Malayalam
ഇതെന്താ ഷോക്കടിച്ചോ! ലെനയുടെ മേക്കോവർ കണ്ട് കണ്ണ് തള്ളി സോഷ്യൽ മീഡിയ
ഇതെന്താ ഷോക്കടിച്ചോ! ലെനയുടെ മേക്കോവർ കണ്ട് കണ്ണ് തള്ളി സോഷ്യൽ മീഡിയ
ലെന പങ്കുവച്ച ചിത്രം കണ്ട് കണ്ണ് തള്ളി ആരാധകര്‍. ഒരു വര്‍ഷം മുമ്ബ് ഈ സമയത്ത് നടത്തിയ ഒരു പണി പാളിയ മേക്കോവര്‍ ചിത്രമാണ് ലെന സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരിക്കുന്നത്.
“കഴിഞ്ഞ വര്‍ഷം ഇതേസമയം ഞാന്‍ മുടിയൊന്ന് ചുരുട്ടാന്‍ ശ്രമിച്ചു..ഇനി ആവര്‍ത്തിക്കില്ല” എന്ന ക്യാപ്ഷനോടെ പങ്കുവച്ച ചിത്രം നിമിഷങ്ങള്‍ക്കം വൈറലായി. ഷോക്കടിച്ചോ എന്നാണ് ഒരു കമന്റ്. പരസ്യത്തിലെ ഫിഡോ ഡിടോന്റെ പോലെയുണ്ട്, കുമ്ബിടി അല്ല.ശശി പാലാരിവട്ടം ശശി, ബ്യൂട്ടി വേഴ്സസ് സൈക്കോ, കൊറോണ ഹെയര്‍സ്റ്റൈല്‍ എന്നൊക്കെയാണ് മറ്റു ചില കമന്റുകള്‍. ലെന വളരെ ക്യൂട്ടായിട്ടുണ്ട് എന്നാണ് നടി ശ്രിന്ദയുടെ ചിത്രത്തിന് കുറിച്ചിരിക്കുന്നത്.
1998ല്‍ ‘സ്നേഹം’ എന്ന മലയാള സിനിമയിലൂടെയാണ് ലെന ചലച്ചിത്ര രംഗത്തേക്ക് അരങ്ങേറ്റം കുറിച്ചത്. ദേവദൂതന്, ബിഗ് ബി, ഡാഡി കൂള്‍, ട്രാഫിക്, ചാപ്റ്റേഴ്സ്, ബാച്ചിലര്‍ പാര്‍ട്ടി, മാറ്റിനി, സ്പിരിറ്റ്, അയാള്‍, വെള്ളിമൂങ്ങ, എന്നു നിന്റെ മൊയ്തീന്, ഹണി ബീ 2 എന്നിങ്ങനെ നിരവധി സിനിമകളില്‍ വേഷമിട്ടിട്ടുണ്ട്.
