Malayalam Breaking News
കൊറോണ ബാധിതർ ഹീറോസ് തന്നെ; ആശുപത്രി വാർഡിൽ നിന്ന് നടൻ മുകേഷിന്റെ മകൻ
കൊറോണ ബാധിതർ ഹീറോസ് തന്നെ; ആശുപത്രി വാർഡിൽ നിന്ന് നടൻ മുകേഷിന്റെ മകൻ
കോവിഡ് 19 പടരുന്ന സാഹചര്യത്തില്‍ അതീവ ജാഗ്രതയും മുന്‍കരുതലുകളുമാണ് രാജ്യത്ത് സ്വീകരിച്ചിരിക്കുന്നത്. ആശങ്കകള്‍ക്കിടയിലും രോഗബാധയെ എങ്ങനെ ഒരു പരിധി വരെ ചെറുത്തു നിര്‍ത്താം എന്നതിനെക്കുറിച്ചുള്ള ആധികാരിക അറിവുകള്‍ പങ്കുവച്ച് നിരവധി ആരോഗ്യ പ്രവര്‍ത്തകര്‍ രംഗത്ത് വരുന്നുണ്ട്. സോഷ്യൽ മീഡിയയിലൂടെ ജനങ്ങളുമായി അത് പങ്കുവെയ്ക്കുകയും ചെയ്യുന്നുണ്ട്
ഇപ്പോൾ ഇതാ കോവിഡ് രോഗത്തിനെതിരെ എടുക്കേണ്ട മുൻകരുതലുകള്‍ പ്രേക്ഷകർക്കായി പങ്കുവെച്ചിരിക്കുകയാണ് നടൻ മുകേഷിന്റെയും നടി സരിതയുടെയും മകനും നടനുമായ ശ്രാവണ്‍. യുഎഇയില്‍ എമര്‍ജന്‍സി ഫിസിഷ്യന്‍ ആയി ജൂലൈ ചെയ്യുകയാണ് ശ്രാവണ്‍. കൊറോണയുടെ രോഗലക്ഷണങ്ങളെക്കുറിച്ചും മുന്‍കരുതലുകളെക്കുറിച്ചുമാണ് ഫേസ്ബുക്കിലൂടെ സംസാരിക്കുന്നത്.
തൊണ്ടവേദന, ശ്വാസം എടുക്കാനുള്ള ബുദ്ധിമുട്ട്, പനി എന്നീ ലക്ഷണങ്ങള്‍ കണ്ടാല്‍ മടിച്ച് നില്‍ക്കാതെ ആശുപത്രിയില്‍ കാണിക്കണമെന്ന് ശ്രാവണ്‍ പറയുന്നു. അതുപോലെ പുറത്തു നിന്ന് വന്നവര്‍ ഉറപ്പായും ആരോഗ്യ പ്രവര്‍ത്തകരെ വിവരം ധരിപ്പിക്കണം. നിങ്ങള്‍ സത്യം പറഞ്ഞാല്‍ ഹീറോസ് ആണ്.. വൈറസ് പടര്‍ത്താതിരിക്കാനാണ് നിങ്ങള്‍ ശ്രദ്ധിക്കുന്നത്. ശ്രാവണിന്റെ വീഡിയോയില്‍ പറയുന്നു.
കല്യാണം എന്ന ചിത്രത്തിലൂടെ മലയാള സിനിമയിൽ നായകനായി അരങ്ങേറ്റം കുറിച്ചിട്ടുണ്ട് ശ്രാവൺ. രാജേഷ് മോഹനൻ സംവിധാനം ചെയ്ത ചിത്രത്തിൽ മുകേഷും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു.
Actor Mukesh’s son Doctor Sravan Mukesh About Corona Virus Outbreak precautions ……