Connect with us

വൈറസിനെതിരെ പോരാടേണ്ടത് സര്‍ക്കാരിന്റെ മാത്രം കടമയാണോ? വിമർശനവുമായി ലത മങ്കേഷ്‌കർ

Malayalam Breaking News

വൈറസിനെതിരെ പോരാടേണ്ടത് സര്‍ക്കാരിന്റെ മാത്രം കടമയാണോ? വിമർശനവുമായി ലത മങ്കേഷ്‌കർ

വൈറസിനെതിരെ പോരാടേണ്ടത് സര്‍ക്കാരിന്റെ മാത്രം കടമയാണോ? വിമർശനവുമായി ലത മങ്കേഷ്‌കർ

കോവിഡ് 19 പടരുന്ന സാഹചര്യത്തില്‍ അതീവ ജാഗ്രതയും കർശന നിർദേശങ്ങളുമാണ് രാജ്യം സ്വീകരിക്കുന്നത്. ഈ സാഹചര്യത്തിൽ രാജ്യം ലോക്ക് ഡൗൺ പ്രഖ്യാപിച്ചിരിക്കുകയാണ്. ലോക്ക് ഡൗൺ പ്രഖ്യാപിച്ചിട്ടും ജനങ്ങൾ പുറത്തിറങ്ങുകയാണ്. രാജ്യം ഇത്രയും ജാഗ്രത നിർദേശം നൽകിയിട്ടും അത്
സ്വീകരിക്കാത്തവര്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ഗായിക ലത മങ്കേഷ്‌കര്‍. ലോകം മുഴുവൻ വൈറസിനെതിരേ പോരാടുകയാണ്. എന്നാൽ ഈ സാഹചര്യം മനസ്സിലാക്കാതെയാണ് ജനങ്ങൾ പെരുമാറുന്നതെന്ന് ലത മങ്കേഷ്‌കർ പറയുന്നു .വൈറസിനെതിരെ പോരാടേണ്ടത് സര്‍ക്കാരിന്റെ മാത്രം കടമയാണോ? നമുക്കതില്‍ യാതൊരു ഉത്തരവാദിത്തവുമില്ലേ യെന്ന ചോദ്യവും ഉന്നയിക്കുന്നു

ലത മങ്കേഷ്‌കറിന്റെ ട്വീറ്റ്:

‘എല്ലാത്തിനും ഒരു പരിധിയുണ്ട്. ലോകം മുഴുവന്‍ വൈറസിനെതിരേ പോരാടുകയാണ്. വൈറസ് വ്യാപനം തടയാനായി നമ്മള്‍ ഓരോരുത്തരും വീട്ടില്‍ കഴിയേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് നമ്മുടെ പ്രധാനമന്ത്രിയും മഹാരാഷ്ട്ര മുഖ്യമന്ത്രിയും നമ്മെ എന്നും ഓര്‍മിപ്പിക്കുന്നുണ്ട്. ഇതിനെല്ലാം പുറമേ ജനങ്ങള്‍ക്കെന്താണ് സാഹചര്യം മനസിലാവാത്തത്.?

വൈറസിനെതിരെ പോരാടേണ്ടത് സര്‍ക്കാരിന്റെ മാത്രം കടമയാണോ? നമുക്കതില്‍ യാതൊരു ഉത്തരവാദിത്തവുമില്ലേ? ഈ സാഹചര്യത്തില്‍ അധികാരികളെ സഹായിക്കണമെന്നും അവരോടു സഹകരിക്കണമെന്നും ഞാന്‍ നിങ്ങളോട് അഭ്യര്‍ഥിക്കുകയാണ്. ഓരോരുത്തരും അവരവരുടെയും കുടുംബത്തിന്റെയും സമൂഹത്തിന്റെയും സംരക്ഷകരായി വര്‍ത്തിച്ച് ഈ പ്രതിസന്ധിയെ അഭിമുഖീകരിക്കണമെന്ന് ഞാന്‍ അഭ്യര്‍ഥിക്കുന്നു..

Lata Mangeshkar Questions Citizens Defying Curfew Corona Virus Oubreak……

Continue Reading
You may also like...

More in Malayalam Breaking News

Trending

Recent

To Top