Connect with us

ഷാരൂഖ് ഖാനൊപ്പം അഭിനയിക്കാനികില്ല, ജവാനിലെ വേഷം നിരസിച്ച് അല്ലു അര്‍ജുന്‍; കാരണം!

general

ഷാരൂഖ് ഖാനൊപ്പം അഭിനയിക്കാനികില്ല, ജവാനിലെ വേഷം നിരസിച്ച് അല്ലു അര്‍ജുന്‍; കാരണം!

ഷാരൂഖ് ഖാനൊപ്പം അഭിനയിക്കാനികില്ല, ജവാനിലെ വേഷം നിരസിച്ച് അല്ലു അര്‍ജുന്‍; കാരണം!

ഏറെ വിവാദങ്ങള്‍ക്കും വിമര്‍ശനങ്ങള്‍ക്കും പിന്നാലെയായിരുന്നു ഷാരൂഖ് ഖാന്റെ പത്താന്‍ റിലീസിനെത്തിയത്. 1000 കോടി ക്ലബിലിടം നേടിയ ചിത്രത്തിന് ശേഷം ‘ജവാന്‍’ എന്ന ചിത്രത്തിന്റെ തിരക്കുകളിലാണ് കിംഗ് ഖാന്‍. അറ്റ്‌ലീ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ നയന്‍താരയും വിജയ് സേതുപതിയും പ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്.

സിനിമയിലെ ഒരു അതിഥി വേഷത്തിലേക്ക് അല്ലു അര്‍ജുനെ ക്ഷണിച്ചുവെന്ന റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. സിനിമയ്ക്കായി നിര്‍മ്മാതാക്കള്‍ അല്ലു അര്‍ജുനുമായി കൂടിക്കാഴ്ച നടത്തി എന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. എന്നാല്‍ അല്ലു ഈ വേഷം നിരസിച്ചതായുള്ള റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തു വരുന്നത്.

എന്നാല്‍ മറ്റൊരു സിനിമയുടെ ടൈറ്റ് ഷെഡ്യൂള്‍ കാരണം അല്ലു അര്‍ജുന് ജവാനില്‍ അഭിനയിക്കാന്‍ സാധിക്കില്ലെന്നും വിവരമുണ്ട്. ‘പുഷ്പ: ദ് റൂള്‍’ എന്ന ചിത്രത്തിലെ കഥാപാത്രത്തിനായി കഠിന പരിശീലനത്തിലാണ് അല്ലു അര്‍ജുന്‍ ഇപ്പോള്‍. മാസങ്ങളായി അല്ലു പുഷ്പയില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുകയാണ്. വിശാഖപട്ടണത്തും ഹൈദരാബാദിലുമായി പുഷ്പ2 വിന്റെ ചിത്രീകരണം പുരോഗമിക്കുകയാണ് എന്നാണ് വിവരം.

എന്നാല്‍ ഇത് സംബന്ധിച്ച ഔദ്യോഗിക വിവരങ്ങളൊന്നും തന്നെ പുറത്തെത്തിയിട്ടില്ല. ബോക്‌സോഫീസില്‍ സൂപ്പര്‍ ഹിറ്റായ ‘പുഷ്പ: ദ് റൈസി’ന്റെ രണ്ടാം ഭാഗമാണ് പുഷ്പ ദ് റൂള്‍. ഫഹദ് ഫാസിലും ചിത്രത്തില്‍ കേന്ദ്ര കഥാപാത്രമായെത്തിയിരുന്നുണ്ട്. പുഷ്പ രാജ് എന്ന ചന്ദനക്കടത്തുകാരന്റെ വേഷത്തിലാണ് അല്ലു അര്‍ജുന്‍ ചിത്രത്തിലെത്തിയത്.

എസ്പി ഭന്‍വര്‍ സിംഗ് ഷെഖാവത് എന്ന കഥാപാത്രമായാണ് ഫഹദ് ചിത്രത്തിലെത്തുന്നത്. സുകുമാര്‍ തിരക്കഥ ഒരുക്കി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ രശ്മിക മന്ദാനയാണ് ചിത്രത്തിലെ നായിക. അതേസമയം, ജൂണ്‍ 2ന് ആണ് ജവാന്റെ റിലീസ് പ്രഖ്യാപിച്ചിട്ടുള്ളത്. പ്രേക്ഷകര്‍ വളരെ ആകാംക്ഷയോടെയാണ് ഇരു ചിത്രത്തെയും കാത്തിരിക്കുന്നത്.

More in general

Trending