Connect with us

സുധീഷ് വരില്ലെന്നായപ്പോള്‍ ആ പ്രധാനപ്പെട്ട വേഷം ദിലീപിന് കൊടുത്തു; ദിലീപിന്റെ കണ്ണൊക്കെ നിറഞ്ഞു; എന്നാല്‍ മേക്കപ്പ് കഴിഞ്ഞതും സുധീഷ് പാഞ്ഞെത്തി; ദിലീപിന്റെ ചാന്‍സ് നഷ്ടമായ സംഭവത്തെ കുറിച്ച് ലാല്‍ ജോസ്

Malayalam

സുധീഷ് വരില്ലെന്നായപ്പോള്‍ ആ പ്രധാനപ്പെട്ട വേഷം ദിലീപിന് കൊടുത്തു; ദിലീപിന്റെ കണ്ണൊക്കെ നിറഞ്ഞു; എന്നാല്‍ മേക്കപ്പ് കഴിഞ്ഞതും സുധീഷ് പാഞ്ഞെത്തി; ദിലീപിന്റെ ചാന്‍സ് നഷ്ടമായ സംഭവത്തെ കുറിച്ച് ലാല്‍ ജോസ്

സുധീഷ് വരില്ലെന്നായപ്പോള്‍ ആ പ്രധാനപ്പെട്ട വേഷം ദിലീപിന് കൊടുത്തു; ദിലീപിന്റെ കണ്ണൊക്കെ നിറഞ്ഞു; എന്നാല്‍ മേക്കപ്പ് കഴിഞ്ഞതും സുധീഷ് പാഞ്ഞെത്തി; ദിലീപിന്റെ ചാന്‍സ് നഷ്ടമായ സംഭവത്തെ കുറിച്ച് ലാല്‍ ജോസ്

ഒട്ടനവധി സിനിമകളിലൂടെ മലയാളികളുടെ മനസ്സ് കീഴടക്കി, ജനപ്രിയ നായകനായി മാറിയ നടനാണ് ദിലീപ്. സ്‌റ്റേജുകളില്‍ മിമിക്രി താരമായിട്ടായിരുന്നു ദിലീപ് കരിയര്‍ തുടങ്ങിയത്. പിന്നീട് ചില സിനിമകളില്‍ സംവിധാന സഹായിയായി പ്രവര്‍ത്തിച്ചു. അതോടൊപ്പം ചെറിയ ചെറിയ വേഷങ്ങളില്‍ സിനിമയില്‍ മുഖം കാണിച്ചു. ഒടുവില്‍ നായകനായി മലയാളികളുടെ പ്രിയപ്പെട്ട താരമായി ജനപ്രിയനായകനായി. നിര്‍മ്മാതാവായി അങ്ങനെ മലയാള സിനിമയില്‍ തിളങ്ങി നില്‍ക്കുകയാണ് ദിലീപ്.

മലയാള സിനിമയില്‍ നിരവധി ഹിറ്റ് സിനിമകള്‍ സമ്മാനിച്ച നടനാണ് ദിലീപ്. ഒരു കാലത്ത് കുടുംബ പ്രേക്ഷകര്‍ക്ക് പ്രിയങ്കരന്‍ ആയിരുന്നു ദിലീപ്. എന്നാല്‍ ഇക്കഴിഞ്ഞ വര്‍ഷങ്ങളില്‍ നടന് കാര്യമായ ഹിറ്റുകളൊന്നും സിനിമയില്‍ ഇല്ല. കോമഡി സിനിമകളുടെ ഒരു നിര തന്നെ ദിലീപിന്റേതായുണ്ട്. മീശമാധവന്‍, സിഐഡി മൂസ, കല്യാണ രാമന്‍ ഉള്‍പ്പെടെയുള്ള സിനിമകള്‍ ദിലീപിന്റെ കരിയറിലെ സൂപ്പര്‍ ഹിറ്റ് സിനിമകളായി ഇന്നും നിലനില്‍ക്കുന്നു.

കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിന്റെ പേരും ഉയര്‍ന്ന് വന്നതിന് പിന്നാലെയാണ് നല്ലൊരു ശതമാനം പേരും ദിലീപിനെതിരെ തിരിഞ്ഞത്. ഇപ്പോഴും നടി കേസിനു പിന്നാലെ പരക്കം പാഞ്ഞുകൊണ്ടിരിക്കുകയാണ് ദിലീപ്. നടന്റേതായി പുറത്തെത്താറുള്ള വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുന്നത്. ദിലീപിന്റെ ചിത്രങ്ങളെല്ലാം തന്നെ അദ്ദേഹത്തിന്റെ ഫാന്‍സ് ഗ്രൂപ്പുകള്‍ വഴിയാണ് വൈറലായി മാറുന്നത്.

