Connect with us

ലൂസിഫറിലെ ക്ലൈമാക്സ് കിടിലമാക്കിയ ഐറ്റം ഡാൻസർ വലുച്ചയുടെ പ്രായം അറിഞ്ഞു ഞെട്ടിയ മലയാളികൾ !

Malayalam Breaking News

ലൂസിഫറിലെ ക്ലൈമാക്സ് കിടിലമാക്കിയ ഐറ്റം ഡാൻസർ വലുച്ചയുടെ പ്രായം അറിഞ്ഞു ഞെട്ടിയ മലയാളികൾ !

ലൂസിഫറിലെ ക്ലൈമാക്സ് കിടിലമാക്കിയ ഐറ്റം ഡാൻസർ വലുച്ചയുടെ പ്രായം അറിഞ്ഞു ഞെട്ടിയ മലയാളികൾ !

ലൂസിഫർ വമ്പൻ ഹിറ്റ് ആയെങ്കിലും ഒട്ടേറെ വിവാദങ്ങളാണ് ചിത്രത്തെ പിടിച്ചുലച്ചത് . പേര് മുതൽ ക്ലൈമാക്സിലെ ഐറ്റം ഡാൻസ് വരെ ചർച്ചയായി . സ്ത്രീ വിരുദ്ധതക്ക് എതിരെ ശക്തമായി നിലകൊണ്ട പ്രിത്വിരാജ് താൻ ആദ്യമായി സംവിധാനം ചെയ്ത ചിത്രത്തിൽ ഐറ്റം ഡാൻസ് ഉള്പെടുത്തിയതാണ് പലർക്കും വിമർശിക്കാൻ കാരണമായത് .

അതെക്കുറിച്ചുള്ള ചര്‍ച്ചകള്‍ പൊടിപൊടിക്കുമ്പോള്‍ ശ്രദ്ധ നേടുന്നത് ഗോവന്‍ മോഡലായ വാലുച്ച ഡിസൂസയാണ്. ചിത്രത്തിന്റെ 29-ാമത്തെ ക്യാരക്ടര്‍ പോസ്റ്ററില്‍ വാലുച്ചയാണ് താരം. ലൂസിഫറില്‍ തന്നെ ഭാഗമാക്കിയതിന് പൃഥ്വിരാജിനോടും മോഹന്‍ലാലിനോടും പ്രത്യേകം നന്ദി പറഞ്ഞിരിക്കുകയാണ് വാലുച്ച.

ഗോവയില്‍ ജനിച്ച വാലുച്ച പോര്‍ച്ചുഗീസ്-ജര്‍മന്‍ വംശജയാണ്. സ്‌കൂള്‍ പഠനത്തിന് ശേഷം പതിനാറാം വയസ്സു മുതല്‍ മോഡലിങ് രംഗത്ത് സജീവമാവുകയായിരുന്നു. മിസ് ഇന്ത്യ മത്സരത്തില്‍ മിസ് ബോഡി ബ്യൂട്ടിഫുള്‍ പട്ടം സ്വന്തമാക്കിയത് കരിയറില്‍ വഴിത്തിരിവായി. ഷാരൂഖ് ഖാനൊപ്പം പെപ്‌സിയുടെ പരസ്യത്തിലാണ് വാലുച്ച ആദ്യമായി അഭിനയിച്ചത്. പിന്നീട് പല പ്രമുഖ ബ്രാന്‍ഡുകളുടെയും പരസ്യത്തില്‍ മോഡലായി ഇവരെത്തി.

പത്തൊന്‍പതാമത്തെ വയസ്സില്‍ സുഹൃത്തും സഹപ്രവര്‍ത്തകനുമായിരുന്ന മാര്‍ക്ക് റോബിന്‍സണിനെ വാലുച്ച വിവാഹം ചെയ്തു. അവര്‍ക്ക് മൂന്ന് കുഞ്ഞുങ്ങള്‍ പിറക്കുകയും ചെയ്തു. തന്റെ മുപ്പതാമത്തെ വയസ്സില്‍ വാലുച്ച റോബിന്‍സണുമായുള്ള വിവാഹ ബന്ധം അവസാനിപ്പിച്ചു. ചാനല്‍ റോബിന്‍സണ്‍, ബ്രൂക്കിലിന്‍ റോബിന്‍സണ്‍, സിയന്ന റോബിന്‍സണ്‍ എന്നിവരാണ് വാലുച്ചയുടെ മക്കള്‍.

ഷാരൂഖ് ഖാന്‍ നായകനായ ‘ഫാന്‍’ എന്ന ചിത്രത്തിലൂടെ മുപ്പത്തിയാറാമത്തെ വയസ്സിലാണ് വാലുച്ച സിനിമാ അരങ്ങേറ്റം നടത്തിയത്. ചിത്രത്തില്‍ ബേല ഖന്ന എന്ന കഥാപാത്രത്തെയാണ് ഇവര്‍ അവതരിപ്പിച്ചത്. ഇപ്പോൾ നാല്പതു വയസുള്ള വലൂച്ച മലയാളികൾക്കും ഹരമായി മാറുകയാണ് .

lucifer movie item dancer waluscha de souca age

More in Malayalam Breaking News

Trending

Recent

To Top