ഗൾഫ് നാടുകളിലേക്ക് വീട്ടിൽ നിന്നും ആളുകൾ പോകുമ്പോൾ ഒരു ആഘോഷമാണ്. അവരുടെ ജീവിതം ഇനി രക്ഷപ്പെടും എന്നും , നല്ല സുഖലോലുപതയിൽ കഴിയാം എന്നുമൊക്കെയാണ് എല്ലാവരുടെയും ധാരണ. പക്ഷെ അക്ഷരാർത്ഥത്തിൽ അവിടെ അവർ കഴിച്ചു കൂട്ടുന്നത് വല്ലാത്തൊരു ജീവിതം തന്നെയാണ് , ആട് ജീവിതം.
വർഷാവർഷം പെർഫ്യുമും മിഠായിയും ഒക്കെയായി നാട്ടിലേക്ക് എത്തുന്ന ഗൾഫ്കാരൻമാർ അവിടെ ശരിക്കും നയിക്കുന്നത് ആട് ജീവിതം എന്ന് തന്നെ പറയാം. കഥയിൽ വായിച്ച എ ജീവിതം വെറും കെട്ടു കഥയല്ല.
ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നതും അങ്ങനെയൊരു വീഡിയോ ആണ്. ബെന്യാമിന്റെ ആടുജീവിതം സിനിമയായി പ്രിത്വിരാജിലൂടെ എത്തുവാനുള്ള തയ്യാറെടുപ്പിലാണ്. എന്നാൽ അതിനു മുൻപ് തന്നെ ഒരു പ്രവാസിയുടെ അവസ്ഥയെ അനാവരണം ചെയുന്ന വീഡിയോ ടിക് ടോക്കിലൂടെ വൈറലാകുകയാണ്.
അച്ഛന്റെ താമസ സ്ഥലത്തേയ്ക്ക് അവധിക്കാലത്ത് കൂട്ടികൊണ്ടു പോകുമോ എന്ന് കെഞ്ചിക്കൊണ്ടുള്ള മകളുടെ വിളിയിൽ നെഞ്ച് പിടഞ്ഞു തന്റെ ഇത്തിരിപ്പോന്ന ടെന്റുപോലുള്ള താമസ സ്ഥലത്ത് മണൽ കാറ്റേറ്റ് വരണ്ടിരുന്നു കരയുന്ന ഒരു പ്രവാസി അച്ഛൻ.
ആരുടേയും നെഞ്ചുലക്കുന്ന ഈ വീഡിയോ ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വയറലാണ് . അതിനൊപ്പം തന്നെ ബ്ലെസ്സി സംവിധാനം ചെയ്യുന്ന ആട് ജീവിതത്തിന്റെ ലൊക്കേഷനിൽ നിന്നുള്ള പ്രിത്വിരാജിന്റെ ചിത്രവും വൈറലാകുകയാണ്.
look of prithviraaj in aadu jeevitham and viral tik tok video
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...