News
ലൂസിഫർ തെലുങ്കിൽ കാണാം;പ്രിയദര്‍ശിനി രാംദാസായി എത്തുന്നതാകട്ടെ തെന്നിന്ത്യന്‍ താരം!
ലൂസിഫർ തെലുങ്കിൽ കാണാം;പ്രിയദര്‍ശിനി രാംദാസായി എത്തുന്നതാകട്ടെ തെന്നിന്ത്യന്‍ താരം!
By
ബോക്സ്‍ ഓഫീസില്‍ മികച്ച റെക്കോർഡ് സ്വന്തമാക്കിയ ലൂസിഫർ തെലുങ്കിലേക്ക്. താരരാജാവ് മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്ത ലൂസിഫര്‍ മലയാളത്തിൽ വൻ വിജയമായിരുന്നു. ഇതിന് പിന്നാലെയാണ് ചിത്രത്തിന്റെ തെലുങ്ക് റീമേക്കിനെക്കുറിച്ചുളള റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നിരുന്നത് . പ്രശസ്ത സംവിധായകന്‍ സുകുമാര്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത് . മലയാളത്തിൽ ലൂസിഫറായി എത്തിയത് മോഹൻലാൽ ആണെങ്കിൽ തെലുങ്കില്‍ അത് ചിരഞ്ജീവി ഏറ്റെടുത്തു.
ചിരഞ്ജീവി തെലുങ്കില്‍ ലൂസിഫർ ആയി എത്തുമ്പോൾ പ്രിയദര്‍ശിനി രാംദാസായി ആരെത്തുമെന്നുള്ള ചോദ്യം നിലനിന്നിരുന്നു. എന്നാൽ ആ ചോദ്യത്തിന് ഉത്തരം ആയിരിക്കുന്നു . തെന്നിന്ത്യന്‍ താരം തൃഷയായിരിക്കും പ്രിയദര്‍ശിനി രാംദാസ് ആയി എത്തുമെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. എന്നാൽ ഇതോടൊപ്പം തന്നെ ജിത്തു ജോസഫ് സംവിധാനം ചെയുന്ന മലയാള ചിത്രത്തിൽ മോഹൻലാലില്ന്റെ നായികയായും തൃഷ എത്തുന്നുണ്ട്.
ചിത്രത്തിന്റെ റിമേക്ക് റൈറ്റ് വാങ്ങിയതാകട്ടെ ചിരഞ്ജീവി. സൈര നരസിംഹ റെഡ്ഡി പ്രൊമോഷന്‍ വേളയിലായിരുന്നു ചിത്രത്തിന്റെ പ്രഖ്യാപനം. ചിരഞ്ജീവിയുടെ മകന്‍ രാംചരണ്‍ തേജയാണ് ചിത്രം നിര്‍മ്മിക്കുന്നത്. എന്നാൽ തെലുങ്കിലേക്ക് ചിത്രം റീമേക്ക് ചെയ്യുമ്പോൾ ലൂസിഫറിന്റെ രണ്ടാം ഭാഗത്തിന് ഒരുങ്ങുകയാണ് പൃഥ്വിരാജ് . എമ്പുരാന്‍ എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. ചിത്രീകരണം അടുത്ത വര്‍ഷം ആരംഭിക്കും.
lucifer remake in telugu
