Hollywood
സ്‌കോട്ടി പിപ്പെന്റ മുന്‍ ഭാര്യ ലാര്‍സ പിപ്പന്‍ മാര്‍ക്കസ് ജോര്‍ദാനുമായി ഡേറ്റിംഗിംല്‍; വൈറലായി ചിത്രങ്ങള്‍
സ്‌കോട്ടി പിപ്പെന്റ മുന്‍ ഭാര്യ ലാര്‍സ പിപ്പന്‍ മാര്‍ക്കസ് ജോര്‍ദാനുമായി ഡേറ്റിംഗിംല്‍; വൈറലായി ചിത്രങ്ങള്‍
സ്‌കോട്ടി പിപ്പെന്റ മുന്‍ ഭാര്യ ലാര്‍സ പിപ്പന്‍ മൈക്കല്‍ ജോര്‍ദാന്റെ മകന്‍ മാര്‍ക്കസ് ജോര്‍ദാനുമായി ഡേറ്റിംഗ് നടത്തുന്നതായി റിപ്പോര്‍ട്ട്. മാസങ്ങളോളം തങ്ങളുടെ ബന്ധം നിഷേധിച്ചതിന് ശേഷം, ലാര്‍സയും ജോര്‍ദാനും വാലന്റൈന്‍സ് ദിനത്തില്‍ ഇന്‍സ്റ്റാഗ്രാമില്‍ തങ്ങളുടെ ബന്ധം പരസ്യമാക്കി. ലാര്‍സ പിപ്പന് 48 വയസും മാര്‍ക്കസിന് 32 വയസുമാണ് പ്രായം.
‘ദ ടാംറോണ്‍ ഹാള്‍ ഷോ’ എന്ന പരിപാടിയില്‍ മാര്‍ക്കസുമായുള്ള തന്റെ ബന്ധത്തെക്കുറിച്ച് ലാര്‍സ തുറന്നുപറഞ്ഞു. ഞങ്ങള്‍ പ്രണയത്തിലാണ്, ആളുകള്‍ എന്താണ് ചിന്തിക്കുന്നതെന്ന് ശരിക്കും ശ്രദ്ധിക്കുന്നില്ല. ‘മറ്റൊരാള്‍ക്ക് തോന്നുന്നത് എനിക്ക് അടിസ്ഥാനപരമായി വിശദീകരിക്കാന്‍ കഴിയില്ല,’ എനിക്ക് സന്തോഷമുണ്ട്, മാര്‍ക്കസ് എന്റെ ഏറ്റവും നല്ല സുഹൃത്താണ്. ഞങ്ങള്‍ക്ക് ഒരുപാട് സാമ്യമുണ്ടെന്ന് എനിക്ക് തോന്നുന്നു ലാര്‍സ പറഞ്ഞു.
കഴിഞ്ഞ രണ്ട് വര്‍ഷമായി സംഭവിച്ചതെല്ലാം കണക്കിലെടുത്ത് മൈക്കല്‍ ജോര്‍ദാന്റെ മകനുമായി ഡേറ്റിംഗ് ആരംഭിച്ചത് എന്തുകൊണ്ടാണെന്നും ടാംറോണ്‍ ഹാള്‍ ലാര്‍സ പിപ്പനോട് ചോദിച്ചു. ജോര്‍ദാന്‍ കുടുംബവുമായി താന്‍ ഒരിക്കലും ചങ്ങാത്തത്തിലായിരുന്നില്ലെന്നും മാര്‍ക്കസുമായി ഡേറ്റിംഗ് പ്ലാന്‍ ചെയ്തിട്ടില്ലെന്നും ലാര്‍സ വിശദീകരിച്ചു
‘ഒരു കായികതാരമോ മറ്റെന്തെങ്കിലുമോ ആയ ഒരാളെ വിവാഹം കഴിച്ചാല്‍ അത് വളരെ ബുദ്ധിമുട്ടാണ്. നിങ്ങള്‍ വിവാഹമോചനം നേടിയാല്‍ നിങ്ങള്‍ക്ക് പുറത്ത് മറ്റൊരു ജീവിതം ഉണ്ട് ലാര്‍സ കൂട്ടിച്ചേര്‍ത്തു. മൈക്കല്‍ ജോര്‍ദാനും സ്‌കോട്ടി പിപ്പനും തമ്മിലുള്ള ചരിത്രം കണക്കിലെടുക്കുമ്പോള്‍ ചില ആളുകള്‍ ഇപ്പോഴും അസ്വസ്ഥരാണ്.
