Connect with us

ഞാന്‍ മരിച്ച് പോയെന്ന് കേട്ടിട്ടുണ്ട്, അമേരിക്കയില്‍ പോയി അബോര്‍ഷന്‍ ചെയ്തു ആലുവയില്‍ അബോര്‍ഷന്‍ ചെയ്തു എന്ന് തുടങ്ങി പുറത്ത് പറയാന്‍ പറ്റാത്ത പലതും കേട്ടിട്ടുണ്ട്; ഞെട്ടിച്ച ഗോസിപ്പുകളെ കുറിച്ച് ഭാവന

Actress

ഞാന്‍ മരിച്ച് പോയെന്ന് കേട്ടിട്ടുണ്ട്, അമേരിക്കയില്‍ പോയി അബോര്‍ഷന്‍ ചെയ്തു ആലുവയില്‍ അബോര്‍ഷന്‍ ചെയ്തു എന്ന് തുടങ്ങി പുറത്ത് പറയാന്‍ പറ്റാത്ത പലതും കേട്ടിട്ടുണ്ട്; ഞെട്ടിച്ച ഗോസിപ്പുകളെ കുറിച്ച് ഭാവന

ഞാന്‍ മരിച്ച് പോയെന്ന് കേട്ടിട്ടുണ്ട്, അമേരിക്കയില്‍ പോയി അബോര്‍ഷന്‍ ചെയ്തു ആലുവയില്‍ അബോര്‍ഷന്‍ ചെയ്തു എന്ന് തുടങ്ങി പുറത്ത് പറയാന്‍ പറ്റാത്ത പലതും കേട്ടിട്ടുണ്ട്; ഞെട്ടിച്ച ഗോസിപ്പുകളെ കുറിച്ച് ഭാവന

മലയാളുകളുടെ പ്രിയതാരമാണ് ഭാവന. അഞ്ച് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം സിനിമാ രംഗത്ത് വീണ്ടും സജീവമായിക്കൊണ്ടിരിക്കുകയാണ് നടി. ന്റ്പ്പൂപ്പക്കാക്കൊരു പ്രേമണ്ടാര്‍ന്ന് എന്ന സിനിമയിലൂടെ തിരിച്ചെത്തിയ ഭാവനയ്ക്ക് മികച്ച സ്വീകാര്യതയാണ് ലഭിച്ചത്. പിന്നീട് ഒന്നിന് പിറകെ ഒന്നായി ഭാവനയെ തേടി സിനിമകളെത്തി. നടികര്‍ ആണ് ഭാവനയുടെ പുതിയ ചിത്രം.

ടൊവിനോ തോമസ് നായകനാകുന്ന സിനിമ സംവിധാനം ചെയ്തിരിക്കുന്ന ജീന്‍ പോള്‍ ലാല്‍ ആണ്. ഹണി ബീയ്ക്ക് ശേഷം ഇവര്‍ ഒന്നിക്കുന്ന ചിത്രമാണിത്. ഇപ്പോഴിതാ ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ സിനിമാ രംഗത്ത് നിന്നുള്ള തന്റെ അനുഭവങ്ങള്‍ പങ്കുവെക്കുകയാണ് ഭാവന. സിനിമയില്‍ വന്ന ശേഷം ആദ്യമായി വാങ്ങിയ വിലപിടിപ്പുള്ള സാധനം എന്തെന്ന ചോദ്യത്തിന് ഭാവനയുടെ മറുപടി ഇങ്ങനെയായിരുന്നു,

ആ സമയത്ത് അച്ഛനായിരുന്നു പൈസയുടെ കാര്യങ്ങള്‍ നോക്കിയത്. പതിനഞ്ച് വയസിലാണ് സിനിമയിലേക്ക് വന്നത്. അന്ന് എനിക്കൊരു ഫോണ്‍ വേണമെന്ന് ആഗ്രഹമുണ്ടായിരുന്നു. പക്ഷെ വാങ്ങിച്ച് തന്നില്ല. കുറച്ച് കഴിഞ്ഞപ്പോള്‍ ഒരു ഫോണ്‍ വാങ്ങിയെന്നും ഭാവന ഓര്‍ത്തു. തന്നെക്കുറിച്ച് വന്നതില്‍ ഞെട്ടിച്ച ഗോസിപ്പുകളെ പറ്റി ഭാവന സംസാരിച്ചു.

ഞാന്‍ മരിച്ച് പോയെന്ന് കേട്ടിട്ടുണ്ട്. പുറത്ത് പറയാന്‍ പറ്റാത്ത പലതും കേട്ടിട്ടുണ്ട്. ഞാന്‍ അമേരിക്കയില്‍ പോയി അബോര്‍ഷന്‍ ചെയ്തു എന്നൊക്കെ വന്നു. കരിയര്‍ തുടങ്ങി ഒന്ന് രണ്ട് വര്‍ഷത്തിനുള്ളില്‍ കേള്‍ക്കുമ്പോള്‍ എന്തായിതെന്ന് തോന്നും. ആലുവയില്‍ അബോര്‍ഷന്‍ ചെയ്തു, കൊച്ചിയില്‍ അബോര്‍ഷന്‍ ചെയ്തു, ചെന്നൈയില്‍ അബോര്‍ഷന്‍ ചെയ്തു എന്നൊക്കെ.

