Malayalam
കാവ്യ എന്നോട് എപ്പോഴും പരാതി പറയും, കാവ്യയുടെ വാക്കുകള്‍ കുറ്റബോധമായി ഉള്ളില്‍ കിടക്കുന്നു; ലാല്‍ ജോസ്
കാവ്യ എന്നോട് എപ്പോഴും പരാതി പറയും, കാവ്യയുടെ വാക്കുകള്‍ കുറ്റബോധമായി ഉള്ളില്‍ കിടക്കുന്നു; ലാല്‍ ജോസ്
ബാലതാരമായി സിനിമയില്‍ എത്തയതു മുതല്‍ ഇപ്പോള്‍ വരെയും മലയാളികള്‍ ഒരുപോലെ ഇഷ്ടപ്പെടുന്ന താരമാണ് കാവ്യ മാധവന്‍. ചന്ദ്രനുദിയ്ക്കുന്ന ദിക്കില്‍ എന്ന ചിത്രത്തിലൂടെയാണ് നടി നായികയായി വന്നത്. പിന്നീട് മലയാള സിനിമയുടെ നായികാ സങ്കല്‍പമായി മാറുകയായിരുന്നു. രണ്ട് പതിറ്റാണ്ടോളം മലയാളത്തിലെ മുന്‍നിര നായികയായി തന്നെ ജീവിച്ചു. മുന്‍നിര നായകന്മാര്‍രക്കൊപ്പമെല്ലാം അഭിനയിക്കുവാന്‍ ഭാഗ്യം ലഭിച്ച താരം കൂടിയാണ് കാവ്യ.
പൂക്കാലം വരവായി എന്ന ചിത്രത്തിലൂടെയാണ് കാവ്യ തന്റെ സിനിമ ജീവിതം ആരംഭിച്ചതെങ്കിലും മമ്മൂട്ടിയുടെ അഴകിയ രാവണന്‍ എന്ന എന്ന ചിത്രത്തിലൂടെയാണ് കാവ്യയെ എല്ലാവരും ശ്രദ്ധിക്കാന്‍ തുടങ്ങിയത്. ഭാനുപ്രിയയുടെ കുട്ടുക്കാലമാണ് നടി അവതരിപ്പിച്ചത്. തുടര്‍ന്ന് ലാല്‍ ജോസ് സംവിധാനം ചെയ്ത ചന്ദ്രന്‍ ഉദിക്കുന്ന ദിക്കില്‍ എന്ന ചിത്രത്തിലൂടെയാണ് കാവ്യ നായിക അരങ്ങേറ്റം കുറിക്കുന്നത്.
പിന്നീട് താരത്തിന്റെ വിവാഹവും വിവാഹമോചനവുമെല്ലാം വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. കാവ്യ ദിലീപിനെ വിവാഹം ചെയ്ത ശേഷമാണ് അഭിനയം അവസാനിപ്പിച്ചത്. 2016ലായിരുന്നു വിവാഹം. ആദ്യ വിവാഹം പരിചയപ്പെട്ടശേഷം കാവ്യ മാധവന്‍ വീണ്ടും അഭിനയത്തിലേക്ക് തിരികെ എത്തിയിരുന്നു.
എന്നാല്‍ ദിലീപിനെ വിവാഹം ചെയ്ത ശേഷം അഭിനയം തല്‍ക്കാലത്തേക്ക് മാറ്റി നിര്‍ത്തി കുടുംബത്തോടൊപ്പം സമയം ചെലവഴിക്കുകയാണ് താരം. സോഷ്യല്‍മീഡിയയിലും അത്ര ആക്ടീവല്ല താരം. വല്ലപ്പോഴും ദിലീപോ മകള്‍ മീനാക്ഷിയോ കുടുംബചിത്രങ്ങളും മറ്റും പങ്കുവെക്കുമ്പോഴാണ് കാവ്യയെ ആരാധകര്‍ കാണുന്നത്. ഇപ്പോള്‍ നടി ആക്രമിക്കപ്പെട്ട കേസിന്റെ പിന്നാലെയുള്ള നിയമ പോരാട്ടത്തിലാണ് ദിലീപും കാവ്യയും.
ഇപ്പോഴിതാ കാവ്യയെ കുറിച്ച് സംവിധയാകന്‍ ലാല്‍ ജോസ് പറഞ്ഞ വാക്കുകളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുന്നത്. തന്റെ ജനപ്രിയ നായിക കഥാപാത്രങ്ങളെക്കുറിച്ചും തന്റെ കുറ്റബോധത്തെക്കുറിച്ചുമൊക്കെയാണ് ലാല്‍ ജോസ് സംസാരിക്കുന്നത്. റിമ കല്ലിങ്കല്‍, കാവ്യ മാധവന്‍, അര്‍ച്ചന കവി എന്നിവരെക്കുറിച്ചാണ് ലാല്‍ ജോസ് മനസ് തുറക്കുന്നത്.
താന്‍ ചെയ്ത ചെയ്യാനിരുന്ന തമിഴ് സിനിമയിലെ രണ്ട് നായികമാരില്‍ ഒരാളായിരുന്നു റിമ കല്ലിങ്കല്‍. പക്ഷെ ആ സിനിമ നിന്നു പോയി. എന്നാല്‍ ലാല്‍ ജോസിന്റെ തമിഴ് സിനിമയിലെ നായിക. എന്ന് പറഞ്ഞ് മനോരമയുടെ സപ്ലിമെന്റില്‍ റിമയുടെ ഫോട്ടോ വന്നു. അങ്ങനെയാണ് ശ്യാമപ്രസാദിന്റെ ഋതുവിലേക്ക് റിമ തിരഞ്ഞെടുക്കപ്പെടുന്നതെന്നാണ് ലാല്‍ ജോസ് പറയുന്നത്.
