Malayalam
മകള്‍ക്കും മരുമകനുമൊപ്പമുള്ള ചിത്രവുമായി ലേഖ ശ്രീകുമാര്‍
മകള്‍ക്കും മരുമകനുമൊപ്പമുള്ള ചിത്രവുമായി ലേഖ ശ്രീകുമാര്‍
നിരവധി സൂപ്പര്‍ഹിറ്റ് ഗാനങ്ങള്‍ ആലപിച്ച് മലയാളി പ്രേക്ഷകരുടെ മനസ്സില്‍ ഇടം നേടിയ ഗായകനാണ് എംജി ശ്രീകുമാര്‍. വര്‍ഷങ്ങള്‍ ഏറെ കഴിഞ്ഞിട്ടും എംജി ശ്രീകുമാര്‍ എന്ന താരത്തിന്റെ ശബ്ദത്തിലെത്തിയ ഗാനങ്ങള്‍ ഇന്നും പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ടവയാണ്. ഗായകനായും റിയാലിറ്റി ഷോ വിധി കര്‍ത്താവായും അവതാരകനായുമെല്ലാം തിളങ്ങി നില്‍ക്കുകയാണ് അദ്ദേഹം. എംജി ശ്രീകുമാറിനൊപ്പം ഷൂട്ടിംഗ് ഇടങ്ങളിലും പൊതു പരിപാടികളിലുമെല്ലാം നിറ സാന്നിധ്യമാണ് അദ്ദേഹത്തിന്റെ ഭാര്യ ലേഖ. ഇരുവരും എപ്പോഴും ഒരുമിച്ചാണ് വേദികളില്‍ എത്താറുള്ളത്. ഇവരുടെ പ്രണയവും വിവാഹവുമെല്ലാം പലപ്പോഴായി ചര്‍ച്ച ചെയ്യപ്പെട്ടതാണ്.
ഇപ്പോഴിതാ ലേഖ സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ച ഒരു ചിത്രമാണ് വൈറലായിക്കൊണ്ടിരിക്കുന്നത്. മകള്‍ക്കും കുടുംബത്തിനുമൊപ്പമുള്ള ചിത്രമാണ് ലേഖ സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ചിരിക്കുന്നത്. പരിപാടികളും തിരക്കുകളുമൊക്കെ ഒഴിയുമ്പോള്‍ മകളെ കാണാനായി ലേഖയും എംജി ശ്രീകുമാറും അമേരിക്കയിലേക്ക് പോകാറുണ്ട്. മാതൃകാപൂര്‍ണ്ണമായ ദാമ്പത്യ ജീവിതമാണ് ഇന്ന് ലേഖയും എംജിശ്രീകുമാറും നയിക്കുന്നത്. എംജി എവിടെ പോകുമ്പോഴും ഒപ്പം ഭാര്യയുണ്ടാവും.
തനിക്ക് മറച്ചുപിടിക്കാന്‍ ഒന്നുമില്ലെന്നും തനിക്കൊരു മോളുണ്ടെന്നും അവള് ഇപ്പോള്‍ കല്യാണം കഴിഞ്ഞ് ഭര്‍ത്താവിനൊപ്പം അമേരിക്കയിലാണന്നും അവരെല്ലാം ഹാപ്പിയായിട്ടാണ് കഴിയുന്നതെന്നും ഒരിക്കല്‍ ഒരു അഭിമുഖത്തില്‍ ലേഖ തുറന്നുപറഞ്ഞിരുന്നു. എനിക്ക് മറച്ചുപിടിക്കാന്‍ ഒന്നുമില്ല. എനിക്കൊരു മോളുണ്ടെന്നത് എല്ലാവര്ക്കും അറിയുന്ന കാര്യമാണ്. കല്യാണം കഴിഞ്ഞു അമേരിക്കയിലാണ്. ഞങ്ങള്‍ ഹാപ്പിയാണ് അവരും ഹാപ്പി”, എന്നാണ് ലേഖ പ്രതികരിച്ചത്.
ഞാന്‍ ദൈവത്തോട് നല്ല ഒരു സുഹൃത്തിനെ ചോദിച്ചു. ദൈവം എനിക്ക് എന്റെ മകളെ അയച്ചു തന്നു എന്ന ക്യാപ്ഷന്‍ അടങ്ങിയ ഒരു ചിത്രമാണ് ലേഖ പങ്കുവച്ചത്. ഒപ്പം എല്ലാ മാതൃദിനത്തിനും, പെണ്കുട്ടികളുട ദിനത്തിലും ലേഖ ആശംസകളും സോഷ്യല്‍ മീഡിയയില്‍ പങ്കിടാറുണ്ട്. അവധിക്കാലങ്ങളില്‍ മകളുടെ അടുത്തേക്ക് എംജിയും ലേഖയും പോകാറുണ്ട് എന്നും ചിത്രങ്ങളില്‍ നിന്നും വ്യക്തമാണ്.
ആദ്യ വിവാഹത്തെക്കുറിച്ചും മുന്‍പൊരിക്കല്‍ ലേഖ പറഞ്ഞിട്ടുണ്ട്. ”ശ്രീകുട്ടന്റെ പാട്ടു കേട്ടെടുത്ത തീരുമാനം ഒന്നും ആയിരുന്നില്ല ഞങ്ങളുടെ വിവാഹം. പരസ്പരം പൂര്‍ണ്ണമായും മനസിലാക്കിയ ശേഷം എടുത്ത തീരുമാനം ആയിരുന്നു ഇതെന്നും ലേഖ പറയുന്നു. ജീവിതത്തില്‍ മുന്‍പ് ഒരു അനുഭവം ഉണ്ടായിരുന്നു. രണ്ടാമതും ആ തെറ്റ് ആവര്‍ത്തിക്കരുത്. അതുകൊണ്ടുതന്നെ വേണ്ടത്ര മുന്‍കരുതല്‍ എടുത്തിരുന്നു’ എന്നും ലേഖ പറയുന്നു.
