Malayalam
ആദ്യമായി സംഭാഷണമില്ലാത്ത നായിക വേഷത്തില്‍ മഞ്ജു വാര്യര്‍
ആദ്യമായി സംഭാഷണമില്ലാത്ത നായിക വേഷത്തില്‍ മഞ്ജു വാര്യര്‍
കരിയറില്‍ ആദ്യമായി സംഭാഷണമില്ലാത്ത നായിക വേഷത്തില്‍ മഞ്ജു വാര്യര്‍. സൈജു ശ്രീധരന്‍ സംവിധാനം ചെയ്യുന്ന ഫൂട്ടേജ് സിനിമയില്‍ ആണ് മഞ്ജു വാര്യര്‍ ഇത്തരത്തില്‍ അഭിനയിക്കുന്നത്. മറിച്ച് നോട്ടത്തിലൂടെയും ഭാവത്തിലൂടെയും ആയിരിക്കും മഞ്ജുവിന്റെ കഥാപാത്രം പ്രതികരിക്കുക. ഫൗണ്ട് ഫൂട്ടേജ് എന്ന മേക്കിംഗ് രീതിയില്‍ പുറത്തിറങ്ങുന്ന രണ്ടാമത്തെ മലയാള ചിത്രം കൂടിയാണ് ഫൂട്ടേജ്.
അഞ്ചാം പാതിര, കുമ്പളങ്ങി നൈറ്റ്‌സ്, മഹേഷിന്റെ പ്രതികാരം തുടങ്ങി നിരവധി ഹിറ്റ് ചിത്രങ്ങളുടെ എഡിറ്റര്‍ സൈജു ശ്രീധരന്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ഒ.ടി.ടി റിലീസായിരിക്കുമെന്നാണ് വിവരം. അങ്ങനെ സംഭവിച്ചാല്‍ ലളിതം സുന്ദരത്തിനുശേഷം ഒ.ടി.ടി പ്‌ളാറ്റ് ഫോമില്‍ നേരിട്ട് സ്ട്രീം ചെയ്യുന്ന മഞ്ജു വാര്യര്‍ ചിത്രം കൂടിയാണ് ഫൂട്ടേജ്.
സൈജു ശ്രീധരനും ശബ്‌ന മുഹമ്മദും ചേര്‍ന്നാണ് രചന. സൈജു ശ്രീധരന്‍ തന്നെയാണ് ചിത്രത്തിന്റെ എഡിറ്റര്‍. വിശാഖ് നായര്‍, ഗായത്രി അശോക് തുടങ്ങിയവരാണ് മറ്റു താരങ്ങള്‍. അസുരന്‍ എന്ന ധനുഷ് ചിത്രത്തിലൂടെ തമിഴിലും മഞ്ജു ചുവടുറപ്പിച്ചു. രജനികാന്ത് ചിത്രത്തിലും മഞ്ജു വാര്യര്‍ പ്രധാന വേഷത്തിലെത്തുന്നുണ്ട്. സിനിമയില്‍ മഞ്ജു അവതരിപ്പിച്ച പച്ചയമ്മാള്‍ എന്ന കഥാപാത്രം ഏറെ പ്രശംസകള്‍ നേടി.
അജിത്ത് ചിത്രം തുനിവ് ആണ് മഞ്ജു അവസാനമായി എത്തിയ തമിഴ് ചിത്രം. എച്ച് വിനോദ് തിരക്കഥ എഴുതി സംവിധാനം ചെയ്ത സിനിമ ആക്ഷന്‍ ത്രില്ലറായിരുന്നു. ‘മിസ്റ്റര്‍ എക്‌സ്’ എന്ന തമിഴ് സിനിമയിലാണ് മഞ്ജു വാര്യര്‍ അഭിനയിച്ചു കൊണ്ടിരിക്കുന്നത്. മനു ആനന്ദ് ആണ് ഈ തമിഴ് ചിത്രത്തിന്റെ സംവിധായകന്‍. ആര്യ, ഗൗതം കാര്‍ത്തിക് എന്നിവര്‍ മഞ്ജുവിനൊപ്പം ചിത്രത്തില്‍ ഉണ്ടാകുമെന്നാണ് വിവരം.
സൂപ്പര്‍സ്റ്റാര്‍ രജനികാന്തിന്റെ കൂടെ ‘തലൈവര്‍ 170’ എന്ന് താത്കാലികമായി പേരിട്ടിരിക്കുന്ന ചിത്രത്തിലും മഞ്ജു പ്രധാന കഥാപ്ത്രമായി എത്തുന്നുണ്ട്. അമിതാബ് ബച്ചന്‍, മഞ്ജു വാര്യര്‍, ഫഹദ് ഫാസില്‍, റാണ ദഗുബാട്ടി തുടങ്ങീ വമ്പന്‍ താരനിരയാണ് ചിത്രത്തിലുള്ളത്. അമിതാഭ് ബച്ചനും രജനികാന്തും 32 വര്‍ഷത്തിന് ശേഷം ഒരുമിക്കുന്ന ചിത്രം കൂടിയാണ് തലൈവര്‍ 170.