ഞാനെന്താ പൂച്ചയോ. ആരെങ്കിലും ചോദിച്ചാല്‍ ചെയ്തൂ എന്നങ്ങ് വിചാരിക്കുക. ഇനി അതേക്കുറിച്ച് ചോദിക്കരുതെന്ന് പറയും. ഒരു സമയത്ത് ഞാനും അനൂപ് മേനോനും കല്യാണം കഴിച്ചുവെന്ന് വരെ വന്നു. കല്യാണം കഴിഞ്ഞു, മുടങ്ങി, ഡിവോഴ്‌സായി, തിരിച്ച് വന്നു എന്നൊക്കെ കേട്ട് അവസാനം എന്തെങ്കിലും ആയിക്കോട്ടെയെന്ന് താന്‍ കരുതിയെന്നും ഭാവന വ്യക്തമാക്കി.

താന്‍ സീരിയസായ വ്യക്തിയല്ലെന്നും ഭാവന വ്യക്തമാക്കി. ഞാന്‍ സീരിയസാകണമൊന്നൊക്കെ വിചാരിക്കും. പക്ഷെ ഞങ്ങള്‍ നടികര്‍ സിനിമ സഹപ്രവര്‍ത്തകര്‍ കുറേ നാളുകളായുള്ള ഗ്യാങ്ങാണ്. ഇനിയിപ്പോള്‍ ഞാന്‍ ശരിക്കും ഇന്റലക്ച്വല്‍ ആയാലും അവരുടെ അടുത്തൊന്നും ഒരു കാര്യവും ഇവരുടെയടുത്തൊന്നും കാര്യമില്ലെന്നും ഭാവന ചിരിച്ച് കൊണ്ട് പറഞ്ഞു.

മെയ് മൂന്നിനാണ് ഭാവനയുടെ പുതിയ ചിത്രം നടികര്‍ റിലീസ് ചെയ്യുന്നത്. കഴിഞ്ഞ ദിവസം ചിത്രത്തിന്റെ ട്രെയ്‌ലര്‍ പുറത്തിറങ്ങി. മലയാളത്തിന് പുറമെ കന്നഡ സിനിമാ രംഗത്തും ഭാവന സജീവമാണ്. ജീവിതത്തിലുണ്ടായ ചില അപ്രതീക്ഷിതമായ സംഭവങ്ങളാണ് മലയാളത്തില്‍ നിന്നും വിട്ടുനില്‍ക്കാന്‍ ഭാവനയെ പ്രേരിപ്പിച്ചത്.

മലയാളത്തില്‍ നിന്ന് മാറി നിന്നപ്പോഴും ഭാവന കന്നഡ സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. കന്നഡ ചലച്ചിത്ര നിര്‍മ്മാതാവയ നവീനെയാണ് താരം ജീവിത പങ്കാളിയാക്കിയിരിക്കുന്നതും. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ താരം ഇടയ്ക്കിടെ തന്റെ ചിത്രങ്ങളും വിശേഷങ്ങളുമെല്ലാം തന്നെ പങ്കുവെച്ച് എത്താറുണ്ട്.

മലയാളം സിനിമയില്‍ നിന്നും മാത്രമാണ് ഞാന്‍ മാറിനിന്നത്. ഒരുപാട് മൂഡ്‌സ്വിങ്ങ്‌സൊക്കെയുള്ള ആളായതുകൊണ്ട് തന്നെ കുറച്ചൊക്കെ മനസിനെ ബാധിച്ചിരുന്നു. എല്ലാ മനുഷ്യരെപ്പോലെയും തന്നെ വിഷമങ്ങള്‍ എന്നെയും ബാധിക്കാറുണ്ട്.’ ഇന്ന് നമ്മള്‍ ഓക്കെയാകും സ്‌ട്രോങ്ങായി നിലനില്‍ക്കുമെന്ന് രാവിലെ എണീറ്റ് തീരുമാനിക്കുന്നതല്ലല്ലോ എന്നും താരം പറഞ്ഞിരുന്നു.

ഇപ്പോള്‍ വളരെ സെലക്ടീവായി മാത്രമാണ് ഭാവന സിനിമകള്‍ ചെയ്യുന്നത്. മലയാളത്തിലും കന്നഡയിലുമാണ് ഭാവനയുടെ ഏറെയും സിനിമകള്‍ ഇറങ്ങുന്നത്. മലയാളത്തിലും കന്നഡയിലും ആക്ടീവാണെങ്കിലും തമിഴില്‍ ഭാവന ഇപ്പോള്‍ അഭിനയിക്കാറില്ല. സിനിമകള്‍ ചെയ്യാറില്ലെങ്കിലും തമിഴില്‍ ഭാവനയ്ക്കുള്ള ആരാധകരുടെ എണ്ണം കുറഞ്ഞിട്ടില്ല.ചിത്തിരം പേസുതടി സിനിമയിലൂടെയാണ് ഭാവന തമിഴിലേക്ക് അരങ്ങേറിയത്. പിന്നീട് ദീപാവലി അടക്കം നിരവധി ഹിറ്റ് സിനിമകളുടെ ഭാഗമാകാന്‍ ഭാവനയ്ക്ക് കഴിഞ്ഞു.

More in Actress

Trending