Malayalam
‘ഞാനാണോ ആദ്യമായി മുന്‍ജന്മത്തെപ്പറ്റി സംസാരിച്ച ആള്‍’, താന്‍ തന്നെയായിരുന്നു തന്റെ സൈക്കോളജിസ്റ്റ്, സ്വയം തീരുമാനിച്ചതു പ്രകാരം മരുന്നു നിര്‍ത്തി; ലെന
‘ഞാനാണോ ആദ്യമായി മുന്‍ജന്മത്തെപ്പറ്റി സംസാരിച്ച ആള്‍’, താന്‍ തന്നെയായിരുന്നു തന്റെ സൈക്കോളജിസ്റ്റ്, സ്വയം തീരുമാനിച്ചതു പ്രകാരം മരുന്നു നിര്‍ത്തി; ലെന
മലയാളികള്‍ക്കേറെ സുപരിചിതയായ നടിയാണ് ലെന. സോഷ്യല്‍ മീഡിയയില്‍ നടിയുടേതായി പുറത്തെത്താറുള്ള വിശേഷങ്ങളെല്ലാം വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നതും. അടുത്തിടെ ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ നടി നടത്തിയ പരാമര്‍ശങ്ങള്‍ ഏറെ വിവാദങ്ങള്‍ക്കും വിമര്‍ശനങ്ങള്‍ക്കും വഴിതെളിച്ചിരുന്നു. ലെനയുടെ പരാമര്‍ശങ്ങളെ നിഷേധിച്ച് ഇന്ത്യന്‍ ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ് അസോസിയേഷന്‍ കേരളാഘടകം രംഗത്തുമെത്തി. ഇപ്പോഴിതാ സംഭവത്തില്‍ പ്രതികരണവുമായി എത്തിയിരിക്കുകയാണ് ലെന.
സൈക്കോളജിസ്റ്റ് അസോസിയേഷന്‍ അവരുടെ ഭാഗം വ്യക്തമാക്കുകയാണ് ചെയ്തതെന്നും അതൊരു നല്ല കാര്യമാണെന്നും താരം മാധ്യമങ്ങളോട് പറഞ്ഞു. മണിക്കൂറുകള്‍ ദൈര്‍ഘ്യമുള്ള അഭിമുഖങ്ങളിലെ ചെറിയ ഭാഗങ്ങള്‍ കണ്ടിട്ടാണ് ആളുകള്‍ പ്രതികരിക്കുന്നതെന്നും നടി വ്യക്തമാക്കി.
‘ഞാനാണോ ആദ്യമായി മുന്‍ജന്മത്തെപ്പറ്റി സംസാരിച്ച ആള്‍. അറിയാന്‍ വേണ്ടി ചോദിക്കുകയാണ്. ഞാനാണോ ആദ്യമായി മുന്‍ജന്മത്തെപ്പറ്റി ഈ ലോകത്ത് സംസാരിക്കുന്നത്. ഞാന്‍ അങ്ങനെ പറഞ്ഞു, അത്രേയുള്ളൂ. അതെങ്ങനെയാണെന്ന് ചോദിച്ചാല്‍ അതൊരു ലോങ് പ്രോസസാണ്. ചിലര്‍ക്ക് പാര്‍ട്ട് ടൈം റിഗ്രഷനിലൂടെയാകാം, ചിലര്‍ക്ക് മെഡിറ്റേഷനിലൂടെയാവാം, മറ്റുചിലര്‍ക്ക് ഗുരു കൊടുക്കുന്ന ദീക്ഷ വഴിയാകാം. ഒരുപാട് വഴികള്‍ ഇതിനുണ്ട്.
അത് ഓരോരുത്തരുടേയും അനുഭവങ്ങളാണ്. ഞാന്‍ എന്റെ അനുഭവം പങ്കുവെച്ചുവെന്നേയുള്ളൂ. അതില്‍ ഞാനൊരു കുറ്റവും കാണുന്നില്ല. ഞാനല്ല ആദ്യമായി ഇതിനെക്കുറിച്ച് സംസാരിക്കുന്നത്. മുന്‍ജന്മം എന്നത് ഞാന്‍ കണ്ടുപിടിച്ച വാക്കുമല്ല. എന്നെ എന്തിനാണ് ഇത്രയും ചോദ്യം ചെയ്യുന്നത്. സര്‍വസാധാരണമായാണ് ഞാന്‍ പറഞ്ഞത്. മുന്‍ജന്മങ്ങളെക്കുറിച്ച് നമ്മള്‍ സിനിമകള്‍ കണ്ടിട്ടുണ്ട്, പുസ്തകങ്ങളും പ്രഭാഷണങ്ങളുമുണ്ട്.
സൈക്കോളജിസ്റ്റ് അസോസിയേഷന്‍ അവരുടെ ഭാഗം സ്പഷ്ടമാക്കുകയാണ് ചെയ്തത്. അത് വളരെ നല്ലൊരു കാര്യമാണ്. ഞാനൊരു പ്രാക്ടീസിങ് ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ് അല്ല, അങ്ങനെ ഒരിടത്തും പറഞ്ഞിട്ടില്ല. ഞാന്‍ ഒരു മുഴുവന്‍ സമയ നടിയാണ്. അഭിമുഖങ്ങളിലെ ചെറിയ ഭാഗങ്ങള്‍ കണ്ടിട്ട് പ്രതികരിക്കുന്നവരോട് ഒന്നും പറയാനാകില്ല. മൂന്ന് മണിക്കൂര്‍ അഭിമുഖത്തിന്റെ കുറച്ച് സെക്കന്റുകള്‍ കണ്ടാല്‍ ആര്‍ക്കും തെറ്റിദ്ധാരണ വരാം’, എന്നും ലെന പറഞ്ഞു.
താന്‍ തന്നെയായിരുന്നു തന്റെ സൈക്കോളജിസ്‌റ്റെന്നും 2017ല്‍ സ്വയം തീരുമാനിച്ചതു പ്രകാരം മരുന്നു നിര്‍ത്തുകയുണ്ടായി എന്നും ലെന പറഞ്ഞിരുന്നു. മുന്‍ജന്മത്തില്‍ താന്‍ ബുദ്ധ സന്യാസിയായിരുന്നെന്നാണ് ലെന അഭിമുഖത്തില്‍ പറഞ്ഞത്.