ദിലീപിന്റെ അടുത്ത സുഹൃത്ത് ആണ് സംവിധായകന്‍ ലാല്‍ ജോസ്. ഇപ്പോഴിതാ ദിലീപിനെക്കുറിച്ച് ലാല്‍ ജോസ് പറഞ്ഞ വാക്കുകളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുന്നത്. തുടക്കകാലത്ത് ദിലീപിനെ സഹായിച്ചവരില്‍ ഒരാള്‍ ലാല്‍ ജോസ് ആണ്. നിസാര്‍ സംവിധാനം ചെയ്ത സുദിനം എന്ന സിനിമയില്‍ ദിലീപിന് വേഷം വാങ്ങി കൊടുത്തത് ലാല്‍ ജോസ് ആയിരുന്നു. ഇപ്പോഴിതാ, അതേകുറിച്ച് സംസാരിക്കുകയാണ് ലാല്‍ ജോസ്.

സംവിധായകന്‍ കെ കെ ഹരിദാസ് ഇല്ലാത്തതിനാല്‍ കുറച്ചു ദിവസത്തേക്ക് സെറ്റില്‍ അസോസിയേറ്റ് ആയി പോയതാണ് ലാല്‍ ജോസ്. ഷൂട്ട് അതിവേഗത്തില്‍ പുരോഗമിക്കുന്നതിനിടെ അതിലെ പ്രധാന കഥാപാത്രങ്ങളില്‍ ഒന്ന് ചെയ്യുന്ന സുധീഷിന് ചിലപ്പോള്‍ എത്താന്‍ പറ്റിയേക്കില്ല എന്ന് അറിയുന്നത്. തുടര്‍ന്ന് ദിലീപിനെ വിളിച്ച് വരുത്തുകയായിരുന്നു. അതിനിടയില്‍ സുധീഷ് എത്തുകയും ചെയ്തതിനെ കുറിച്ചാണ് ലാല്‍ ജോസ് പറഞ്ഞത്.

‘അതിവേഗം ഷൂട്ടിങ് പുരോഗമിച്ചുകൊണ്ട് ഇരിക്കുകയാണ്. അടുത്ത ദിവസം എടുക്കേണ്ടതിന്റെ സ്‌ക്രിപ്റ്റ് തിരക്കഥാകൃത്ത് ബാബു ഓരോ ദിവസവും രാത്രിയാണ് എഴുതുക. ഞങ്ങള്‍ അത് ചര്‍ച്ച ചെയ്യും. അതില്‍ മാധവി എന്ന പ്രധാന കഥാപാത്രത്തിന്റെ അനിയന്റെ വേഷം ചെയ്യേണ്ടത് സുധീഷ് ആണ്. സുധീഷ് അപ്പോള്‍ ഫാസില്‍ സാറിന്റെ മണിച്ചിത്രത്താഴില്‍ അഭിനയിക്കുകയാണ്. അവിടെ നിന്ന് എത്താന്‍ കഴിയില്ലെന്ന ഒരു നില വന്നു,’

‘ഇത്തരം സന്ദര്‍ഭങ്ങളില്‍ എന്റെ മനസ്സില്‍ വരുക ദിലീപ് ആണ്. ഞാന്‍ സംവിധായകനോട് പറഞ്ഞു, ഭയങ്കര ആക്ടര്‍ ആണ് കമല്‍ സാര്‍ അടുത്ത പടത്തില്‍ പ്രധാനവേഷം നല്‍കാന്‍ തീരുമാനിച്ചിട്ടുണ്ട് എന്നൊക്കെ. അങ്ങനെ വിളിച്ചോളാന്‍ പറഞ്ഞു. പക്ഷെ ഞാന്‍ ബാബുവിനോട് പറഞ്ഞു. സുധീഷ് എങ്ങാനും എത്തിയാല്‍ വെറുതെ തിരിച്ചു വിടാന്‍ പറ്റില്ല. ദിലീപിന് മറ്റൊരു വേഷം കൂടി വെക്കണമെന്ന്. അങ്ങനെ രഘു എന്നൊരു കഥാപാത്രവും വെച്ചു. സുധീഷ് വന്നാല്‍ ചെയ്യാന്‍,’

