Actor
ലിസി മേക്കപ്പ് കുറച്ച് കൂടിപ്പോയോ?ആ കുറ്റബോധം മാറിയില്ലേ? അമ്മയ്ക്കായി ഓടിയെത്തി കല്യാണി; പ്രിയദർശനെ ഞെട്ടിച്ച് ലിസി
ലിസി മേക്കപ്പ് കുറച്ച് കൂടിപ്പോയോ?ആ കുറ്റബോധം മാറിയില്ലേ? അമ്മയ്ക്കായി ഓടിയെത്തി കല്യാണി; പ്രിയദർശനെ ഞെട്ടിച്ച് ലിസി
മലയാള സിനിമാ പ്രേമികളുടെ പ്രിയങ്കരിയായി മാറിയ താരമാണ് ലിസി. ലിസി മാത്രമല്ല. നടിയുടെ മുൻ ഭർത്താവ് പ്രിയദർശൻ മലയാളി പ്രേക്ഷകർക്കേറെ പ്രിയങ്കരനായ സംവിധായകനാണ്. മകൾ കല്യാണി പ്രിയദർശനും മകനും പ്രേക്ഷകർക്ക് സുപരിചിതരാണ്. ഇവരുടെ വിശേഷങ്ങളെല്ലാം തന്നെ സോഷ്യൽ മീഡിയയിൽ വൈറലായി മാറാറുണ്ട്.
പ്രിയദർശന്റെയും ലിസിയുടെയും വിവാഹവും വിവാഹമോചനവും സിനിമാലോകത്തേയും പ്രേക്ഷകരേയും ഞെട്ടിച്ച വാർത്ത കൂടിയായിരുന്നു. വിവാഹ ശേഷം സിനിമയിൽ നിന്നും മാറി നിൽക്കുകയാണ് നടി.
എന്നാൽ മക്കൾക്ക് ആവശ്യമുള്ള സമയങ്ങളിലെല്ലാം ഇരുവരും ഒന്നിച്ചെത്താറുണ്ട്. മകന്റെ വിവാഹത്തിനായി ഇരുവരും ഒന്നിച്ചിരുന്നു. പലപ്പോഴും അച്ഛനും അമ്മയും പിരിഞ്ഞത് തങ്ങളെ ഒരുതരത്തിലും ബാധിച്ചിട്ടില്ലെന്ന് കല്യാണി തുറന്നുപറഞ്ഞിരുന്നു.
അതേസമയം വിവാഹ ശേഷവും ലിസിക്ക് അവസരങ്ങള്‍ വന്നെങ്കിലും അഭിനയിക്കുന്നില്ലെന്ന തീരുമാനമായിരുന്നു ലിസി എടുത്തത്. എന്നാൽ തീരുമാനം എടുത്തതില്‍ പിന്നീട് കുറ്റബോധം തോന്നിയിരുന്നതായി നടി പറഞ്ഞിരുന്നു.
മാത്രമല്ല അവസരങ്ങള്‍ ലഭിച്ചിട്ടും സിനിമയില്‍ നിന്നും മാറി നിന്നത് മോശം തീരുമാനമായെന്നും അന്ന് നഷ്ടപ്പെട്ടത് പിന്നീടൊരിക്കലും തിരിച്ചുപിടിക്കാനാവാത്തതാണെന്നും ലിസി തുറന്നു പറഞ്ഞിട്ടുണ്ട്.
സിനിമയിൽ സജീവമല്ലെങ്കിലും സമൂഹ മാധ്യമങ്ങളിൽ സജീവമാണ് ലിസി. ഇപ്പോഴിതാ ഇന്‍സ്റ്റഗ്രാമില്‍ ലിസിയുടെ പുതിയ പോസ്റ്റാണ് വൈറലാകുന്നത്. മാത്രവുമല്ല എക്‌സ്ട്രാ മേക്കപ്പുള്ള ചിത്രങ്ങളാണ് ഇതെല്ലാം എന്ന ക്യാപ്ഷനോടെയാണ് ചിത്രങ്ങള്‍ പങ്കുവെച്ചത്. ഇതോടെ കല്യാണിയുള്‍പ്പടെ നിരവധി പേരാണ് ചിത്രങ്ങള്‍ ലൈക്കും കമന്റും ചെയ്തിട്ടുള്ളത്. മേക്കപ്പ് കൂടുതലാണെന്നേയുള്ളൂയെന്നും എങ്കിലും ചിത്രങ്ങള്‍ ക്യൂട്ടായിരിക്കുന്നു. ബ്യൂട്ടിഫുള്‍, നൈസ് തുടങ്ങിയ കമന്റുകളാണ് വരുന്നത്.