15 വര്‍ഷത്തെ ലിവിങ് റ്റുഗദര്‍ ജീവിതത്തിന് ശേഷമായാണ് എംജിയും ലേഖയും വിവാഹിതരായത്. മൂകാംബികയില്‍ വെച്ചായിരുന്നു വിവാഹം. ആയുര്‍വേദ ചികിത്സയ്ക്കായി പോയിരുന്ന സമയത്ത് ഒരു അഭിമുഖം കൊടുത്തിരുന്നു. അന്ന് ഞങ്ങളുടെ ഫോട്ടോയും എടുത്താണ്. എംജി ശ്രീകുമാറും ലേഖയും രഹസ്യമായി വിവാഹിതരായി എന്ന തരത്തിലായിരുന്നു ക്യാപ്ഷന്‍. അതുകഴിഞ്ഞ് അധികം വൈകാതെയായാണ് വിവാഹം നടന്നതെന്നും എംജിയും ലേഖയും പറഞ്ഞിരുന്നു.
ലിവിങ്ങ് ടുഗെദര്‍ സമയത്തെക്കുറിച്ച് ഇരുവരും പറഞ്ഞ വാക്കുള്‍ ഇങ്ങനെ ‘ലിവിങ് റ്റുഗദറിലായിരുന്ന സമയത്ത് പല തരത്തിലുള്ള വിമര്‍ശനങ്ങള്‍ കേട്ടിട്ടുണ്ട്. അതൊന്നും ഞങ്ങളെ ഒരുതരത്തിലും ബാധിച്ചിരുന്നില്ല. കുറേക്കൂടി മനസിലാക്കാനുള്ള അവസരമായാണ് ലിവിങ് റ്റുഗദറിനെ കാണുന്നത്. പ്രേമത്തിന്റെ പേരിലായാണ് ഞങ്ങള്‍ ലിവിങ് റ്റുഗദറായത്. ലിവിങ് റ്റുഗദറും വിവാഹവും രണ്ടാണെന്ന് മനസിലായി. കല്യാണം കഴിയുമ്പോള്‍ നമുക്ക് കുറേക്കൂടി പക്വത വരും.
ലിവിങ് റ്റുഗദര്‍ ആര്‍ക്കും അഡ്വൈസ് ചെയ്യില്ല. ജനങ്ങള്‍ അംഗീകരിക്കുകയും മനസിലാക്കുകയും ചെയ്യണമെങ്കില്‍ വിവാഹമെന്ന സിസ്റ്റത്തിന്റെ ഭാഗമാവണം. അല്ലെങ്കില്‍ കീപ്പ് എന്നായിരിക്കും വിശേഷിപ്പിക്കുക. വിദേശ രാജ്യങ്ങളിലൊന്നും ഇങ്ങനെയുള്ള പ്രശ്നങ്ങളൊന്നുമില്ല. ലിവിങ് റ്റുഗദറിലായിരുന്ന സമയത്ത് എങ്ങനെയാണോ അതേപോലെ തന്നെയാണ് ഞങ്ങളിപ്പോഴും ജീവിക്കുന്നത്. എനിക്ക് അദ്ദേഹത്തിന്റെ കൂടെയല്ലാതെ വേറൊരാളുടെ കൂടെ പോവാനാവില്ലല്ലോ’ എന്നായിരുന്നു ലേഖയുടെ മറുപടി.
അതേസമയം, എന്താണ് തന്റെ ഈ സൗന്ദര്യത്തിനു പിന്നില്‍ എന്ന് ലേഖയോട് ചോദിച്ചാല്‍ ലേഖയ്ക്ക് ഒറ്റ വാക്കേ ഉണ്ടാകൂ എംജി. സ്നേഹിക്കുന്ന ഭര്‍ത്താവുണ്ടെങ്കില്‍ ഏതൊരു ഭാര്യയും സുന്ദരിയായിരിക്കും എന്നാണ് ലേഖ മുമ്പ് പറഞ്ഞത്. താന്‍ ഒന്നും പറയാതെ തനിക്കായി വേണ്ടതൊക്കെ ചെയ്യുന്ന ആളാണ്, എന്റെ ഭര്‍ത്താവ് എന്ത് ചെയ്യുന്നതും തനിക്ക് ഇഷ്ടമാണ് എന്നും എംജിയെകുറിച്ച് ലേഖ പറഞ്ഞിട്ടുണ്ട്.
ശ്രീകുമാറിനെ കണ്ടുമുട്ടിയതാണ് ജീവിതത്തിലെ ഏറ്റവും സുന്ദര നിമിഷം എന്ന് പലപ്പോഴും ലേഖ പറഞ്ഞിട്ടുണ്ട്. ജീവിതത്തില്‍ കൂടുതല്‍ സ്നേഹം കിട്ടിയ നിമിഷങ്ങള്‍ ആയിരുന്നു അതെല്ലാം. എന്താണ് സ്നേഹമെന്നു മനസിലാക്കിച്ചത് ഇദ്ദേഹമാണ്. മൊത്തത്തില്‍ എന്നെ നന്നായി കെയര്‍ ചെയ്യുന്നു. വിശേഷപ്പെട്ട ദിനങ്ങളില്‍ സമ്മാനം ഒക്കെ തരും. എല്ലാ സ്ത്രീകളുടെയും ആഗ്രഹം അതായിരിക്കുമല്ലോ. ലേഖ പറയുന്നു.