ആ സിനിമ കഴിഞ്ഞ ഉടനെ തന്നെയാണ് നീലത്താമര തുടങ്ങുന്നത്. ലെനയുടേത് പോലെ തന്നെ കിളിനാദമല്ല റിമയുടേതും. പക്ഷെ റിമയുടെ ശബ്ദമാണ് നീലത്താമരയില്‍ ഉപയോഗിച്ചത്. ഷാരത്തെ അമ്മിണി എന്ന കഥാപാത്രം ചതിക്കപ്പെടുകയും ഒടുക്കം ആത്മഹത്യ ചെയ്യുകയുമാണ്. അങ്ങനൊരു കഥാപാത്രത്തിന് റിമയുടെ ശബ്ദം വേണോ എന്ന് എന്നോട് പലരും ചോദിച്ചു. അത്തരം ശബ്ദങ്ങളോടുള്ള ഇഷ്ടമാണ് റിമയുടെ ശബ്ദം തന്നെ ഉപയോഗിക്കാന്‍ കാരണമെന്നും ലാല്‍ ജോസ് പറയുന്നു.
കാവ്യ എന്നോട് എപ്പോഴും പരാതി പറയും. ‘എന്നെ ആദ്യം ഡബ്ബ് ചെയ്യിപ്പിച്ചില്ല. അങ്ങനെ ചെയ്യിച്ചിരുന്നെങ്കില്‍ പിന്നീടുള്ള സിനിമകളില്‍ എനിക്ക് ഡബ്ബ് ചെയ്യാമായിരുന്നു’ എന്ന്. അതൊരു കുറ്റബോധമായി ഉള്ളില്‍ കിടക്കുന്നുണ്ടായിരുന്നു. പക്ഷെ അന്ന് കാവ്യയുടെ മുഖവുമായി യാതൊരു സാദൃശ്യവുമില്ലാത്ത ശബ്ദമായിരുന്നു അവരുടേത്. അതുകൊണ്ടാണ് കാവ്യയുടെ ശബ്ദം ഉപയോഗിക്കാതിരുന്നത് എന്നാണ് ലാല്‍ ജോസ് പറയുന്നത്.
എങ്കിലും കാവ്യ പറഞ്ഞതില്‍ കാര്യമുണ്ട്. അതുകൊണ്ടാണ് ഞാന്‍ പുതിയ ആളുകള്‍ വരുമ്പോള്‍ അവരെക്കൊണ്ട് തന്നെ ഡബ്ബ് ചെയ്യിച്ചതെന്നും ലാല്‍ ജോസ് കൂട്ടിച്ചേര്‍ക്കുന്നു. നീലത്താമരയിലേക്ക് അര്‍ച്ചന കവിയെ കണ്ടെത്തിയതിനെക്കുറിച്ചും ലാല്‍ ജോസ് സംസാരിക്കുന്നുണ്ട്. മാലാ പാര്‍വതി കഥാപാത്രത്തിന് പറ്റിയ ആളാണെന്ന് നേരത്തെ തന്നെ തോന്നിയിരുന്നു. മാലാ പാര്‍വ്വതിയുടെ മുഖച്ഛായ ഉള്ള ആളെ അന്വേഷിച്ച് നടന്നപ്പോഴാണ് അര്‍ച്ചനയെ കിട്ടിയതെന്നാണ് ലാല്‍ ജോസ് പറയുന്നത്.
മൂന്ന് പേരായിരുന്നു അന്ന് ഓഡിഷനിലുണ്ടായിരുന്നത്. ഒരാള്‍ ശിവദയായിരുന്നു. മൂന്ന് പേരേയും മുണ്ടും ബ്ലൗസുമണിയിച്ച് എംടി സാറിന്റെ മുന്നില്‍ കൊണ്ടുനിര്‍ത്തി. അദ്ദേഹമാണ് അര്‍ച്ചന മതിയെന്ന് പറഞ്ഞതെന്നും താരം പറയുന്നത്. അര്‍ച്ചനയ്ക്ക് ഒരു തരത്തിലും മലയാളം ശൈലി വഴങ്ങുന്നില്ലായിരുന്നു. ശ്രീദേവി എന്നൊരു ഗായികയാണ് ഡബ്ബ് ചെയ്തത്. അവര്‍ പാട്ടുപാടാന്‍ അവസരം ചോദിച്ച് വന്നതായിരുന്നു.
ശബ്ദം ഇഷ്ടമായപ്പോള്‍ ഡബ്ബ് ചെയ്യാന്‍ പറയുകയായിരുന്നുവെന്നാണ് ലാല്‍ ജോസ് പറയുന്നത്. തന്റെ നായികമാരില്‍ ഇഷ്ടക്കൂടുതല്‍ കുഞ്ഞിമാളുവിനോടാണ്. അത് എംടി സാര്‍ എഴുതിയ കഥാപാത്രമായത് കൊണ്ടു മാത്രമല്ല. ഞാന്‍ ജീവിച്ച പ്രദേശത്തു നിന്നുള്ള ഒരു കഥാപാത്രമാണ്. ഒരുപാട് കുഞ്ഞിമാളുമാരെ താന്‍ കണ്ടിട്ടുണ്ടെന്നും അദ്ദേഹം പറയുന്നു.