Malayalam
ആള്‍ദൈവങ്ങളെ വിമര്‍ശിക്കേണ്ടതില്ല, ഉള്‍വിളി കേള്‍ക്കണം; ലെന
ആള്‍ദൈവങ്ങളെ വിമര്‍ശിക്കേണ്ടതില്ല, ഉള്‍വിളി കേള്‍ക്കണം; ലെന
മലയാളികള്‍ക്കേറെ സുപരിചിതയാണ് ലെന. ഇപ്പോഴിതാ ആള്‍ദൈവങ്ങളെ വിമര്‍ശിക്കേണ്ടതില്ലെന്ന് പറയുകയാണ് നടി. ആള്‍ദൈവങ്ങള്‍ തെറ്റാണോ ശരിയാണോ എന്ന് വിലയിരുത്തേണ്ടതില്ലെന്ന് ലെന ഒരു പരിപാടിയില്‍ പങ്കെടുക്കവെ പറഞ്ഞു. ആള്‍ദൈവങ്ങളെ ന്യായീകരിക്കുകയോ തള്ളിപ്പറയുകയോ ചെയ്യേണ്ടതില്ല. തെറ്റും ശരിയും ആരും വിലയിരുത്തേണ്ടതില്ല. മതം എന്നത് പലര്‍ക്കും വലിയ ആശ്വാസം നല്കുന്ന ഒന്നാണ്. പലര്‍ക്കും അത് വലിയ ആശ്വാസവും ആവശ്യവുമാണ്.
മതം മനുഷ്യനെ നയിക്കുകയാണ് ചെയ്യുന്നത്. എല്ലാം അറിയുന്ന ആളല്ല മനുഷ്യന്. സ്വന്തം കാര്യങ്ങള്‍ നേര്‍വഴിക്ക് കൊണ്ടുപോകുകയാണ് ചെയ്യേണ്ടതെന്നും സ്വയം ഒരു ഉള്‍വിളി കേള്‍ക്കണമെന്നും ലെന പറഞ്ഞു.
അതേസമയം, കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് ഒരു അഭിമുഖത്തില്‍ ലെന പറഞ്ഞ വാക്കുകള്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ‘കഴിഞ്ഞ ജന്മത്തില് ഞാനൊരു ബുദ്ധ സന്യാസിയായിരുന്നു. ടിബറ്റ് നേപ്പാള്‍ അതിര്‍ത്തിയിലായിരുന്നു അവസാനകാലം. 63ാമത്തെ വയസ്സില്‍ മരണപ്പെട്ടു. അതുകൊണ്ടാണ് ബുദ്ധിസ്റ്റ് സന്യാസിമാരെപ്പോലെ മുടി വെട്ടിയത്. കൂടാതെ ഹിമാലത്തിലേക്ക് യാത്രപോയതും’ ലെന പറഞ്ഞു.
ആത്മീയ യാത്രയില്‍ മോഹന്‍ലാല്‍ തന്നെ സഹായിച്ചതിനെ കുറിച്ചും ലെന വ്യക്തമാക്കി. ‘മോഹന്‍ലാലിനെ ഒരു ആത്മീയഗുരുവായിട്ടാണ് കാണുന്നത്. അദ്ദേഹത്തിനൊപ്പം ഒരു സിനിമ ചെയ്യാന്‍ ആഗ്രഹിച്ചിരുന്നു. 2018 ല്‍ ഭഗവാന് എന്ന ചിത്രത്തിലൂടെ അത് സാധ്യമായി. സിനിമയുടെ ലൊക്കേഷനില്‍ വെച്ച് അദ്ദേഹം എന്നോട് ഓഷോയുടെ ദി ബുക്ക് ഓഫ് സീക്രട്ട് വായിക്കാന്‍ നിര്‍ദേശിച്ചു. ആ ദിവസം തന്നെ പുസ്തകം വാങ്ങി. രണ്ടര വര്‍ഷം കൊണ്ട് എന്റെ ജീവിതം മാറി’ ലെന കൂട്ടിച്ചേര്‍ത്തു.
