21 ദിവസങ്ങൾ കൊണ്ട് 150 കോടി ക്ലബിൽ !!ലൂസിഫർ ഇൻഡസ്ട്രിയൽ ഹിറ്റിലേക്ക്!!
മലയാളികളുടെ അഭിമാനമായ മോഹന്‍ലാല്‍ എന്ന നടനെ കേന്ദ്ര കഥാപാത്രമാക്കി പ്രിത്വിരാജ് സുകുമാരന്‍ സംവിധാനം ചെയ്ത ലൂസിഫര്‍ നിറഞ്ഞ സദസ്സില്‍ പ്രദര്‍ശനം തുടരുകയാണ്. മോഹന്‍ലാലിനെ കൂടാതെ വിവേക് ഒബറോയ്, മഞ്ചു വാരിയര്‍, ടോവിനോ തോമസ്, കലാഭവന്‍ ഷാജോണ്‍, സായി കുമാര്‍ തുടങ്ങിയവരും ചിത്രത്തില്‍ വേഷമിടുന്നു. മാര്‍ച്ച് ഇരുപത്തിയെട്ടിനു ആണ് ചിത്രം ലോകമെമ്പാടും തിയേറ്ററുകളില്‍ എത്തിയത്.റിലീസ് ചെയ്ത ദിനം മുതല്‍ ഹൌസ് ഫുള്‍ ഷോ തുടരുന്ന സിനിമക്ക് വന്‍ സ്വീകരണമാണ് ലോകമെമ്പാടും ലഭിച്ചത്. ലൂസിഫറിലൂടെ താന്‍ നല്ലൊരു ഡയറക്ടര്‍ കൂടിയാണെന്ന് പ്രിത്വിരാജ് തെളിയിച്ചിരിക്കുകയാണ്. കഴിഞ്ഞ ഏതാനം വര്‍ഷങ്ങള്‍ക്കിടയില്‍ സിനിമയില്‍ അഭിനയിച്ച എല്ലാ കഥാപാത്രങ്ങളെയും ഒരുപോലെ നന്നായി ഉപയോഗിച്ച മറ്റൊരു സംവിധായകനും കഴിഞ്ഞിട്ടില്ല എന്നുള്ളതും ശ്രദ്ധേയമാണ്.ചിത്രം ഇപ്പോളിതാ നൂറ്റമ്പത് കോടി ക്ലബ്ബില്‍, ഏറ്റവും വേഗത്തില്‍ ഈ നേട്ടം കൈവരിക്കുന്ന മലയാളചിത്രമെന്ന ഖ്യാതിയും ഇനി ലൂസിഫറിന് സ്വന്തം.
ലോകമെമ്പാടുമുള്ള നാലായിരം തിയ്യറ്ററുകളില്‍ നിന്നാണ് ചിത്രം ഇരുപത്തൊന്നു ദിവസം കൊണ്ട് നൂറ്റമ്പത് കോടി കളക്റ്റ് ചെയ്തത്. ആദ്യ ദിനം ഇന്ത്യയിലെ തിയ്യറ്ററുകളില്‍ നിന്ന് മാത്രം ചിത്രം 12 കോടി നേടിയിരുന്നു. റിലീസ് കേന്ദ്രങ്ങളിലെല്ലാം മികച്ച റിപ്പോര്‍ട്ടുകളുമായി മുന്നേറുന്ന ലൂസിഫര്‍ 200 കോടി ക്ലബില്‍ ഇടം നേടുമെന്നാണ് അണിയറപ്രവര്‍ത്തകരുടെ വിലയിരുത്തല്‍.റിലീസ് കേന്ദ്രങ്ങളിലെല്ലാം നിറഞ്ഞ സദസ്സിലാണ് ചിത്രം പ്രദര്‍ശിപ്പിക്കുന്നത്. കേരളത്തില്‍ മാത്രം നാന്നൂറ് തിയ്യറ്ററുകളിലാണ് ലൂസിഫര്‍ പ്രദര്‍ശിപ്പിക്കുന്നത്.
43 രാജ്യങ്ങളില്‍ റിലീസ് ചെയ്യുന്ന ആദ്യ മലയാള സിനിമ എന്ന റെക്കോഡും ഇതിനോടകം ലൂസിഫര്‍ സ്വന്തമാക്കിയിട്ടുണ്ട്. ദുബായ് ഉള്‍പ്പെടെ വിദേശരാജ്യങ്ങളിലെല്ലാം ചിത്രത്തിന് വന്‍ വരവേല്‍പ്പാണ് ലഭിക്കുന്നത്.എന്നാൽ മമ്മൂട്ടിയുടെ മധുര രാജ മികച്ച പ്രതികരണം നേടിയതിലൂടെ ആദ്യ ദിനങ്ങളിലെ കളക്ഷനെക്കാൾ കുറവാണ് ഇപ്പോൾ ലൂസിഫർ നേടുന്നത്.
Lucifer 150crore peak in 21 days…..
