Connect with us

ഡിപ്രഷന്‍ സ്റ്റാറെന്ന വിളി കേള്‍ക്കുമ്പോള്‍ സങ്കടം വരാറുണ്ട്; ഷെയ്ന്‍ നിഗം

Malayalam

ഡിപ്രഷന്‍ സ്റ്റാറെന്ന വിളി കേള്‍ക്കുമ്പോള്‍ സങ്കടം വരാറുണ്ട്; ഷെയ്ന്‍ നിഗം

ഡിപ്രഷന്‍ സ്റ്റാറെന്ന വിളി കേള്‍ക്കുമ്പോള്‍ സങ്കടം വരാറുണ്ട്; ഷെയ്ന്‍ നിഗം

മലയാളികള്‍ക്ക് സുപരിചിതനാണ് ഷെയ്ന്‍ നിഗം. കലാഭവന്‍ അബിയുടെ മകന്‍ എന്ന ലേബലിലാണ് സിനിമയിലേക്ക് വന്നതെങ്കിലും ഇന്ന് സിനിമയില്‍ ഷെയ്ന്‍ പിടിച്ച് നില്‍ക്കുന്നത് അഭിനയപ്രകടത്തിലെ മികവ് കൊണ്ട് തന്നെയാണ്. എന്നാല്‍ സിനിമയില്‍ വന്ന കാലം മുതല്‍ പ്രതിഫലം അടക്കം പല കാരണങ്ങളുടെ പേരില്‍ ഷെയ്ന്‍ വിവാദങ്ങളില്‍ ഉള്‍പ്പെട്ടിരുന്നു.

ഒടുവിലിറങ്ങിയ ആര്‍ഡിഎക്‌സ് സിനിമയുടെ റിലീസിന് ശേഷം യൂത്ത് സ്റ്റാര്‍ എന്ന ലെവലിലേക്ക് ഷെയ്ന്‍ വളരാന്‍ തുടങ്ങി. ഇപ്പോഴിതാ ഏറ്റവും പുതിയ സിനിമ വേലയുടെ പ്രമോഷന്റെ ഭാഗമായി ഒരു അഭിമുഖത്തില്‍ നല്‍കിയ അഭിമുഖത്തില്‍ ആര്‍ഡിഎക്‌സ് സിനിമയുമായി ബന്ധപ്പെട്ടുണ്ടായ വിവാദത്തില്‍ അടക്കം പ്രതികരിച്ചിരിക്കുകയാണ് ഷെയ്ന്‍ നിഗം.

‘ഞാന്‍ കാണാന്‍ ആഗ്രഹിക്കുന്ന സിനിമകളുടെ ഭാഗമായിരുന്നു തുടക്കത്തില്‍ ഞാന്‍. പിന്നെ ടേസ്റ്റ് ഓഫ് ഇന്ററെസ്റ്റ് മാറി. അപ്പോഴാണ് ജനകീയമാകാന്‍ സാധ്യതയുള്ള പടങ്ങളുടെ ഭാഗമായി മാറിയത്. ചില്ലായി ഇരുന്ന് കാണാന്‍ സാധിക്കുന്ന സിനിമകള്‍ ചെയ്യണമെന്ന് തോന്നല്‍ വന്നു. അതുപോലെ തന്നെ സീരിയസ് സബ്‌ജെക്ടുള്ള സിനിമകള്‍ ചെയ്യുന്ന സമയത്ത് നമ്മുടെ ജീവിതത്തിലെ കുറെ ഭാഗങ്ങള്‍ നമ്മള്‍ തന്നെ ഒരു ഡാര്‍ക്കര്‍ ഏരിയയിലേക്ക് തള്ളിവിടുന്നപോലെയാണ് അത്തരം സിനിമകള്‍ ചെയ്യുമ്പോള്‍ സംഭവിക്കുന്നത്.

പക്ഷെ അതിനുള്ള റെക്കഗനേഷന്‍ കിട്ടാറുണ്ടോ എന്നത് തോന്നാറുണ്ട്. അതുപോലെ തന്നെ വേറൊരു രീതിയില്‍ നമ്മള്‍ ടാഗ് ചെയ്യപ്പെടുകയും ഡിപ്രഷന്‍ സ്റ്റാറെന്ന വിളി കേള്‍ക്കുമ്പോള്‍ സങ്കടം വരികയും ചെയ്യാറുണ്ട്. ഇത്രയും സീരിയസായി വര്‍ക്ക് ചെയ്തിട്ടും ഇങ്ങനെയാണല്ലോ കേള്‍ക്കുന്നതെന്ന തോന്നല്‍ വരാറുണ്ടെന്നും കുറച്ച് കൂടി സിംപിളായിട്ടുള്ള സിനിമകള്‍ ചെയ്യണമെന്ന തോന്നല്‍ വന്നിട്ടുണ്ട്. അത്തരം സിനിമകളില്‍ എങ്ങനെ പുതുമ കൊണ്ടുവരാമെന്ന ശ്രമത്തിലാണ് ഇപ്പോഴെന്നും ഷെയ്ന്‍ പറയുന്നു.

‘ആര്‍ഡിഎക്‌സിലെ നീല നിലവെ പാട്ട് ഷൂട്ട് ചെയ്യുന്ന സമയത്ത് ആളുകള്‍ക്ക് ക്രിഞ്ച് അടിക്കുമോയെന്ന തോന്നല്‍ എനിക്കുണ്ടായിരുന്നു. ആര്‍ഡിഎക്‌സുമായി ബന്ധപ്പെട്ടുണ്ടായ വിവാദത്തില്‍ അതിന്റെ നിര്‍മാതാവോ സംവിധായകനോ വന്ന് സംസാരിച്ചിരുന്നെങ്കില്‍ ആളുകള്‍ക്ക് കുറച്ച് കൂടി ക്ലാരിറ്റി കിട്ടുമായിരുന്നു. വാര്‍ത്താസമ്മേളനം മാത്രമാണ് ആളുകള്‍ കണ്ടത്.’

‘അന്നത്തെ പ്രശ്‌നം വലുതല്ലെന്ന് നിര്‍മാതാവ് തന്നെ പറഞ്ഞിട്ടുമുണ്ട്. ജനങ്ങളാണ് ഇതില്‍ നിന്നും മനസിലാക്കി എടുക്കേണ്ടത്. ഞാന്‍ തന്നെ വീണ്ടും പറഞ്ഞാല്‍ ഇരയാകുന്നത് പോലെ തോന്നും. അതുകൊണ്ടാണ് മൗനം പാലിച്ചത്’, എന്നാണ് ഷെയ്ന്‍ പറഞ്ഞത്. നവംബര്‍ പത്തിന് റിലീസിനൊരുങ്ങുന്ന വേലയില്‍ സണ്ണി വെയ്‌നാണ് മറ്റൊരു പ്രധാന വേഷം ചെയ്യുന്നത്.

Continue Reading
You may also like...

More in Malayalam

Trending