Connect with us

ഇത്രയും വയലന്‍സ് വേണ്ട; ‘തലൈവര്‍ 171’ ല്‍ വമ്പന്‍ മാറ്റങ്ങള്‍ നിര്‍ദ്ദേശിച്ച് രജനികാന്ത്, വണ്‍ ലൈന്‍ ഇഷ്ടപ്പെട്ടെങ്കിലും കഥ പറഞ്ഞ് വന്നപ്പോള്‍ ഇഷ്ടമായല്ലെന്നും റിപ്പോര്‍ട്ടുകള്‍

Tamil

സൂപ്പര്‍താരം രജനികാന്തിനെ നായകനാക്കി ലോകേഷ് കനകരാജ് സംവിധാനം ചെയ്യാനിരിക്കുന്ന ചിത്രമാണ് ‘തലൈവര്‍ 171’. താല്‍കാലികമായി ‘തലൈവര്‍ 171’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ കഥയില്‍ വലിയ മാറ്റങ്ങള്‍ നടത്തിയെന്നാണ് പുതിയ വിവരം.

ലോകേഷ് കനകരാജ് ‘തലൈവര്‍ 171’ന്റെ സ്‌ക്രിപ്റ്റ് വര്‍ക്ക് കുറച്ച് മുമ്പെ ആരംഭിച്ചിരുന്നു. എന്നാല്‍ ഫസ്റ്റ് വണ്‍ ലൈന്‍ ഇഷ്ടപ്പെട്ടെങ്കിലും ഇപ്പോള്‍ രജനിക്ക് മുന്നില്‍ ഡെവലപ് ചെയ്ത കഥ അവതരിപ്പിച്ചപ്പോള്‍ രജനിക്ക് അത് ഇഷ്ടമായില്ലെന്നാണ് പുതിയ വാര്‍ത്ത.

കൂടാതെ ചിത്രത്തിന്റെ കഥയില്‍ ചില മാറ്റങ്ങള്‍ വരുത്താന്‍ രജനികാന്ത് സംവിധായകന്‍ ലോകേഷിനോട് ആവശ്യപ്പെട്ടതായി റിപ്പോര്‍ട്ടുണ്ട്. വളരെ വയലന്‍സ് നിറഞ്ഞ ആക്ഷന്‍ സീക്വന്‍സുകള്‍ ഒഴിവാക്കണമെന്ന് രജനീകാന്ത് ലോകേഷ് കനകരാജിനോട് ആവശ്യപ്പെട്ടതായും റിപ്പോര്‍ട്ടുണ്ട്.

എന്തായാലും രജനികാന്തിനൊപ്പം ലോകേഷ് കനകരാജ് ഒരുക്കുന്ന ചിത്രം ഒരു ആക്ഷന്‍ ഡ്രാമയായിരിക്കുമെന്ന് ഉറപ്പാണ്. നേരത്തെ തന്നെ മയക്കുമരുന്ന് ഇല്ലാത്ത സിനിമയായിരിക്കുമെന്ന് ലോകേഷ് പറഞ്ഞിരുന്നു.

ഏപ്രില്‍ മാസത്തോടെ രജനികാന്ത് ലോകേഷ് ചിത്രം ആരംഭിക്കും എന്നാണ് വിവരം. രജനികാന്തിന്റെ അവസാന ചിത്രം ജയിലര്‍ ഒരുക്കിയ സണ്‍ പിക്‌ചേര്‍സാണ് ‘തലൈവര്‍ 171’ നിര്‍മ്മാണം. ഇപ്പോള്‍ ജയ് ഭീം ഒരുക്കിയ ജ്ഞാനവേല്‍ ഒരുക്കുന്ന വേട്ടയ്യന്‍ എന്ന ചിത്രമാണ് രജനി പൂര്‍ത്തിയാക്കുന്നത്.

അമിതാഭ് ബച്ചന്‍, ഫഹദ് ഫാസില്‍, റാണ, മഞ്ജു വാര്യര്‍ അടക്കം വലിയൊരു താരനിര തന്നെ ഈ ചിത്രത്തിലുണ്ട്. അനിരുദ്ധ് ആണ് സംഗീത സംവിധാനം. ‘തലൈവര്‍ 171’ നും സംഗീത സംവിധാനം അനിരുദ്ധാണ്.

More in Tamil

Trending