News
അണ്ണന് വരാര് വഴി വിട്; ലിയോ ഒടിടിയിലേയ്ക്ക്; റിലീസ് തീയതി അറിയിച്ച് നെറ്റ്ഫ്ലിക്സ്
അണ്ണന് വരാര് വഴി വിട്; ലിയോ ഒടിടിയിലേയ്ക്ക്; റിലീസ് തീയതി അറിയിച്ച് നെറ്റ്ഫ്ലിക്സ്
ഒ.ടി.ടി റിലീസിനൊരുങ്ങി ലോകേഷ് കനകരാജ്-വിജയ് ടീമിന്റെ ലിയോ. ചിത്രം ഈ മാസം 24ന് നെറ്റ്ഫ്ലിക്സിലൂടെ പ്രേക്ഷകര്ക്കുമുന്നിലെത്തുമെന്ന് നെറ്റ്ഫ്ലിക്സ് ഇന്ത്യാ സൗത്ത് എക്സ് അക്കൗണ്ടിലൂടെ അറിയിച്ചു. തിയേറ്ററുകളില്‍ റിലീസായി ഒരു മാസം പിന്നിടുന്ന വേളയിലാണ് നിര്‍ണായ പ്രഖ്യാപനമുണ്ടായത്. അണ്ണന് വരാര് വഴി വിട് എന്ന തലക്കെട്ടോടെയാണ് നെറ്റ്ഫ്ലിക്സ് ലിയോയുടെ ഓ.ടി.ടി റിലീസ് തീയതി പുറത്തുവിട്ടത്.
ഈ മാസം 24ന് ചിത്രം ഇന്ത്യയിലെ പ്രേക്ഷകര്‍ക്ക് നെറ്റ്ഫ്ലിക്സിലൂടെ കാണാം. 28ാം തീയതി മുതല്‍ ചിത്രത്തിന്റെ തമിഴ് പതിപ്പിനു പുറമേ മലയാളം, തെലുങ്ക്, കന്നഡ, ഹിന്ദി പതിപ്പുകളും ആഗോളതലത്തില്‍ ലഭ്യമാവും. മാസ്റ്ററിനുശേഷം ലോകേഷും വിജയ് യും ഒരുമിച്ച ചിത്രമാണ് ലിയോ. സംവിധായകനൊപ്പം രത്നകുമാര്‍, ധീരജ് വൈത്തി എന്നിവര്‍ ചേര്‍ന്നാണ് തിരക്കഥയൊരുക്കിയത്.
600 കോടിയാണ് ചിത്രത്തിന്റെ ആഗോള കളക്ഷന്‍. വിജയ് യുടെയേും ലോകേഷ് കനഗരാജിന്റെയും കരിയറില്‍ ഏറ്റവും കൂടുതല്‍ തിയേറ്റര്‍ കളക്ഷന്‍ ലഭിക്കുന്ന ചിത്രംകൂടിയാണ് ലിയോ. പ്രീ റിലീസ് ബുക്കിങ്ങിലൂടെ തന്നെ ചിത്രം നൂറുകോടിയിലേറെ കളക്ഷന്‍ സ്വന്തമാക്കിയിരുന്നു.
ലോകേഷ് കനഗരാജ് സിനിമാറ്റിക് യൂണിവേഴ്സിലേക്കുള്ള വിജയ് യുടെ പ്രവേശനം കൂടിയാണ് ലിയോ. മലയാളി താരം മാത്യു തോമസ്, സംവിധായകന് ഗൗതം വാസുദേവ് മേനോന്, തൃഷ, സഞ്ജയ് ദത്ത്, അര്ജുന്, പ്രിയ ആനന്ദ്, മിഷ്കിന്, മന്‍സൂര്‍ അലി ഖാന്, മഡോണ സെബാസ്റ്റ്യന്‍ എന്നിവരടങ്ങുന്ന വമ്പന്‍ താരനിരയുമായാണ് ലിയോ എത്തിയത്. അനിരുദ്ധ് സംഗീത സംവിധാനവും അന്‍ബറിവ് സംഘട്ടന സംവിധാനവും നിര്‍വഹിച്ചു.
സെവന് സ്ക്രീന്‍ സ്റ്റുഡിയോസിന്റെ ബാനറില്‍ എസ്.എസ്. ലളിത് കുമാറാണ് ചിത്രം നിര്‍മിച്ചത്. ജഗദീഷ് പളനിസ്വാമിയാണ് സഹനിര്‍മാണം.