ബോളിവുഡില്‍ നിരവധി ആരാധകരുള്ള താരസുന്ദരിയാണ് ലാറ ദത്ത. രണ്ടായിരത്തില്‍ മിസ് യൂണിവേഴ്സ് പട്ടം ലഭിക്കുകയും പിന്നീട് ബോളിവുഡില്‍ തന്റേതായ ഇടം കണ്ടെത്തുകയും ചെയ്ത നടിയാണ് ലാറ. 2003ല്‍ പുറത്തിറങ്ങിയ അന്ദാസ് എന്ന ചിത്രത്തിലൂടെയാണ് ലാറ ബോളിവുഡില്‍ തന്റെ അരങ്ങേറ്റം കുറിക്കുന്നത്. ഇപ്പോഴിതാ ഈ ചിത്രത്തിന്റെ ഓഡിയോ ലോഞ്ചിനെത്തിയപ്പോള്‍ നേരിട്ട ദുരനുഭവത്തേക്കുറിച്ച് തുറന്നുപറഞ്ഞിരിക്കുകയാണ് നടി.
അടുത്തിടെ ഒരു മാധ്യമത്തിന് നല്കിയ അഭിമുഖത്തിലാണ് അന്ദാസ് എന്ന ചിത്രത്തിന്റെ ഓഡിയോ റിലീസ് ചടങ്ങിനെത്തിയപ്പോഴുണ്ടായ മോശം അനുഭവം ലാറ ദത്ത പറഞ്ഞത്. ഡല്‍ഹി ചാന്ദ്നി ചൗക്കിലെ റിഥം ഹൗസിലായിരുന്നു അന്ന് ചടങ്ങ് നടന്നത്. സാരിയാണ് അന്ന് ധരിച്ചിരുന്നത്. നായകനായ അക്ഷയ് കുമാര്‍, മറ്റൊരു നായികയായ പ്രിയങ്കാ ചോപ്ര എന്നിവരും ഒപ്പമുണ്ടായിരുന്നു.
റിഥം ഹൗസിലേയ്ക്ക് കയറാന്‍ ശ്രമിക്കുമ്പോഴേക്കും വലിയൊരു ജനക്കൂട്ടം വന്നുപൊതിഞ്ഞു. കാരണം മിസ് വേള്‍ഡും മിസ് യൂണിവേഴ്സുമാണ് ഒരുമിച്ചെത്തിയിരിക്കുന്നത്. പോരാത്തതിന് അക്ഷയ് കുമാറും ഒപ്പമുണ്ടായതും തിരക്ക് കൂടാന്‍ കാരണമായി.
‘ഈ തിരക്കിനിടയില്‍ മുന്‍പരിചയമില്ലാത്ത ഒരാള്‍ വന്ന് എന്നെ നുള്ളി. സൈനിക പരിശീലനം നേടിയിരുന്നതിനാലായിരിക്കും എനിക്ക് അതത്ര നല്ലതായി തോന്നിയില്ല. അയാളെ ഞാന്‍ തള്ളി നിലത്തിട്ടു, രൂക്ഷമായി ശകാരിച്ചു. ഇതെല്ലാം കണ്ടുനില്‍ക്കുകയായിരുന്ന അക്ഷയ് കുമാര്‍ ആകെ വിഷമിച്ചുപോയി. അദ്ദേഹമെന്നെ പിടിച്ചുമാറ്റി മറ്റൊരുസ്ഥലത്തേയ്ക്ക് കൊണ്ടുപോയി. സിനിമാ നടിയായ ഞാന്‍ ഇങ്ങനെയൊന്നും ചെയ്തുകൂടെന്ന് പറഞ്ഞ് അക്ഷയ് കുമാര്‍ സമാധാനിപ്പിക്കാന്‍ ശ്രമിച്ചു’വെന്നും നടി പറയുന്നു.
രണ്നീതി എന്ന വെബ്സീരീസിലാണ് ലാറ ദത്ത ഒടുവില്‍ അഭിനയിച്ചത്. നിതേഷ് തിവാരി സംവിധാനം ചെയ്യുന്ന രാമായണയില്‍ ഒരു പ്രധാനവേഷം ചെയ്യുന്നത് ലാറയാണ്. അക്ഷയ് കുമാറിനൊപ്പം വെല്‍ക്കം റ്റു ദ ജംഗിള്‍ എന്ന ചിത്രവും ലാറ ദത്തയുടേതായി അണിയറയില്‍ ഒരുങ്ങുന്നുണ്ട്.
മിനിസ്ക്രീൻ പ്രേക്ഷകർക്കേറെ സുപരിചിതയായ നടിയാണ് അഞ്ജിത. ഇപ്പോഴിതാ വീണ്ടും സൈബർ തട്ടിപ്പിന് ഇരയായെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് നടി. ഇത് രണ്ടാം തവണയാണ് താരം...
മെഗാസ്റ്റാർ മമ്മൂട്ടിയുടെ നൻപകൽ നേരത്ത് മയക്കം എന്ന ചിത്രത്തിലൂടെ മലയാളി പ്രേക്ഷകർക്കേറെ പരിചതയായ നടിയാണ് രമ്യ പാണ്ഡ്യൻ. അടുത്തിടെയായിരുന്നു നടിയുടെ വിവാഹം....
ഒരുകാലത്ത് തെന്നിന്ത്യൻ സിനിമാ ലോകത്തും മലയാള സിനിമാ ലോകത്തും നിറഞ്ഞ് നിന്നിരുന്ന താരമാണ് ചാർമിള. പിന്നീട് സിനിമകളിൽ നിന്നും പതിയെ അപ്രതക്ഷ്യമാകുകയായിരുന്നു....
മോഹൻലാലിന്റേതായി പുറത്തെത്തിയ സൂപ്പർഹിറ്റ് ചിത്രമായിരുന്നു തുടരും. തരുൺ മൂർത്തിയുടെ സംവിധാനത്തിലെത്തിയ ചിത്രത്തിൽ ശോഭനയായിരുന്നു നായികയായി എത്തിയിരുന്നത്. സിനിമയിൽ ശോഭന എത്തുന്നതിന് മുമ്പ്...