Connect with us

മമ്മൂട്ടിയുടെ ജീവിതലക്ഷ്യം തന്നെയിതാണ്-പൃഥ്വിരാജ്

Malayalam Breaking News

മമ്മൂട്ടിയുടെ ജീവിതലക്ഷ്യം തന്നെയിതാണ്-പൃഥ്വിരാജ്

മമ്മൂട്ടിയുടെ ജീവിതലക്ഷ്യം തന്നെയിതാണ്-പൃഥ്വിരാജ്

മമ്മൂട്ടിയും പൃഥ്വിരാജും ഒന്നിച്ചഭിനയിച്ച്‌ 2010 ല്‍ റിലീസ് ആയ ചിത്രമാണ് പോക്കിരിരാജ. ചിത്രം വളരെയധികം ഹിറ്റ് ആയിരുന്നു. ചേട്ടന്‍ – അനിയന്‍ കോംപിനേഷനില്‍ ഇറങ്ങിയ പ്രേക്ഷകർ ഇരുകൈയും നീട്ടിയാണ് സ്വീകരിച്ചത്. ഇപ്പോഴിതാ, മമ്മൂക്കയുമൊത്തുള്ള അഭിനയ ഓര്‍മകള്‍ പങ്കുവെയ്ക്കുകയാണ് പൃഥ്വിരാജ്.

‘ഞാന്‍ പോക്കിരിരാജ ചെയ്യുന്ന സമയത്ത് ശ്രദ്ധിച്ച ഒരു കാര്യം മമ്മൂക്കയുടെ ജീവിത ലക്ഷ്യം തന്നെ ക്യാമറയ്ക്ക് മുന്നില്‍ നിന്ന് പെര്‍ഫോം ചെയ്യുക എന്നുള്ളതാണ്’.- എന്നാണ് പൃഥ്വിരാജ് പറയുന്നത്. അടുത്തിടെ നല്‍കിയ അഭിമുഖത്തിലാണ് താരത്തിന്റെ വെളിപ്പെടുത്തല്‍.

Mammootty in Raja Pokkiri Raja Movie Stills


എന്തുകൊണ്ടാണ് കര്‍ണനില്‍ നിന്നും ഒഴിവായതെന്നും താരം വ്യക്തമാക്കുന്നു. “കര്‍ണന്‍റെ സംവിധായകനും ഞാനും തമ്മില്‍ ചില ചേര്‍ച്ചയില്ലായ്മയുണ്ടായി. സമയത്തിന്‍റെയും മറ്റ് കാര്യങ്ങളുടെയും വിഷയത്തില്‍‍. അദ്ദേഹത്തിന് അത് പെട്ടെന്ന് ചെയ്യണമെന്നുണ്ടായിരുന്നു. എനിക്ക് അതിന് കഴിയില്ലായിരുന്നു. അദ്ദേഹം ഇപ്പോള്‍ മറ്റൊരു നടനെ വച്ച്‌ അതിന്‍റെ ജോലികള്‍ പുരോഗമിക്കുന്നു എന്നാണ് കരുതുന്നത്”.അഭിമുഖത്തില്‍ പൃഥ്വി പറയുന്നു.

പോക്കിരിരാജയുടെ രണ്ടാം ഭാഗം ഇറങ്ങുകയാണ്.മധുരരാജാ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിൽ പൃഥ്വിരാജ് ഇല്ല എന്നാണ് അറിഞ്ഞത്. എങ്കിലും അണിയറയിൽ ഒരുങ്ങുന്ന മധുരരാജയ്ക്ക് വേണ്ടി കാത്തിരിക്കുകയാണ് പ്രേക്ഷകർ.


interview with prithviraj

More in Malayalam Breaking News

Trending

Recent

To Top