച്ച് 20 നിർണായക ദിനം – ലൂസിഫർ ട്രെയ്‌ലറും മധുര രാജ ടീസറും ഒന്നിച്ച് !

മാർച്ച് 20 നിർണായക ദിനം – ലൂസിഫർ ട്രെയ്‌ലറും മധുര രാജ ടീസറും ഒന്നിച്ച് !

മമ്മൂട്ടിയുടെ മധുര രാജെയ്ക്കും മോഹൻലാലിൻറെ ലൂസിഫറിനും വാനോളം പ്രതീക്ഷയാണ് മലയാളികൾ നൽകിയിരിക്കുന്നത് . മധുര രാജയുടെ ടീസർ മാർച്ച് 20 നു എത്തുമെന്ന് സംവിധായകൻ വൈശാഖ് ഫേസ്ബുക് പോസ്റ്റിലൂടെ അറിയിച്ചിരുന്നു.

  ‘പുലിമുരുഗൻ’ സംവിധായകൻ വൈശാഖിന്റെ ‘മധുരരാജ’, അദ്ദേഹത്തിന്റെ തന്നെ മുൻകാല ചിത്രമായ ‘രാജാധിരാജ’യുടെ തുടർച്ചയാണ്.  നടൻ പൃഥ്വിരാജ് ആദ്യമായി സംവിധാനം നിർവ്വഹിക്കുന്ന ഒരു പൊളിറ്റിക്കൽ ത്രില്ലർ ആണ് മോഹൻലാൽ നായകനായി എത്തുന്ന ‘ലൂസിഫർ’. 

മാർച്ച് 20നാണ് രണ്ടും എത്തുന്നത്. ‘മധുരരാജ’യുടെ ടീസർ ഈ ദിവസം എത്തും എന്ന് സംവിധായകൻ വൈശാഖ് സോഷ്യൽ മീഡിയയിൽ അറിയിച്ചപ്പോൾ, ‘ലൂസിഫർ’ ട്രെയിലർ മാർച്ച് 20ന് നടക്കുന്ന ഒരു അവാർഡ് ഷോയിൽ വച്ച് റിലീസ് ചെയ്‌തേക്കും എന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു. എന്നാൽ ‘ലൂസിഫർ’ ട്രെയിലർ ഓൺലൈനിൽ റിലീസ് ആവാൻ വീണ്ടും രണ്ടു ദിവസം കൂടി എടുക്കും എന്നും റിപ്പോർട്ടിൽ പറയുന്നു. ഇതിൽ ‘ലൂസിഫർ’ ആണ് ആദ്യം റിലീസ് ചെയ്യുന്ന ചിത്രം. മാർച്ച് 28ന് ‘ലൂസിഫർ’ തിയേറ്ററുകളിൽ എത്തും. ഏപ്രിൽ 12നാവും ‘മധുരരാജ’ റിലീസ് ആവുക.

lucifer trailer and madhura raja teaser release

Continue Reading
You may also like...

More in Malayalam Breaking News

Trending

Recent

To Top