‘അങ്ങനെ രഘു എന്ന കഥാപാത്രത്തിന് എന്ന് പറഞ്ഞ് ദിലീപിനെ വിളിച്ചു, വന്നു. അടുത്ത ദിവസം സുധീഷിന്റെ സീന്‍ ഷൂട്ട് ചെയ്യാന്‍ വെച്ചിരിക്കുകയാണ്. 12 മണി ആയിട്ടും സുധീഷ് വരുന്നില്ല. അങ്ങനെ ദിലീപിനെ കൊണ്ട് ചെയ്യിക്കാമെന്ന് കരുതി മേക്കപ്പ് ചെയ്യാന്‍ പറഞ്ഞു. ഇങ്ങനെയൊരു പ്രധാന വേഷമാണെന്ന് പറഞ്ഞപ്പോള്‍ ദിലീപിന്റെ കണ്ണൊക്കെ നിറഞ്ഞു. അങ്ങനെ മേക്കപ്പ് ചെയ്യാന്‍ തുടങ്ങി,’

‘അപ്പോഴതാ, വീടിന് മുന്നിലെ ചെമ്മണ്‍ റോഡിലൂടെ പൊടിയൊക്കെ പറപ്പിച്ച് ഒരു അംബാസഡര്‍ കാര്‍ വരുന്നു. സുധീഷ് കറക്ട് ടൈമില്‍ വന്നിറങ്ങി. സുധീഷ് വന്നതോടെ ദിലീപിന്റെ ചാന്‍സ് നഷ്ടമായി. ദിലീപ് രഘുവിനെ അവതരിപ്പിച്ചു. അതൊക്കെ കഴിഞ്ഞപ്പോള്‍ കെ കെ ഹരിദാസ് തിരിച്ചു വന്നു. എന്റെ റോള്‍ അവിടെ കഴിഞ്ഞു,’

‘പക്ഷെ കാല്‍ ഭാഗം ഷൂട്ട് കഴിഞ്ഞിരുന്നു. അങ്ങനെ എന്നോടും നില്ക്കാന്‍ പറഞ്ഞു. ഞാന്‍ നിന്നു 16 ദിവസം കൊണ്ട് സിനിമയുടെ ഷൂട്ടിങ് കഴിഞ്ഞു. അതിന്റെ ഡബ്ബിങ്ങിനും ഞാന്‍ പോയിരുന്നു. ആ സിനിമയിലാണ് ആദ്യമായി എന്റെ പേര് അസോസിയേറ്റ് ഡയറക്ടര്‍ എന്ന് പറഞ്ഞ് സ്‌ക്രീനില്‍ വരുന്നത്. വലിയ തുകയൊന്നും കിട്ടിയില്ലെങ്കിലും ഞാന്‍ നല്ലൊരു അസോസിയേറ്റ് ആണെന്ന് ഖ്യാതി ഉണ്ടായി. അതിന്റെ ഗുണമുണ്ടായി,’ എന്നും ലാല്‍ ജോസ് പറഞ്ഞു.

പ്രേക്ഷകര്‍ ഹൃദയത്തോട് ചേര്‍ത്തിട്ടുള്ള നിരവധി സിനിമകളാണ് ലാല്‍ ജോസ് സംവിധാനം ചെയ്തിട്ടുള്ളത്. മീശമാധവന്‍, ചാന്ത്‌പൊട്ട്, എല്‍സമ്മ എന്ന ആണ്‍കുട്ടി, മുല്ല, ക്ലാസ്‌മേറ്റ്‌സ് എന്നിവയെല്ലാം അവയില്‍ ചിലതാണ്. കുടുംബപ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ട സിനിമകളായിരുന്നു ലാല്‍ ജോസ് സിനിമകളില്‍ ഏറെയും.

സംവിധായകന്‍ കമലിന്റെ അസിസ്റ്റന്റ് ആയിട്ടാണ് ലാല്‍ ജോസ് സിനിയിലേക്ക് എത്തുന്നത്. കമലിന്റെ ശ്രദ്ധേയ സിനിമകളില്‍ പലതിലും സഹ സംവിധായകനായി ലാല്‍ ജോസും ഉണ്ടായിരുന്നു. അതിനിടെ മറ്റു സംവിധായകര്‍ക്ക് ഒപ്പവും ലാല്‍ ജോസ് പ്രവര്‍ത്തിച്ചിട്ടുണ്ട്. വര്‍ഷങ്ങളോളം അസിസ്റ്റന്റും അസോസിയേറ്റുമായി പ്രവര്‍ത്തിച്ച ശേമാണ് ലാല്‍ സ്വതന്ത്ര സംവിധായകനാകുന്നത്.

More in Malayalam

Trending

Recent

To Top