Connect with us

ഗാനങ്ങളില്ല നായികമാരില്ല;വിജയ്‌യുടെ ഏറ്റവും പുതിയ ചിത്രം അണിയറയിൽ ഒരുങ്ങുന്നു!

Tamil

ഗാനങ്ങളില്ല നായികമാരില്ല;വിജയ്‌യുടെ ഏറ്റവും പുതിയ ചിത്രം അണിയറയിൽ ഒരുങ്ങുന്നു!

ഗാനങ്ങളില്ല നായികമാരില്ല;വിജയ്‌യുടെ ഏറ്റവും പുതിയ ചിത്രം അണിയറയിൽ ഒരുങ്ങുന്നു!

എപ്പോഴും സിനിമകളിൽ വ്യത്യസ്തമായ കഥാസന്ദർഭങ്ങൾ ആവിഷ്ക്കരിക്കുന്ന സംവിധായകനാണ് ലോകേഷ് കനകരാജ്.മാനഗരം, കൈതി എന്നീ ചിത്രങ്ങളിലൂടെയാണ് ലോകേഷ് തമിഴകത്ത് കൂടുതൽ ശ്രദ്ധിക്കപ്പെടുന്നത്. കഥയ്ക്ക് പ്രാധാന്യം നൽകുന്ന ഈ സംവിധായകൻ നായകന്റെ താര മൂല്യമോ ഇമേജോ നോക്കിയോ ഭയപ്പെട്ടു അല്ല തന്റെ ചിത്രങ്ങൾ ഒരുക്കുന്നത്. ഇപ്പോൾ തന്നെ ഗംഭീര വിജയം നേടി മുന്നേറുന്ന കാർത്തി നായകനായ കൈതിയിൽ ഒരു ഗാനം പോലും ഇല്ല. നായികയും ഇല്ലാത്ത ഈ ചിത്രം പൂർണമായും രാത്രിയിൽ ആണ് ഒരുക്കിയിരിക്കുന്നത്.

ഇപ്പോളിതാ തന്റെ അടുത്ത ചിത്രത്തിനായുള്ള തയ്യാറെടുപ്പിലാണ് ലോകേഷ്.എവിടെയും ഒരു വിട്ടുവീഴ്ചയ്ക്കും തയ്യാറാകാൻ സംവിധായകൻ ഒരുക്കമല്ല.എന്നാൽ ചിത്രം ദളപതി വിജയ്‌യെ വെച്ചാണ് ചെയ്യുന്നത് എന്നത് മറ്റൊരു ശ്രദ്ധേയമായ കാര്യമാണ്.കാരണം വിജയ് ചിത്രങ്ങളുടെ ഹൈലൈറ്റ് തന്നെ അതിലെ പാട്ടുകളും ഒന്നിൽ കൂടുതൽ നായികമാരുമാണ്.അപ്പോൾ അതൊന്നും ഇല്ലാത്ത വിജയുടെ ഒരു സിനിമ എങ്ങനെയെന്നത് ആരാധകരെ വിസ്മയിപ്പിക്കുന്ന ഒന്നാണ്.

എന്നാൽ തന്റെ ചിത്രത്തിൽ അങ്ങനെ യാതൊരു വിധ കോംപ്രമൈസും ചെയ്യില്ല എന്നും സ്ഥിരം കാണുന്ന ഒരു വിജയ് സിനിമ ആവില്ല ഇതെന്നും ലോകേഷ് പറയുന്നു. നായികയോ മറ്റു വിജയ് ഫോര്മാറ്റുകളോ ഉപയോഗിക്കാത്ത ചിത്രം ആവും ഇതെന്നും വിജയ് എന്ന നടനെ വെച്ച് പ്രേക്ഷകർക്ക് ഇഷ്ട്ടപെടുന്ന രീതിയിൽ ഒരു ചിത്രം ഒരുക്കാൻ സാധിക്കും എന്നും ലോകേഷ് പറഞ്ഞു. ഇപ്പോൾ സൂപ്പർ ഹിറ്റായി മാറിയ കൈതി എന്ന തന്റെ കാർത്തി ചിത്രത്തിന് ഒരു രണ്ടാം ഭാഗം ഉണ്ട് എന്നും ലോകേഷ് പ്രഖ്യാപിച്ചിട്ടുണ്ട്. വിജയ്- ലോകേഷ് ചിത്രത്തിൽ വിജയ് സേതുപതിയും ഉണ്ടെന്നതാണ് ഈ ചിത്രത്തിൽ ഉള്ള പ്രതീക്ഷ വളരെ വലുതാക്കുന്നതു.

lokesh kanakarajs latest movie with vijay

More in Tamil

Trending

Recent

To Top